41 രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം; പ്രവേശനം 90 ദിവസത്തേക്ക്

വാഷിങ്ടൺ: വിസ ഒഴിവാക്കൽ പദ്ധതി (VWP) പ്രകാരം 41 രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം. 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. യുണൈറ്റഡ് കിംഗ്‍ഡം, അൻഡോറ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ചിലി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇസ്രയേൽ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് കൊറിയ, റൊമാനിയ, സാൻ […]
ഫോൺ പിടിച്ചുവച്ച അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർത്ഥിനി; തിരിച്ച് തല്ലി അധ്യാപികയും! സംഭവം വിശാഖപട്ടണത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ

അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കലഹമുണ്ടാകുന്നതിന്റെയും മറ്റും ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെ ആശങ്ക ഉയർത്തുന്ന വീഡിയോകളും നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു അധ്യാപികയും വിദ്യാർത്ഥിനിയും തമ്മിൽ തല്ലുണ്ടാക്കുന്നതാണ് രംഗം. വിദ്യാർത്ഥിനിയുടെ ഫോൺ അധ്യാപിക പിടിച്ചുവച്ചതാണ് ഇതിലേക്ക് വഴി തെളിച്ചത് എന്നാണ് കരുതുന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ളതാണ് വീഡിയോ. ഏപ്രിൽ 21 -നാണ്, വിശാഖപട്ടണത്തിൽ നിന്നും മാറിയിട്ടുള്ള ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ ഈ […]
ജീവനക്കാർ ഓഫീസിലേക്ക് മടങ്ങൂ… ഇല്ലെങ്കിൽ ജോലി നഷ്ടമായേക്കും; ‘വർക്ക് ഫ്രം ഹോം’ അവസാനിപിക്കാൻ ഗൂഗിൾ

കോവിഡ് മഹമാരിക്ക് ശേഷമാണ് ലോകത്ത് ‘വർക്ക് ഫ്രം ഹോം’ എന്നതിന് കൂടുതൽ ജനപ്രീതി ഉണ്ടായത്. വീട്ടിലിരുന്നു ജോലി ചെയ്താൽമതിയെന്ന വൻകിട കമ്പനികൾ വരെ ഓഫർ നൽകിയപ്പോൾ ജീവനക്കാർ സന്തോഷിച്ചു. എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടും ജീവനക്കാർ മുഴുവനായി ഓഫീസുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത്. കമ്പനി ചെലവ് ചുരുക്കൽ നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം എന്നാണ് […]
യുഎസ് ആർമി കോംബാറ്റ് പൊസിഷനുകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളും ഇനിമുതൽ പുരുഷന്മാരുടെ അതേ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിക്കണം; പുതിയ ഉത്തരവിറങ്ങി

യുഎസ് ആർമി കോംബാറ്റ് പൊസിഷനുകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളും ഇനിമുതൽ പുരുഷന്മാരുടെ അതേ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിക്കണം. ഈ മാസം ആദ്യം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പുറപ്പെടുവിച്ച നയമാറ്റ ഉത്തരവിനെ തുടർന്നാണ് ഈ തീരുമാനം. ശാരീരിക പരിശോധനയിൽ ലിംഗഭേദത്തെ അടിസ്ഥാനമാക്കി ശാരീരിക പരിശോധനകളിൽ ഉണ്ടായിരുന്ന സ്‌കോറിംഗ് വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സൈന്യത്തോട് നിർദ്ദേശിക്കുന്നതാണ് പുതിയ ഉത്തരവ്. നിലവിലുള്ള ആർമി കോംബാറ്റ് ഫിറ്റ്നസ് ടെസ്റ്റി (ACF T) ന് പകരമായി സെക്സ് ന്യൂട്രൽ പരിശോധന നടപ്പിലാക്കി കൊണ്ടുള്ള ആർമി ഫിറ്റ്നസ് […]
പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ വെടിവച്ച് വീഴ്ത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയൊച്ച…

ദില്ലി: പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ വെടിവച്ച് വീഴ്ത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കുടുംബാംഗങ്ങൾക്കൊപ്പം ബയ്സരൺവാലിയിൽ എത്തിയ നരിക്കുനി സ്വദേശി നിഹാൽ കാഴ്ചകൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതയായാണ് വെടി പൊട്ടിയത്. ഭീകരർ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്. വെടി പൊട്ടുന്ന ശബ്ദം കേട്ടുവെങ്കിലും ആദ്യം ഒന്നും മനസിലായില്ലെന്ന് നിഹാൽ മാധ്യമങ്ങളോട് പറഞ്ഞു. ഭീകരാക്രമണം ആണെന്ന് മനസിലായതോടെ ഉടന്‍ അവിടുന്നു രക്ഷപെടുകയായിരുന്നുവെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു. അവിടുത്തെ പ്രദേശിവാസികള്‍ ഏറെ സഹായം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൺമുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് […]
കോട്ടയത്ത് കളക്ടറേറ്റിൽ ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ്, പരിശോധന അവസാനിപ്പിച്ചു; പാലക്കാട് കളക്ട്രേറ്റിലും കൊല്ലം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം

കോട്ടയം: കോട്ടയത്ത് കളക്ടറേറ്റിൽ ലഭിച്ച ഭീഷണി സന്ദേശം പുറത്ത്. പഹൽഗാം: അടിയന്തര സുരക്ഷാ ഭീഷണി, ഒഴിപ്പിക്കൽ അത്യാവശ്യം എന്ന തലവാചകത്തിലാണ് ഇമെയിൽ സന്ദേശം എത്തിയത്. തമിഴ്നാട് സ്വദേശികൾക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2 മണിക്ക് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. rasdam sregit എന്ന വിലാസത്തിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്. എന്നാൽ സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നിലവിൽ പൊലീസ് പരിശോധന അവസാനിപ്പിച്ചു. പാലക്കാട് കളക്ട്രേറ്റിലും കൊല്ലം കളക്ടറേറ്റിലും […]
നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസിപിമാരായ കെ ജയകുമാർ, അബ്‌ദുൾ സലാം, രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുക. ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനിടെ, ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസും രംഗത്തെത്തി. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് […]