അംബാസഡർ ബ്രിഡ്ജ് വഴി കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 154 കിലോഗ്രാം കൊക്കെയ്ൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പിടികൂടി

വിൻസർ: അംബാസഡർ ബ്രിഡ്ജ് വഴി കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 154 കിലോഗ്രാം കൊക്കെയ്ൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പിടികൂടി. ചൊവ്വാഴ്ച ബ്രിഡ്ജിന് സമീപം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് വൻതോതിൽ കൊക്കെയ്ൻ കണ്ടെത്തിയത്. രണ്ട് ഡഫൽ ബാഗുകളിലും നാല് പെട്ടികളിലുമായി ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ് അതിർത്തി കവാടങ്ങൾ മയക്കുമരുന്നുകൾ കടത്തുന്നതിനുള്ള വഴികളല്ല, രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎസ് കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡർ സെക്യൂരിറ്റി ആക്ടിങ് ഡയറക്ടർ ഡേവിഡ് ബെക്കുൽഹൈമർ പറഞ്ഞു. […]
കോക്ക്പിറ്റിൽനിന്ന് പുകയുടെ ഗന്ധം; എയർ കാനഡ വിമാനം ഡെസ് മോയിൻസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി

ഡെസ് മോയിൻസ്: കോക്ക്പിറ്റിൽനിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ കാനഡ വിമാനം ഡെസ് മോയിൻസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ലാസ് വേഗസിൽ നിന്ന് ടൊറന്റോയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. നൂറ്റി എഴുപത്തി ആറ് യാത്രക്കാരുമായി പുറപ്പെട്ട എയർ കാനഡ റൂഷ് ഫ്ലൈറ്റ് 1702 അയോവയിലെ ഡെസ് മോയിൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി ലാൻഡിങ് നടത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറയുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും ഉടൻ തന്നെ അടിയന്തര സംഘങ്ങൾ എത്തി […]