ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് മരണം, നിരവധി വീടുകൾക്കും കെട്ടിടങ്ങളും തകർന്നു, ഗതാഗത തടസം… വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയം

ശ്രീനഗർ: ജമ്മു കശ്മീരിലെ റാംബൻ ജില്ലയിലെ സേറി ബഗ്നയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഒരാളെ കാണ്മാനില്ല. വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗത തടസ്സമുണ്ട്. അഞ്ഞൂറോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. പേമാരിയും കാറ്റും ആലിപ്പഴ വർഷവും റാംബനിലുണ്ടായി. ചെനാബ് നദിയും കരകവിഞ്ഞൊഴുകി. ഞായറാഴ്ച പുലർച്ചെ 1.10 ഓടെ ആരംഭിച്ച കനത്ത മഴ തുടരുകയാണെന്ന് റാംബൻ ഡെപ്യൂട്ടി കമ്മീഷണർ ബസീർ […]
കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു. 2019 ൽ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) കുൽഭൂഷൺ ജാദവിന് കോൺസുലാർ ആക്സസ് (വിദേശരാജ്യത്ത് അറസ്റ്റിലാകുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് തന്റെ രാജ്യത്തിന്റെ കോൺസുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിധി ശിക്ഷ സംബന്ധിച്ച് അപ്പീൽ നൽകാനുള്ള അവകാശം നൽകുന്നതല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ചാരവൃത്തി ആരോപിച്ചാണ് മുൻ നാവികസേനാ […]
നിങ്ങൾക്ക് ലാബ്രഡോർ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ലാബ് എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഈ ഇനം നായ അതിന്റെ സൗഹൃദപരമായ സ്വഭാവത്തിനും ബുദ്ധിശക്തിയും പേര് കേട്ടവയാണ്. ഓടാനും കളിക്കാനും ഉല്ലസിക്കാനുമൊക്കെ ലാബ്രഡോർ എന്ന ലാബ്രഡോർ റിട്രീവർ എപ്പോഴും തയ്യാറാണ്. വളരെ സൗമ്യരും കുടുംബങ്ങളുമായി കൂടുതൽ ഇണങ്ങി ചേരുന്നവയും ആയത് കൊണ്ട് തന്നെ ഇത് എല്ലാവർക്കും പ്രിയമേറിയ ഇനമാണ്. എന്നാൽ എപ്പോഴും ഊർജ്ജസ്വലരായി ഇരിക്കണമെങ്കിൽ അവയ്ക്ക് ശരിയായ രീതിയുള്ള പരിചരണം അത്യാവശ്യമാണ്. അവയ്ക്ക് നൽകേണ്ട മികച്ച രീതിയിലുള്ള ആരോഗ്യം, പോഷകാഹാരം, പരിശീലനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതുണ്ട്. […]
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്; കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ സ്പീക്കർ നടപടിയെടുക്കണം: കെസി വേണുഗോപാൽ

ദില്ലി: സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബി ജെ പി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ സ്പീക്കർ നടപടിയെടുക്കണമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിത്. സുപ്രീംകോടതിയും സ്വമേധയാ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതാണ്. കോൺഗ്രസ് പാർട്ടി അതീവഗൗരവതരമായാണ് ഈ വിഷയത്തെ കാണുന്നത്. ബി ജെ പി, നിഷികാന്ത് ദുബെയെ ഇപ്പോൾ തള്ളിപ്പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. നിഷികാന്ത് ദുബെ ആദ്യമായല്ല […]
ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ കുഞ്ഞിന്റെ അമ്മയാകാനുള്ള ക്ഷണം നിരസിച്ചു; ഇന്‍ഫ്ളുവന്‍സറായ ടിഫാനിയുടെ വരുമാനം കുറഞ്ഞു

വാഷിംഗ്ടൺ: ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ കുഞ്ഞിന്റെ അമ്മയാകാനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ക്രിപ്റ്റോ കറന്‍സി ഇന്‍ഫ്ളുവന്‍സറായ ടിഫാനി ഫോങ്. സോഷ്യല്‍മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സുള്ള ടിഫാനി, ലാസ് വെഗാസ് സ്വദേശിയാണ്. വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു ‘സൈന്യം’ തന്നെ കെട്ടിപ്പടുക്കുക എന്നതാണ് മസ്കിന്റെ അഗ്രഹമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്കിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്താന്‍ എക്സ് ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെയാണ് മസ്ക് ടിഫാനിയോട് തന്റെ ആഗ്രഹം […]
യുഎസിൽ മീസിൽസ് കേസുകൾ വർധിക്കുന്നു; രാജ്യവ്യാപകമായി 800 മീസിൽസ് കേസുകൾ സ്ഥിരീകരിച്ചു

