മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യ- 2025 മെയ് മൂന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി

ഒന്റാരിയോ: തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മെയ് 3-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്കാർബൊറോ സെയിന്റ് ജോൺ ഹെന്റി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗീതം, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങി ഉത്തമ കലാസാംസ്കാരിക പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കും. ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർധനരായവർക്ക് ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ […]
ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾക്ക് അപ്രൻ്റിസ്ഷിപ്പ് പരിശീലനം: 1.5 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആൽബർട്ട സർക്കാർ

എഡ്മിന്റൻ: അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിനായി 1.5 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആൽബർട്ട സർക്കാർ. ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾ പോലുള്ള ഉയർന്ന ഡിമാൻഡുള്ള മേഖലകളിലെ വൈദഗ്ധ്യമുള്ള ട്രേഡുകളെ പിന്തുണയ്ക്കുന്നതിനായാണ് സർക്കാർ ഗ്രാൻ്റ് പ്രോഗ്രാം ആരംഭിക്കുന്നതെന്ന് പ്രവിശ്യാ അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രി രാജൻ സാവ്നി പറഞ്ഞു. യൂണിയനുകളുമായുള്ള പങ്കാളിത്തത്തിലൂടെ പരിശീലന സീറ്റുകൾ ഏകദേശം 650 ആക്കി വർധിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. പ്രതിവർഷം 50 ലക്ഷം ഡോളർ എന്ന നിലയിൽ മൂന്ന് വർഷത്തേക്കാണ് ഫണ്ടിങ് നടത്താൻ സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. […]
മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ; സന്ദർശിച്ചവരുടെ പേരും വിവരങ്ങളും അന്വേഷണസംഘത്തിന് കൈമാറി; മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിലേക്ക്

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് റാണ മൊഴി നൽകിയത്. ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്. പരിചയക്കാരെ കാണാനാണ് ദില്ലിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നാണ് തഹാവൂർ റാണയുടെ മൊഴി. താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളം സന്ദർശിച്ചേക്കും. എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് […]
നാദാപുരത്ത് കല്ല്യാണ വീടുകളിൽ ഗാനമേളയും ഡിജെ പാർട്ടികളും ഇനിമുതൽ വേണ്ട; ഒറ്റെക്കെട്ടായിനിന്ന് നാട്ടുകാർ, കാരണം ഇതാണ്…

കോഴിക്കോട്: അടിക്കടി പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നാദാപുരത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രാദേശികമായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ യോഗം വിളിച്ചു ചേർത്ത് പരിഹരിക്കാൻ ഡിവൈ എസ്പി എപി ചന്ദ്രൻ നിർദേശിച്ചിരുന്നു. കല്ല്യാണ വീടുകളിൽ ഗാനമേള, ഡി ജെ പാർട്ടികൾ തുടങ്ങിയവയും റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അവ ഒഴിവാക്കാനും സർവകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ലംഘിച്ചാൽ ശക്തമായ നടപടി […]
ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ; സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു, ജനസാഗരമായി സെൻറ് പീറ്റേഴ്സ് ചത്വരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. സംസ്കാര ശുശ്രൂഷകൾ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയപ്പെട്ട സെൻറ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാ ചടങ്ങിനുശേഷം സെൻറ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. […]
ഡൽഹി – മുംബൈ ദേശീയ പാതയിൽ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി; ആറ് സ്ത്രീകൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ന്യൂഡൽഹി: ഡൽഹി – മുംബൈ ദേശീയ പാതയിൽ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ആറ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ നൂഹിലുള്ള ഇബ്രാഹിം ബാസ് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പത്ത് മണിയോടെ അതിവേഗ പാതയിൽ പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് പിക്കപ്പ് വാൻ പാഞ്ഞുകയറിയത്. അപകടത്തെ തുടർന്ന് വാഹനം സ്ഥലത്ത് ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ റോഡിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണപ്പെട്ട […]