ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ പ്രയോഗിച്ച സൻഗർ ഡ്രോണുകൾ എന്താണ്? അവയുടെ പ്രത്യേകതകൾ എന്താണ്?

സൻഗർ ഡ്രോണുകൾതുർക്കി ആസ്ഥാനമായുള്ള പ്രതിരോധ കമ്പനി അസിസ്ഗാർഡാണ് സൻഗർ ഡ്രോണുകളുടെ നിർമാതാക്കൾ. 2019 ഏപ്രിലിൽ ആദ്യമായി നിർമിക്കുകയും 2020 ഫെബ്രുവരിയിൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തു. പിന്നാലെ തുർക്കി സായുധ സേനയ്ക്ക് (ടിഎഎഫ്) കൈമാറി. തുർക്കിയിലെ ആദ്യത്തെ തദ്ദേശീയ സായുധ ഡ്രോണുകളാണിവ. ഡ്രോണിന് 140 സെന്റീമീറ്റർ വീതിയുണ്ട്. 45 കിലോഗ്രാം ഭാരമാണു വഹിക്കാൻ കഴിയുന്നത്. ലോഡില്ലാതെ 35 മിനിറ്റ് പ്രവർത്തിക്കാനും കഴിയും. പോർട്ടബിൾ അൺമാൻഡ് ഏരിയൽ സിസ്റ്റം (യുഎഎസ്) തത്സമയ വിഡിയോ പ്രക്ഷേപണം ചെയ്യുന്നു. രാത്രിയും പകലമുള്ള […]
കോൺഗ്രസിനു സംസ്ഥാനത്ത് പുതിയ ടീം നേതൃത്വത്തിലേക്കു; കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി; സണ്ണി ജോസഫ് 12ന് ചുമതലയേൽക്കും

തിരുവനന്തപുരം: കോൺഗ്രസിനു പുതിയ ടീം നേതൃത്വത്തിലേക്കു വന്നതിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ സാങ്കേതികമായി ഒഴിവായി. അതേസമയം പുതിയ ഭാരവാഹികൾ വരുംവരെ ഇവർ തുടരും. മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റുക, പ്രവർത്തനമികവ് തെളിയിച്ചവരെ നിലനിർത്തി മറ്റുള്ളവരെ മാറ്റുക എന്നീ രണ്ടു നിർദേശങ്ങൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും 8–9 ഡിസിസികളിൽ പുതിയ പ്രസിഡന്റുമാർ വരും. ഡിസിസി ഭാരവാഹി നിരയിൽ കാര്യമായ അഴിച്ചുപണി നടക്കും. വി.എം.സുധീരൻ കെപിസിസി […]
അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നു 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നു 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13.5 പവൻ സ്വർണമാണ് മോഷണം പോയിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്തുള്ള ലോക്കറിൽ നിന്നാണ് സ്വർണം കാണാതായത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ കരാർ ലംഘിച്ച് പാകിസ്ഥാൻ; ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകി ഇന്ത്യ
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നിലവിൽ വന്ന വെടിനിർത്തൽ ധാരണ, പാകിസ്ഥാൻ തുടർച്ചയായി ലംഘിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന വിവരം നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് അറിയിച്ചത്. […]
ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്ത്? ചർച്ചകൾ മുറുകുന്നു; വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ കസേര തെറിച്ചതിന് പിന്നിൽ ദിവ്യക്കെതിരായ അന്വേഷണമോ?

തിരുവനന്തപുരം: ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ചകൾ മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാവ് പി.പി. ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്. വിഴിഞ്ഞം തുറമുഖ […]
വിദേശ ജോലി തട്ടിപ്പു കേസ്: പ്രതി ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്

കൊച്ചി: വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതി ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്. യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും ഇതു പൂർത്തിയാക്കിയതായോ കേരളത്തിൽ റജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കാർത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ […]
മാര്‍ക്ക് കാര്‍ണി മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേല്‍ക്കും

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പുതിയ മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേല്‍ക്കും. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനും രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നേതൃത്വം നല്‍കാനും തിരഞ്ഞെടുത്ത മന്ത്രിമാരെ കാര്‍ണി അന്ന് പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് നിശ്ചയിച്ച അംഗങ്ങളെ കൂടാതെ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല. റീഡോ കോട്ടേജിന് സമീപമുള്ള റീഡോ […]
വിഘടനവാദം: ഡാനിയേല്‍ സ്മിത്തിനെ വിമര്‍ശിച്ച് മേയര്‍മാര്‍

ആല്‍ബര്‍ട്ടയെ കാനഡയില്‍ നിന്ന് വേര്‍പെടുത്തുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് പ്രവിശ്യയിലെ മേയര്‍മാര്‍. രാജ്യം ഐക്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് അനാവശ്യമായ നീക്കമാണ് ഇതെന്നും കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കും എഡ്മിന്റന്‍ മേയര്‍ അമര്‍ജീത് സോഹിയും അഭിപ്രായപ്പെട്ടു. പുതിയ ബില്‍ വഴി ഹിതപരിശോധനയ്ക്കുള്ള ഒപ്പുകളുടെ എണ്ണം കുറച്ചതിനെയും ഇരു നഗരങ്ങളിലെയും മേയര്‍മാര്‍ വിമര്‍ശിച്ചു. വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗരേഖയില്ലെന്നും ഇത് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി […]
സിസ്റ്റീന്‍ ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുത്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇന്നലെ സിസ്റ്റീന്‍ ചാപ്പലില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം മേയ് 18നു നടക്കും.അന്നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും. ഇന്നു രാവിലെ 10നു കര്‍ദിനാള്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെ കാണും. വിശ്വാസത്തിന്റെ മനോഹാരിതയിലേക്ക് കണ്ണുതുറക്കാനും ദൈവിക ശുശ്രൂഷയുടെ ആഴം മനസ്സിലാക്കാനും സിസ്റ്റീന്‍ ചാപ്പലിലെ കുര്‍ബാനമധ്യേയുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ”എന്റെ സഹോദര കര്‍ദിനാള്‍മാരെ, ദൈവം സൃഷ്ടിച്ചിരിക്കുന്ന […]
ചൈനീസ് ഇറക്കുമതി തീരുവ കുറയ്ക്കല്‍; ജനീവയില്‍ നിര്‍ണായക യോഗം

ജനീവ: അമേരിക്കയും ചൈനയും പരസ്പരം ചുമത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ ജനീവയില്‍ വിളിച്ചു ചേര്‍ത്ത യോഗം ആരംഭിച്ചു. യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ജനീവയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈസ് പ്രീമിയര്‍ ഹെ ലൈഫെങ്ങാണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ നിലവിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതാണെന്നും നീക്കത്തെ ‘പോസിറ്റീവ്’ ആയി കാണുന്നുവെന്നും […]