ന്യൂയോർക്ക്: യുഎസിൽ രാജ്യവ്യാപകമായി വെള്ളിയാഴ്ച വരെ 800 മീസിൽസ് കേസുകൾ സ്ഥിരീകരിച്ചു, ഈ ആഴ്ച രണ്ട് സംസ്ഥാനങ്ങളിൽ കൂടി പകർച്ചവ്യാധികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സജീവ പകർച്ചവ്യാധികളുള്ള മറ്റ് സംസ്ഥാനങ്ങൾ – ഇന്ത്യാന, കൻസാസ്, മിഷിഗൺ, ഒക്ലഹോമ, ഒഹായോ, പെൻസിൽവാനിയ, ന്യൂ മെക്സിക്കോ എന്നിവ ഉൾപ്പെടുന്നു. 2024-ൽ യുഎസിൽ കണ്ടതിന്റെ ഇരട്ടിയിലധികം അഞ്ചാംപനി കേസുകൾ ഉണ്ട്. വായുവിലൂടെ പകരുന്നതും രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ എളുപ്പത്തിൽ പടരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് അഞ്ചാംപനി. വാക്സിനുകൾ വഴി ഇത് തടയാൻ കഴിയും, […]
കാനഡ തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് പഞ്ചാബി ഉൾപ്പെടെയുള്ള വിവിധ വിദേശ ഭാഷകളിലുള്ള പരസ്യങ്ങളും

ഒട്ടാവ: തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് കാനഡയിലെ പാർട്ടികൾ. പ്രചരണങ്ങളിലൂടെ വംശീയ വോട്ടുകൾ ഉൾപ്പെടെ പെട്ടിയിലാക്കാനാണ് ശ്രമം. പഞ്ചാബി ഉൾപ്പെടെയുള്ള വിവിധ വിദേശ ഭാഷകളിലാണ് വോട്ടഭ്യർത്ഥിച്ചുള്ള പരസ്യങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കിയിരിക്കുന്നത്. പാർട്ടികൾ ബഹുഭാഷാ, മൾട്ടി-പ്ലാറ്റ്ഫോം തന്ത്രങ്ങൾ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഭാഷകളിൽ, വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോയിലെ 905 ബെൽറ്റ് പോലുള്ള സമ്പന്ന പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്.ഇതൊരു സവിശേഷമായ തെരഞ്ഞെടുപ്പാണ് എന്നും വളരെ കുറഞ്ഞ സമയപരിധിയും ഓൺലൈൻ പ്രചാരണങ്ങൾക്കായുള്ള ഭീമമായ […]
കാനഡ തെരഞ്ഞെടുപ്പ്: പ്രീ പോൾ സർവേകൾ പുറത്ത്; കൺസർവേറ്റീവുകൾക്ക് മുൻതൂക്കം

ഒന്റാരിയോ: കാനഡയിൽ പൊതു തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രീ പോൾ സർവേ ഫലങ്ങളും പുറത്തു വരികയാണ്. പ്രതീക്ഷയുള്ള കൺസർവേറ്റീവ് വോട്ടർമാരും ആശങ്കയുള്ള ലിബറൽ വോട്ടർമാരും തമ്മിലുള്ള പോരാട്ടമായാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. കാനഡയിൽ ജീവിക്കാനും ജോലി ചെയ്യാനും മെച്ചപ്പെട്ട ഭാവിക്കുമായുള്ള പ്രതീക്ഷ മുൻനിർത്തിയാണ് തങ്ങൾ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യാൻ ഒരുങ്ങുന്നതെന്ന് കൺസർവേറ്റീവ് അനുകൂലികൾ പറയുന്നു. എന്നാൽ, ഇതിനു വിപരീതമാണ് ലിബറൽ അനുകൂലികളുടെ നിലപാട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ തുടർന്ന് കാനഡയുടെ ഭാവി […]