newsroom@amcainnews.com

SAAQclic പ്രവർത്തനരഹിതം: സേവന കേന്ദ്രങ്ങൾ അടച്ചുപൂട്ടി

സൊസൈറ്റി ഡി എൽ അഷ്വറൻസ് ഓട്ടോമൊബൈൽ ഡു കെബെക്കിന്റെ (SAAQ) ഓൺലൈൻ പോർട്ടലായ SAAQclic പ്രവർത്തനരഹിതമായതായി അധികൃതർ. ചൊവ്വാഴ്ച വൈകുന്നേരം മുതൽ എല്ലാ സേവനങ്ങളും റദ്ദാക്കേണ്ടി വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. SAAQclic വെബ്‌സൈറ്റിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ഓൺലൈൻ സേവനങ്ങൾ പ്രവർത്തനരഹിതമായത്. അതേസമയം ഇന്ന് നടക്കാനിരിക്കുന്ന പ്രായോഗിക പരീക്ഷകൾ തുടരുമെന്ന് SAAQ അറിയിച്ചു . തകരാറിനെ തുടർന്ന് SAAQ-ന് സേവന കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വന്നതായും നേരത്തെ ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റുകൾ വീണ്ടും പുനഃക്രമീകരിക്കുമെന്ന് കമ്പനി അറിയിച്ചു. SAAQ […]

ജി7 ഉച്ചകോടി: ട്രംപ് പങ്കെടുക്കും

വാഷിംഗ്ടൺ ഡി സി : ആൽബർട്ടയിൽ ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വാഷിംഗ്ടണിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ, കാനഡയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. വരും ആഴ്ചകളിൽ കൂടുതൽ സംഭാഷണങ്ങൾ നടത്താനും ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ വീണ്ടും കൂടിക്കാഴ്ച നടത്താനും ഇരുനേതാക്കളും സമ്മതിച്ചു. […]

പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷനേതാവായി ആന്‍ഡ്രൂ ഷീര്‍

പാര്‍ലമെന്റില്‍ പാര്‍ട്ടിയെ നയിക്കാന്‍ മുന്‍ പാര്‍ട്ടി ലീഡറും സസ്‌കാച്വാന്‍ എംപിയുമായ ആന്‍ഡ്രൂ ഷീറിനെ കണ്‍സര്‍വേറ്റീവ് കോക്കസ് തിരഞ്ഞെടുത്തു. മെയ് 26-ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ചുമതലകള്‍ ഏറ്റെടുക്കും. തിരഞ്ഞെപ്പ് പരാജയത്തിന് ശേഷം മുന്നോട്ടുള്ള പാത ആസൂത്രണം ചെയ്യുന്നതിനായി ഓട്ടവയില്‍ ചേര്‍ന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ യോഗത്തിലാണ് തീരുമാനം. 20 വര്‍ഷത്തിനു ശേഷം കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയേര്‍ പൊളിയേവ് കാള്‍ട്ടണ്‍ റൈഡിങില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഇടക്കാല പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. […]

പ്രധാനമന്ത്രി മാര്‍ക് കാര്‍ണി- പ്രീമിയര്‍ ടീം ചര്‍ച്ച ഇന്ന്

ഓട്ടവ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് കനേഡിയന്‍ പ്രീമിയര്‍മാരുമായി ചര്‍ച്ച നടത്തും. ട്രംപുമായുള്ള സംഭാഷണത്തെക്കുറിച്ചും മുന്നോട്ടുള്ള നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കനേഡിയന്‍ പ്രീമിയര്‍മാരുമായി ഫോണ്‍ സംഭാഷണം നടത്താനാണ് മാര്‍ക്ക് കാര്‍ണി പദ്ധതിയിടുന്നത്. മാര്‍ച്ച് 14 ന് കാര്‍ണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം യുഎസ്-കാനഡ ബന്ധങ്ങളെക്കുറിച്ചും ട്രംപിന്റെ തുടര്‍ച്ചയായ വ്യാപാര യുദ്ധത്തെക്കുറിച്ചുമുള്ള ആദ്യ കൂടിക്കാഴ്ച്ചയിരുന്നു ഇന്നലെ ഓവല്‍ ഓഫീസില്‍ നടന്നത്. ട്രംപുമായി സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും […]

പൊതുജന ജാഗ്രതാ സംവിധാനമായ അലര്‍ട്ട് റെഡി’ പരീക്ഷണം ഇന്ന്

ടൊറന്റോ : കാനഡയില്‍ അടിയന്തര പൊതുജന ജാഗ്രതാ സംവിധാനമായ ‘അലര്‍ട്ട് റെഡി’ ഇന്ന് പരീക്ഷിക്കും. പ്രത്യേക അലര്‍ട്ട് ശബ്ദത്തോടെ ടെലിവിഷന്‍, റേഡിയോ, സ്മാര്‍ട്ട്ഫോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങളില്‍ പ്രത്യേക മുന്നറിയിപ്പ് പ്രക്ഷേപണം ചെയ്യും. കെബെക്ക് ഒഴികെയുള്ള മുഴുവന്‍ കനേഡിയന്‍ പ്രവിശ്യകളും ഇതില്‍ പങ്കെടുക്കും. അടിയന്തരാവസ്ഥയെ അനുകരിക്കുന്ന രീതിയിലായിരിക്കും പരീക്ഷണം. എന്നാല്‍, പൊതുജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും യാതൊരു നടപടിയും കൈക്കൊള്ളേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവബോധം വളര്‍ത്താനുമുള്ള കാനഡയുടെ ശ്രമത്തിന്റെ ഭാഗമാണിത്. പൊതുജന സുരക്ഷയ്ക്ക് ഈ സംവിധാനം […]

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ​ഗുൽ എന്ന് റിപ്പോർട്ട്

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ​ഗുൽ എന്ന് റിപ്പോർട്ട്. എൻഐഎയുടെ അന്വേഷണത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് കണ്ടെത്തി. പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പഹൽ​ഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ശ്രീന​ഗറിൽ പഠിച്ച സജാദ് ​ഗുൽ ബം​ഗളൂരുവിൽനിന്നും എംബിഎ നേടിയ ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയത്. ശേഷം ശ്രീന​ഗറിലേക്ക് മടങ്ങിയ ​ഗുൽ […]

പിന്‍ഗാമിയെകാത്ത് വിശ്വാസികള്‍; വത്തിക്കാനില്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കം.കത്തോലിക്കാ സഭയുടെ 267 ആം പോപ്പിനെ തിരഞ്ഞെടുക്കാനായി 133 കര്‍ദിനാള്‍മാര്‍ ആണ് സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിക്കുന്നത്.മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ ആകും പുതിയ മാര്‍പപ്പയാവുക. ഇന്ന് ദിവ്യബലിക്ക് ശേഷം കര്‍ദിനാള്‍മാര്‍ സിസ്റ്റീന്‍ ചാപ്പലില്‍ എത്തുകയും ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യും.ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താന്‍ സാധ്യത കുറവെന്നാണ് വിലയിരുത്തല്‍. നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് […]

യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക താരിഫ് ഇല്ലാതാക്കാൻ ഇന്ത്യ സമ്മതിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക താരിഫ് ഇല്ലാതാക്കാൻ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. അധിക താരിഫ് ഉള്ളതിനാൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ നേരിടുന്ന വ്യാപാര തടസങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫുകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഞങ്ങൾ അത് സഹിക്കാൻ പോകുന്നില്ല, അവർ ഇതിനകം അത് ഉപേക്ഷിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.-വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ താരിഫുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ട്രംപ് പറഞ്ഞു. ‘അവർ(ഇന്ത്യ) […]

ഓപ്പറേഷൻ സിന്ദൂർ: രാജ്യത്ത് അതീവ ജാഗ്രത; പത്ത് വിമാനത്താവളങ്ങൾ അടച്ചു, ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിർത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിൻറെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് […]

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന തകർത്തത് ജയ്ഷെ, ലഷ്കർ താവളങ്ങൾ; ആക്രമണം റഫാൽ വിമാനങ്ങളിൽനിന്ന് മിസൈൽ തൊടുത്ത്

ദില്ലി: ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിൻറെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിൻറെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിൻറെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്. 1999-ൽ തട്ടിക്കൊണ്ടുപോയ […]