കാനഡയിൽ ജോലി ലഭിക്കാന്‍ 25,000 ഡോളര്‍ ട്രക്ക് റിപ്പയര്‍ കമ്പനി ആവശ്യപ്പെട്ടു; ഇന്ത്യന്‍ സ്വദേശിക്ക് ബ്രിട്ടീഷ് കൊളംബിയ എംപ്ലോയ്മെന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ട്രിബ്യൂണല്‍ 1,15,574.69 ഡോളര്‍ നഷ്ടപരിഹാരം നൽകാൻ വിധിച്ചു

റിച്ച്മണ്ടിലുള്ള ട്രക്ക് റിപ്പയര്‍ കമ്പനിയില്‍ ജോലി ലഭിക്കാന്‍ 25,000 ഡോളര്‍ നല്‍കേണ്ടി വന്ന ഇന്ത്യന്‍ സ്വദേശിക്ക് ബ്രിട്ടീഷ് കൊളംബിയ എംപ്ലോയ്മെന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ട്രിബ്യൂണല്‍ 115,574.69 ഡോളര്‍ നഷ്ടപരിഹാരം നല്കാന് വിധിച്ചു. കമ്പനിയില്‍ ജോയിന്‍ ചെയ്തെങ്കിലും അവിടെ ശമ്പളം കുറവാണെന്ന് അവകാശപ്പെട്ടായിരുന്നു മെക്കാനിക്ക് ഹര്‍മീന്ദര്‍ സിംഗ് പരാതി നല്‍കിയത്. റിച്ച്മണ്ടിലെ എ.ജെ ബോയല്‍ ട്രക്ക് റിപ്പയര്‍ ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഹര്‍മീന്ദര്‍ സിംഗ് മെക്കാനിക്കായി ജോലിക്ക് കയറിയത്. എന്നാല്‍ ജോലിക്ക് കയറുമ്പോള്‍ വാഗ്ദാനം ചെയ്തതിലും ശമ്പളം കുറച്ചാണ് നല്‍കിയത്. […]
അവധിക്കാലം ആഘോഷമാക്കാം, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഗാലറികളിലും മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം; കാനഡ സ്ട്രോംഗ് പാസ് പുറത്തിറക്കി പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: കാനഡക്കാർക്ക് അവധിക്കാലം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനായി കാനഡ സ്ട്രോംഗ് പാസ് പുറത്തിറക്കി പ്രധാനമന്ത്രി മാർക്ക് കാർണി. അവധിക്കാലത്ത് രാജ്യത്തെ കൂടുതൽ അറിയുന്നതിനായുള്ള യാത്രകൾ കുടുംബങ്ങൾക്കും യുവാക്കൾക്കും എളുപ്പമാക്കുന്നതിനുള്ള ഒരു മാർഗമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നമ്മുടെ സമ്പദ്വ്യവസ്ഥയെയും പരമാധികാരത്തെയും ഭീഷണിപ്പെടുത്തുന്നതിനാൽ, നമ്മുടെ മനോഹരമായ രാജ്യത്തെ കണ്ടെത്താനും ആഘോഷിക്കാനുമുള്ള പുതിയ വഴികൾ കണ്ടെത്താൻ കനേഡിയൻ പൗരന്മാർ ഒന്നിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് കാർണി പുതിയ സംരംഭം പ്രഖ്യാപിച്ചത്. കാനഡ സ്ട്രോങ് പാസ് വഴി 18 വയസ്സിന് […]
സിട്രെയിൻ സ്റ്റേഷനിൽ 14കാരുനേരെ ആക്രമണം; സംഭവുമായി ബന്ധപ്പെട്ട് ആറ് യുവാക്കൾക്കായി തെരച്ചിൽ ശക്തമാക്കി കാൽഗറി പോലീസ്

ആൽബെർട്ട: സിട്രെയിൻ സ്റ്റേഷൻ 14കാരുനേരെ ആക്രമണം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ കാൽഗറി പോലീസ് തിരയുന്നു. കാൽഗറി ആൻഡേഴ്സൺ എൽആർടി സ്റ്റേഷനിൽ ആൺകുട്ടിയെ ആക്രമിച്ച കേസിൽ ആറ് യുവാക്കളെ പോലീസ് തിരയുന്നു. മാർച്ച് 3ന് വൈകിട്ട് ആറ് മണിയോടെ 1105 മക്ലിയോഡ് എസ്ഡബ്ല്യുവിലെ സ്റ്റേഷനിലാണ് ആക്രമണം നടന്നത്. എൽആർടി സ്റ്റേഷനുള്ളിലൂടെ നടക്കുകയായിരുന്ന 14 വയസ്സുള്ള ആൺകുട്ടിക്ക് നേരെയാണ് ആറ് പേരുൾപ്പെടുന്ന യുവാക്കൾ ആക്രമണം നടത്തിയത്. ആൺകുട്ടി ധരിച്ചിരുന്ന ഹൂഡിയെക്കുറിച്ച് ചോദിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായതെന്ന് പോലീസ് പറഞ്ഞു. […]