newsroom@amcainnews.com

ടൊറൻ്റോയിൽ പുതിയ ഏരിയ കോഡ് വരുന്നു

ടൊറൻ്റോ നഗരത്തിൽ പുതിയ ഏരിയ കോഡായ “942” ഏപ്രിൽ 26 ശനിയാഴ്ച മുതൽ നിലവിൽ വരും. നഗരത്തിലെ നാലാമത്തെ ഏരിയ കോഡാണിത്. 2026 ഏപ്രിലോടെ നഗരത്തിന്റെ നിലവിലെ ഏരിയ കോഡുകൾ പ്രവർത്തനരഹിതമാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ്കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ 2023-ൽ “942” എന്ന നമ്പർ ഏരിയ കോഡായി അംഗീകരിച്ചത്. നിലവിൽ സജീവമായ ടൊറൻ്റോ ഏരിയ കോഡുകളിൽ 416, 647, 437 എന്നിവയാണ്. ജിടിഎയിൽ നിലവിൽ ഉപയോഗത്തിലുള്ള കോഡുകൾ 905, 289, 365, 742 എന്നീ നമ്പറുകളാണ്. […]

ജീവനക്കാരെ വീണ്ടും പിരിച്ചുവിട്ട് കൊണസ്റ്റോഗ കോളേജ്

വിദേശ വിദ്യാർത്ഥി നിയന്ത്രണത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കൊണസ്റ്റോഗ കോളേജ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഒരു മാസത്തിനുള്ളിൽ പോസ്റ്റ്-സെക്കൻഡറി സ്ഥാപനത്തിലെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. ഇത്തവണ 180 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ നോട്ടീസുകൾ ചൊവ്വാഴ്ച യൂണിയൻ അംഗങ്ങൾക്ക് ലഭിച്ചുവെന്ന് യൂണിയൻ ഒപിഎസ്ഇയു ലോക്കൽ 238 അറിയിച്ചു. മാർച്ചിൽ, നിരവധി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ കോളേജ് പിരിച്ചുവിട്ടിരുന്നു. എൻറോൾമെൻ്റ് പരിധിയും രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച മറ്റ് മാറ്റങ്ങളും ഉൾപ്പെടെ, ഒൻ്റാരിയോയിലെ പോസ്റ്റ്-സെക്കൻഡറി മേഖല നേരിടുന്ന വെല്ലുവിളികളുടെ ഫലമായാണ് നടപടിയെന്ന് കോളേജ് […]

പ്രോപ്പർട്ടി ടാക്സ് 5.7% വർധിപ്പിച്ച് എഡ്മിന്‍റൻ സിറ്റി

നഗരത്തിലെ പ്രോപ്പർട്ടി ടാക്സ് 5.7 ശതമാനമായി വർധിപ്പിച്ചതായി എഡ്മിന്‍റൻ സിറ്റി അറിയിച്ചു. പ്രവിശ്യാ ഗ്രാൻ്റുകളിലെ മാറ്റങ്ങൾ കാരണം പ്രോപ്പർട്ടി ടാക്സ് പ്രതീക്ഷിച്ചതിലും കുറവാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ആൽബർട്ടയിലെ എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ് വർധന കൂടി കണക്കാക്കുമ്പോൾ മൊത്തം നികുതി ബില്ലിൽ ആറ് ശതമാനം വർധന പ്രതീക്ഷിക്കാവുന്നതാണെന്ന് സിറ്റി കൗൺസിൽ വ്യക്തമാക്കി. യഥാർത്ഥത്തിൽ ആൽബർട്ട സർക്കാരാണ് പ്രോപ്പർട്ടി ടാക്സ് വർധന നിശ്ചയിക്കുന്നതെന്നും എഡ്മിന്‍റൻ സിറ്റി കൗൺസിൽ പണം പിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വാർഡ് പാപസ്റ്റ്യൂവ് കൗൺസിലർ മൈക്കൽ […]

ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനം അടുത്ത മാസം; സൗദി സന്ദർശനം മെയ് 13ന്

ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുക. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കുമെന്ന് അവർ പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ‍ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര. മെയ് 13 മുതൽ 16 വരെയായിരിക്കും സന്ദർശനം. സൗദിയിൽ നിന്നുള്ള […]

അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരിച്ചത്.വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടർ വീടിൻറെ […]

ഇസ്താംബൂളിൽ വൻ ഭൂചലനം; 6.2 തീവ്രതയുള്ള ചലനം ഉണ്ടായെന്ന് റിപ്പോർട്ട്

ഇസ്താബൂൾ: തുർക്കിയിലെ വിവിധ മേഖലകളിൽ വൻ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്താംബൂളിന് സമീപമുള്ള മർമര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനങ്ങൾ വാർത്തയല്ലാതായി മാറിയ തൂർക്കിയിൽ, ഇസ്താംബൂൾ ഭൂചനത്തിന് ശക്തമായി […]

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ആക്രമണം; കുൽഗാമിൽ ഭീകരരും സൈനികരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈനിക സംഘം പരിശോധനയ്ക്ക് പോയിരുന്നു. ഇവർക്ക് നേരെ വന […]

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി. വീടിന് സമീപത്ത് തന്നെയുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നൽകിയിരുന്നു. അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിജയകുമാറിന്റെ വീടിന് പിൻവശത്ത് 200 മീറ്റർ ദൂരെ മാറിയാണ് തോടുള്ളത്. പൊലീസിന്‍റെ നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേരാണ് തോട്ടിലിറങ്ങി തെരച്ചില്‍ നടത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ […]

ഡോ.എ. ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും; തീരുമാനമായത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ‍

തിരുവനന്തപുരം: ഡോ.എ. ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറിയാണ് എ ജയതിലക്. നിലവിൽ ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ശേഷമാണ് ജയതിലക് സിവിൽ […]

പഹൽഗാമിലുണ്ടായ അപ്രതീക്ഷിത ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയെ ബാധിക്കുമെന്ന് വിലയിരുത്തൽ; യാത്ര മാറ്റിവെക്കാനൊരുങ്ങി മലയാളികൾ ഉപ്പെടെയുള്ളവർ

ദില്ലി: കശ്മീരിലെ പ്രധാന വിനോദ സഞ്ചാരമേഖലയായ പഹൽഗാമിലുണ്ടായ അപ്രതീക്ഷിതമായ ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയെ ബാധിക്കും. മലയാളികൾ അടക്കമുള്ളവർ കൂടുതലായി പോകുന്ന ഈ സമയത്തുണ്ടായ ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാണ്. ഭീകരാക്രമണം ഉണ്ടാക്കിയ ഭീതി യാത്ര റദ്ദാക്കാനും യാത്രാ തീയതി മാറ്റിവയ്ക്കാനും പലരേയും പ്രേരിപ്പിക്കുന്നുവെന്നാണ് വിവരം. ഇന്നലെയാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ മരിച്ചത്. സഞ്ചാരികളുടെ സ്വർഗമാണ് കശ്മീർ. പ്രത്യേകിച്ച് ബൈസരൺ താഴ്വര. അവധിക്കാലം ആഘോഷിക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരാണ് ഭീകരാക്രമണ പശ്ചാത്തലത്തിൽ […]