ഫ്ലോറിഡയിൽ ഭർത്താവിനും 17 മാസം പ്രായമുള്ള മകൾക്കുമൊപ്പം താമസിക്കുകയായിരുന്ന ക്യൂബൻ യുവതിയെ അപ്രതീക്ഷിതമായി നാടുകടത്തി; ഭർത്താവിനെയും കുഞ്ഞിനെയും കാണാൻ അനുവദിച്ചില്ലെന്ന് പരാതിയുമായി യുവതി

ഡാലസ്: ഫ്ലോറിഡയിൽ ഭർത്താവിനും 17 മാസം പ്രായമുള്ള മകൾക്കുമൊപ്പം താമസിക്കുകയായിരുന്ന ക്യൂബൻ യുവതിയെ നാടുകടത്തി. ഹെയ്ഡി സാഞ്ചസ് എന്ന യുവതിയെയാണ് അധികൃതർ കുടുംബത്തിൽ നിന്ന് വേർപെടുത്തി അവരുടെ നാടായ ക്യൂബയിലേക്ക് നാടുകടത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികൃതരാണ് ഹെയ്ഡി സാഞ്ചസിനെ വിളിപ്പിച്ചത്. പിറ്റേ ദിവസത്തേക്ക് മാറ്റിവെച്ച കൂടിക്കാഴ്ച സാധാരണ നടപടിക്രമമാണെന്ന് കരുതി ഭർത്താവ് കാർലോസ് വാലെ, മകൾ, അഭിഭാഷകൻ എന്നിവർക്കൊപ്പമാണ് യുവതി എത്തിയത്. എന്നാൽ, ഐസിഇ ഏജന്റുമാർ കസ്റ്റഡിയിലെടുക്കുകയും മകളെ അഭിഭാഷകന് കൈമാറാൻ […]
കട്ടൻചായയും പരിപ്പ് വടയും തണുത്തു; ഡിസി ബുക്സിനെതിരെ പ്രതികാരത്തിനില്ല, നിയമ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജൻ

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ തുടർ നിയമനടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇ.പി ജയരാജൻ. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ചു. ഇനി പ്രതികാര നടപടികൾക്കില്ല. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാൽ കരാർ നൽകി എന്നും ഇപി പറഞ്ഞു. കഴിഞ്ഞ വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപിയുടെ ആത്മകഥ എന്ന പേരിൽ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻറെ ചില ഭാഗങ്ങൾ പ്രചരിച്ചത്. തന്റെ ആത്മകഥയല്ല ഇതെന്ന് ഇ പി തുടക്കത്തിലെ പ്രതികരിച്ചിരുന്നു. ഇ പിയുടെ […]
വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ

ജയ്പൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബറോഡ ക്രിക്കറ്റർ ശിവാലിക് ശർമ പൊലീസ് കസ്റ്റഡിയിൽ. മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു ശിവാലിക്. വിവാഹ വാഗ്ദാനം നൽകി ശിവാലിക് തന്നോട് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി ജോധ്പൂരിലെ കുടി ഭഗത്സാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ശിവാലിക്കിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വർഷം മുമ്പാണ് മുമ്പ് ഇരുവരും വഡോദരയിൽ വച്ച് കണ്ടുമുട്ടിയത്. അതിനുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു. […]
കോൺഗ്രസ് മതേതര പാർട്ടി, മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്; സഭയല്ല ഹൈക്കമാന്റാണ് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്ന് ബെന്നി ബഹന്നാൻ

പാലക്കാട്: കെപിസിസി നേതൃമാറ്റ ചർച്ചകളിൽ പ്രതികരിച്ച് എംപി ബെന്നി ബഹന്നാൻ. കെപിസിസി പ്രസിഡന്റ് ആരായാലും ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സഭയല്ല കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ബെന്നി ബഹന്നാൻ പ്രതികരിച്ചത്. ‘കോൺഗ്രസ് മതേതര പാർട്ടിയാണ്. മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പ്രസിഡൻ്റിനെ മാറ്റാനോ, പുതിയ ആളെ നിശ്ചയിക്കാനോ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടില്ല. അനാവശ്യ ചർച്ചകൾ പ്രവർത്തകർ വിശ്വസിക്കരുത്. പദവിയല്ല […]
സമൂഹത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു, തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യം; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ സ്കറിയ

