newsroom@amcainnews.com

ചൈനയ്ക്ക് 50% താരിഫ്: ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : വീണ്ടുമൊരു വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തി ചൈനയ്ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. ഏപ്രില്‍ 8-നകം ചൈന പ്രഖ്യാപിച്ച യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫുകള്‍ അമേരിക്ക ചുമത്തും, ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് […]

തെക്ക് കിഴക്കന്‍ കാല്‍ഗറിയില്‍ ചരക്ക് തീവണ്ടി ഇടിച്ച് ഒരാള്‍ മരിച്ചു

കാല്‍ഗറി : തെക്ക് കിഴക്കന്‍ കാല്‍ഗറിയില്‍ കനേഡിയന്‍ പസഫിക് (CP) ചരക്ക് തീവണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ 10 അവന്യൂവിലെ തെക്ക് കിഴക്കന്‍ 1 സ്ട്രീറ്റിലാണ് അപകടം നടന്നതെന്ന് കാല്‍ഗറി പൊലീസ് അറിയിച്ചു. 10,000 അടി നീളവും 166 ബോഗികളുമുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചയാളുടെകുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് തെക്ക് കിഴക്കന്‍ 9 അവന്യൂ സമീപമുള്ള ് 15 സ്ട്രീറ്റില്‍ ഗതാഗതം തടസ്സമുണ്ടായി.

വ്യാപാരയുദ്ധത്തെ പ്രതിരോധിക്കാന്‍ നികുതി ഇളവു പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍

ടൊറന്റോ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍. ബിയര്‍ വൈന്‍, സ്പിരിറ്റ് ടാക്സ്, ഗ്യാസോലിന്‍ ടാക്‌സ് എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത ഭരണനിര്‍വ്വഹണ നികുതികള്‍ക്കാണ് നികുതു ഇളവ് നല്‍കുക. ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 1 വരെ ആറ് മാസത്തേക്ക് സാവകാശം നല്‍കുന്നത്. ട്രംപ് താരിഫുകളില്‍ നിന്ന് തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി 1,100 കോടി ഡോളറിന്റെ സഹായ പാക്കേജും പ്രീമിയര്‍ ഡഗ് ഫോര്‍ഡ് […]

അമേരിക്കക്കു പിന്നാലെ ട്രംപിനെതിരെ കാനഡയിലും പ്രതിഷേധം

ഓട്ടവ: യുഎസില്‍ ട്രംപിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള ട്രംപിന്റെ ഭീഷണികള്‍ക്കെതിരെ ഞായറാഴ്ച കാനഡയിലുടനീളം പ്രതിഷേധക്കാര്‍ റാലി നടത്തി. മണ്‍ട്രിയോളിലെ , മൗണ്ട് റോയല്‍ പാര്‍ക്കില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി റാലിയില്‍ പങ്കെടുത്തു. ‘ഹാന്‍ഡ്‌സ് ഓഫ്,’ കാനഡ മികച്ചതാണ് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ റാലിയില്‍ അണിനിരന്നത്. കലാകാരന്മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. രണ്ട് ദിവസത്തെ അറ്റ്‌ലാന്റിക് കാനഡ പര്യടനം പൂര്‍ത്തിയാക്കിയെത്തിയ എന്‍ഡിപി ലീഡര്‍ ജഗ്മീത് സിങും റാലിയില്‍ പങ്കെടുത്തു. അതേസമയം […]

ആഗോള പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും; കാനഡക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

ടൊറന്റോ : യുഎസ് വ്യാപാര യുദ്ധം ആരംഭിച്ചത് മുതലുള്ള ആഗോള പ്രതിസന്ധികള്‍ക്കിടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി കാനഡയിലെ സാമ്പത്തിക വിദഗ്ധര്‍. ടിഡി ബാങ്കിലെ മുന്‍ ഉന്നത സാമ്പത്തിക വിദഗ്ധനായ ഡോണ്‍ ഡ്രമ്മണ്ട് പറയുന്നത് ഇങ്ങനെയാണ്. ‘ചില ഫലങ്ങള്‍ നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞു,’ഫെബ്രുവരിയിലെ തൊഴില്‍ വളര്‍ച്ച മന്ദഗതിയിലായതും മാര്‍ച്ചില്‍ 33,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നമുക്ക് ഉണ്ടാകാന്‍ പോകുന്ന ബലഹീനതയുടെ മുന്നോടിയാണിതെന്ന് ഞാന്‍ കരുതുന്നു, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ മേഖലയിലാണ് സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നത് […]

ഫെഡറല്‍ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

ഓട്ടവ : 45-ാമത് ഫെഡറല്‍ തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്ന് ആഴ്ച മാത്രം ബാക്കിനില്‍ക്കെ രാജ്യത്തുടനീളമുള്ള വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഹൗസ് ഓഫ് കോമണ്‍സിലെ സീറ്റുകള്‍ക്കായി പ്രചാരണം ശക്തമാക്കി. ഫെഡറല്‍ സ്ഥാനാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം നിലവിലുള്ളവരും മുന്‍ രാഷ്ട്രീയക്കാരുമാണ്. ഇനിയും സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ ഒരുങ്ങുന്നവര്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം ഇന്ന് കൊണ്ട് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണി വരെമാത്രം. എന്നാല്‍, പത്രിക സമര്‍പ്പണത്തിന് മുന്നേ തന്നെ നിരവധി മുന്‍ പ്രവിശ്യാ രാഷ്ട്രീയക്കാര്‍ […]

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ വാദം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ […]

പിണറായിയെ അടിക്കാൻ വേണ്ടി മകളെ കരുവാക്കി; വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

മധുര: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിണറായിയെ അടിക്കാൻ വേണ്ടി മകളെ കരുവാക്കിയതാണ്. വീണ പണം വാങ്ങിയത് നൽകിയ സേവനത്തിനാണെന്നും അതിന് നികുതിയും നൽകിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. സിഎംആർഎല്ലിന് സർക്കാർ എന്ത് ആനുകൂല്യമാണ് നൽകിയതെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ എം.എ.ബേബി ചോദിച്ചു. ബിജെപിയെ ചെറുക്കുന്നതിൽ സിപിഎം നിലപാട് ശരിയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. സിപിഎമ്മിനെ വിമർശിക്കുന്ന വി.ഡി.സതീശൻ കോൺഗ്രസിൽ […]

മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്ന്; വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്‌ലിം ലീഗ്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്‌ലിം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നാണ് ലീഗ് നിലപാടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുനമ്പത്ത് പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. ലീഗിന്റെ നേതൃത്വത്തിൽ ഇതുവരെ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങളും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ, ഭരണഘടനാവിരുദ്ധമായ ഭേദഗതി റദ്ദാക്കണമെന്നാണ് ആത്യന്തികമായ ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗിന്റെ അഭിഭാഷകൻ […]

എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്; സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി. സുധാകരൻ

ആലപ്പുഴ: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ. ‘‘എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്.’’- കെ.സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം. ‘‘ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല, ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. എംബിഎ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും […]