newsroom@amcainnews.com

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തം: സാങ്കേതിക അന്വേഷണം തുടങ്ങി; മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട്‌ നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാ​ഗത്തിനടുത്ത് പുക ഉയർന്നത്. ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് (MRI […]

ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് അധിനിവേശം നടത്തണം; വിവാദ പരാമർശവുമായി ബംഗ്ലാദേശിലെ മുൻ മേജർ ജനറൽ

ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി വിരമിച്ച മേജർ ജനറൽ എഎൽഎം ഫസ്ലുർ റഹ്മാൻ. ഇതിനായി ചൈനയുടെ സഹായം കൂടി ആവശ്യപ്പെടണമെന്നാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ബംഗ്ലാദേശ് റൈഫിൾസ് (ബോർഡർ ഗാർഡ് ബംഗ്ലാദേശ്) മുൻ തലവനാണ് ഫസ്ലുർ റഹ്മാൻ. ഇടക്കാല സർക്കാർ മേധാവിയായ മുഹമ്മദ് യൂനുസിൻറെ അടുത്തയാളാണ് ഫസ്ലുർ. ‘ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും […]

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് […]

ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലേക്ക് ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 507കോടി രൂപ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 600 മില്യൺ ഡോളർ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) നടത്തിയ നാല് വർഷത്തെ അന്വേഷണത്തിൽ ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതായും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചില യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് സമ്മതിച്ചെങ്കിലും ഇപ്പോൾ […]

മലയാളത്തിലെ പ്രമുഖനടൻ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മുന്നറിയിപ്പ്

കൊച്ചി: മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് നിർമാതാവിൻ്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു സിനിമാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയാണ് നടൻ്റെ മുന്നറിയിപ്പ്. ചലച്ചിത്ര ലോകത്തെയാകെ […]

ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അഞ്ച് മാസം ഗർഭിണി; ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശിച്ച് അധികൃതർ

സൂറത്ത്: ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ ട്യൂഷൻ ക്ലാസിലുണ്ടായ സംഭവം. ഗർഭത്തിന് കാരണം 13കാരനാണെന്നാണ് അധ്യാപിക വിശദമാക്കുന്നത്. ഇതിന് പിന്നാലെ അടിയന്തര ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശിച്ചിരിക്കുകയാണ് അധികൃതർ. ഏപ്രിൽ 25നാണ് വലിയ വിവാദമായ സംഭവങ്ങൾക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നുകളയുകയായിരുന്നു. 13കാരന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ […]

നെല്ല് സംഭരണം മുടങ്ങിയിട്ട് മാസങ്ങൾ; നെൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: നെല്ല് സംഭരണം മാസങ്ങളായി മുടങ്ങിയതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. പാലക്കാട് ജില്ലയിലെ ഇരുപതിനായിരത്തോളം കർഷകരുൾപ്പെടെ സംസ്ഥാനത്തെ അൻപതിനായിരത്തോളം കർഷകരാണ് പ്രതിസന്ധിയിലായത്. ജനുവരി അവസാനം നെല്ല് കൊയ്ത് ചാക്കുകളിലാക്കി വെച്ചു. നെല്ലെടുക്കാൻ പക്ഷെ സപ്ലെകോ എത്തിയിട്ടില്ല. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമമാണ് സംഭരണത്തിന് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. മാ4ച്ച് 15 നു ശേഷം അംഗീകരിച്ച പിആർഎസ് വായ്പകളുടെ പട്ടിക ബാങ്കുകൾക്ക് കൈമാറിയിട്ടില്ല. മാർച്ച് 31നു കനറാ ബാങ്കുമായുള്ള കരാർ അവസാനിച്ചെങ്കിലും പലിശ കൂട്ടലിൽ തീരുമാനമാകാത്തതിനാൽ പുതുക്കിയിട്ടുമില്ല. എസ്ബിഐ മുഖേന […]

ആയിരത്തിലധികം മദ്രസകൾ പൂട്ടി, ജനങ്ങളെ ക്യാപുകളിലാക്കി; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്

ദില്ലി: പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലധികം മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങളെ സ്‌കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്. അതിനിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൻ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. ഇത് പ്രകോപനമായി കണക്കാക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. അതേസമയം പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് […]

സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ; പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാൻ ഇന്ത്യ

ദില്ലി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാൻ ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിർത്തണം എന്ന് ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും. അതേസമയം കരയിൽ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം ലഭിച്ചത്. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സ‍ർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതിനിടെ ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചു എന്ന […]

കോഴിക്കോട് മെഡിക്കൽ കോളജിൽ യുപിഎസ് പൊട്ടിത്തെറിച്ചു; അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിൽ ഇന്നലെ രാത്രി 7.40നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നു രോഗികളെ പുറത്തേക്കു മാറ്റി. അടിയന്തരമായി ആംബുലൻസുകൾ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്. അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നവർ […]