തിരുവനന്തപുരം: പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജൻ സ്കറിയ പറഞ്ഞു. സമൂഹത്തിനു മുന്നിൽ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ പ്രതികാരം തീർക്കുകയായിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഷാജൻ സ്കറിയ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹർജി നൽകും. അന്വേഷണ ഉദ്യോഗസ്ഥൻ തന്നോടുള്ള വിരോധം തീർക്കുകയാണെന്നും ഷാജൻ ആരോപിച്ചു. മൂന്ന് മാസം മുൻപ് എടുത്ത കേസിൽ […]
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനം: ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ

കൽപ്പറ്റ: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. അർബൻ ബാങ്കിലെ നിയമനങ്ങൾക്കായി എംഎൽഎ പണം വാങ്ങിയെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിരിക്കുകയാണ്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകിയിരുന്നുവെന്ന് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജ് നേരത്തെ […]
ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐഇഡികളും ഉൾപ്പെടെ പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പാക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമെന്ന് സൂചന

ദില്ലി: പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐഇഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐഎസ്ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് എല്ലാം നിർദേശം നൽകിയിരുന്നു. ഇവിടങ്ങളിൽ പരിശോധനകളെല്ലാം ശക്തമാക്കിയിരുന്നു. കേന്ദ്രസേനയും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്. […]
കാലഹരണപ്പെട്ട ആയുധങ്ങളും, വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമവും; ഇന്ത്യ തിരിച്ചടിച്ചാൽ പ്രതിരോധിക്കാൻ പാകിസ്ഥാൻ സൈന്യത്തിന് മുന്നിലുള്ള ആഭ്യന്തര വെല്ലുവിളികൾ ഏറെ

ലാഹോർ: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കാമെന്ന ഭീതിയിലാണ് പാകിസ്ഥാൻ. ഇന്ത്യ തിരിച്ചടിച്ചാൽ പ്രതിരോധിക്കാൻ പാകിസ്ഥാൻ സൈന്യത്തിന് മുന്നിലുള്ള ആഭ്യന്തര വെല്ലുവിളികൾ ഏറെയാണ്. ഒരു ഏറ്റുമുട്ടലുണ്ടായാൽ വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെട്ടിക്കുറച്ച ബജറ്റും, കാലഹരണപ്പെട്ട ആയുധങ്ങളും, വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമവും പാക് സൈന്യം നേരിടുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനും ഇസ്രയേലുമായി അടുത്തിടെ നടത്തിയ ആയുധ ഇടപാടുകൾ മൂലം […]
പൊലീസ് അറസ്റ്റ് ചെയ്യാൻ കയറി വന്നത് ഗുണ്ടകളെ പോലെ, എന്തിനോവേണ്ടി സർക്കാർ എന്നെ വേട്ടയാടുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ ആഞ്ഞടിച്ച് ഷാജൻ സ്കറിയ

തിരുവനന്തപുരം: എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഷാജൻ സ്കറിയ. അപകീർത്തി കേസിൽ അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോഴായിരുന്നു പ്രതികരണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ് ഷാജൻ സ്കറിയ ആരോപണം ഉന്നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യാൻ കയറി വന്നത് ഗുണ്ടകളെ പോലെയാണെന്നും ഷാജൻ സ്കറിയ ആരോപിച്ചു. “എന്തിനോവേണ്ടി സർക്കാർ എന്നെ വേട്ടയാടുന്നു. ഞാൻ 90 വയസ്സായ അപ്പനും അമ്മയ്ക്കുമൊപ്പം വണ്ടിയോടിച്ച് വരുന്നതിനിടെ ആരോ പിന്തുടരുന്നതായി സംശയം തോന്നി. വീട്ടിലെത്തി അമ്മയ്ക്കും അപ്പനും ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ഗുണ്ടകൾ വരുംപോലെ പൊലീസ് വന്നത്. […]
അപകീർത്തി കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 23ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ […]