ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന നഗരം എന്ന നേട്ടവുമായി മെട്രോ വാൻകൂവർ

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന നഗരം എന്ന നേട്ടവുമായി മെട്രോ വാൻകൂവർ തുടരുകയാണ്. ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോർട്ട് അനുസരിച്ചാണ് ഇത്. മൂന്ന് ദശലക്ഷത്തിലധികം നിവാസികൾ ഈ മേഖലയിൽ താമസിക്കുന്നുണ്ടെന്ന് വാൻകൂവർ റീജിയണൽ ഡിസ്ട്രിക്റ്റ് സ്ഥിരീകരിച്ചു. റീജിയണൽ ഡിസ്ട്രിക്റ്റിൻ്റെ 2024 ലെ വളർച്ചാ പ്രവചന അപ്ഡേറ്റ് അനുസരിച്ച്, പ്രവിശ്യയിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയായി വാൻകൂവർ നഗരം തുടരുന്നു. സറേ ആണ് രണ്ടാമത്തെ വലിയ മുനിസിപ്പാലിറ്റി. ഈ മേഖലയിലെ ജനസംഖ്യാ വളർച്ചയുടെ ഏറ്റവും വലിയ ഘടകം […]
കോവിഡ് കാലത്ത് അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ചു; “ഫ്രീഡം കോൺവോയ്” സംഘാടകരായ തമാര ലിച്ചും ക്രിസ് ബാർബറും കുറ്റക്കാർ

ഓട്ടവ: “ഫ്രീഡം കോൺവോയ്” സംഘാടകരായ തമാര ലിച്ചും ക്രിസ് ബാർബറും കുറ്റക്കാരാണെന്ന് കണ്ടെത്തി. കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരായ ഇരുവർക്കുമെതിരെ നിയമലംഘനം, മറ്റുള്ളവരെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2022-ലെ “ഫ്രീഡം കോൺവോയ്” പ്രതിഷേധത്തിൻ്റെ പ്രധാന വ്യക്തികളും സംഘാടകരുമായിരുന്നു തമാര ലിച്ചും ക്രിസ് ബാർബറും. ഇരുവരുടെയും നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആളുകളും ഓട്ടവ നഗരം പിടിച്ചടക്കി. നഗരത്തിലെ താമസക്കാരെയും […]
കാനഡ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ വർധന; തയ്യാറെടുക്കുന്നത് 65-ലധികം ഇന്ത്യക്കാർ

ടൊറന്റോ: കാനഡ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 65-ലധികം ഇന്ത്യൻ വംശജർ തയ്യാറെടുക്കുന്നു. ഏതാനും ദിവസങ്ങൾക്കകം ഇനിയും കൂടുതൽ പേർ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കരിയർ തേടുന്ന ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിന്റെ പ്രവണതയിൽ കനേഡിയൻ ഇന്ത്യക്കാർ ആവേശത്തിലാണ്. ലിബറൽ, കൺസർവേറ്റീവ് പാർട്ടികളെ പ്രതിനിധീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യൻ യുവതയുടെ എണ്ണം വർധിക്കുന്നത് പ്രോത്സാഹജനകമാണെന്ന് മുതിർന്ന ഇന്തോ കനേഡിയൻ രാഷ്ട്രീയക്കാരനായ ഉജൽ ദോസാഞ്ജ് പറയുന്നു. പൊതുജീവിതം കരിയറായി തെരഞ്ഞെടുക്കുന്ന പ്രവണത സമൂഹത്തിന് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ […]
വേതന വർധന, ജോലിഭാരം, ബോണസ്… വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെബെക്ക് ഡേകെയർ ജീവനക്കാരുടെ മൂന്ന് ദിവസത്തെ സമരം അഞ്ച് ദിവസത്തേക്ക് നീട്ടി

മൺട്രിയോൾ: വേതന വർധന, ജോലിഭാരം, ബോണസ്, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കുള്ള സഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആരംഭിച്ച മൂന്ന് ദിവസത്തെ സമരം അഞ്ചിലേക്ക് നീട്ടി കെബെക്ക് ഡേകെയർ ജീവനക്കാർ (സിപിഇ). ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന പണിമുടക്ക് അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തുടരുമെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഡി ലാ സാൻ്റെ എറ്റ് ഡെസ് സർവീസ് സോഷ്യാക്സ് (എഫ്എസ്എസ്എസ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രവിശ്യയിലെ 400 ഡേകെയറുകളിലെ ജീവനക്കാരാണ് പണിമുടക്കിയിരിക്കുന്നത്. ഡേകെയർ […]
ആശുപത്രി ബിൽ 96311 ഡോളർ; ആദ്യം കൈമലർത്തി ഇൻഷൂറൻസ് കമ്പനി: അനിശ്ചിതത്വത്തിലായത് ഇന്ത്യൻ കുടുംബം

ഒന്റാരിയോ: ബ്രാംപ്ടണിലുള്ള കുടുംബത്തെ സന്ദർശിക്കാനെത്തിയ ഇന്ത്യക്കാരിയായ വയോധികയെ അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ലഭിച്ച ബില്ല ഞെട്ടിക്കുന്നത്. ഹൈപ്പോക്സിക് ശ്വസന സംബന്ധമായ തകരാറിനെ തുടർന്നാണ് ആലീസ് ജോൺ എന്ന 88കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലീസ് ജോണിനെ ആറ് മാസത്തേക്ക് ഇന്ത്യയിൽ നിന്ന് ‘സൂപ്പർ വിസ’യിലാണ് കാനഡ സന്ദർശിക്കാൻ മകൻ ജോസഫ് ക്രിസ്റ്റി കൊണ്ടുവന്നത്. മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും ദീർഘകാലത്തേക്ക് കാനഡയിൽ തങ്ങാൻ അനുവദിക്കുന്നതാണ് സൂപ്പർ വിസ. ജനുവരിയിലാണ് ആലിസ് ജോൺ കാനഡയിലെത്തിയത്. ആദ്യത്തെ കുറച്ചു ദിവസങ്ങൾക്കകം തന്നെ അവർക്ക് […]
കാനഡയിലെ ആരോഗ്യപ്രവർത്തകരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ആൽബർട്ടയിലെ നഴ്സുമാർ; പുതിയ കരാറിലൂടെ നഴ്സുമാർക്ക് 20% വേതന വർധന

കാൽഗറി: പുതിയ കരാറിലൂടെ കാനഡയിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ആരോഗ്യപ്രവർത്തകരായി മാറി ആൽബർട്ടയിലെ നഴ്സുമാർ. പ്രവിശ്യയുമായി കരാറിലെത്തിയതോടെ ആയിരക്കണക്കിന് ആൽബർട്ട നഴ്സുമാർക്ക് അടുത്ത നാല് വർഷത്തിനുള്ളിൽ ഉയർന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നഴ്സുമാർക്ക് ഉടൻ തന്നെ 15% ശമ്പള വർധന ലഭിക്കുമെന്ന് നാല്പത്തിനായിരത്തോളം രജിസ്റ്റർ ചെയ്ത നഴ്സുമാർ, സൈക്യാട്രിക് നഴ്സുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് നഴ്സസ് ഓഫ് ആൽബർട്ട (UNA) അറിയിച്ചു. കൂടാതെ അടുത്ത നാല് വർഷത്തിനുള്ളിൽ മൊത്തത്തിൽ 20% […]
കാനഡയിലെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ മൺട്രിയോളിൽ വീടുകളുടെ വിൽപ്പന ഉയർന്നു; 11.7% വർധന

മൺട്രിയോൾ: കാനഡ-യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട സാമ്പത്തിക ആശങ്കകൾക്കിടയിൽ കാനഡയിലെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ മൺട്രിയോളിൽ വീടുകളുടെ വിൽപ്പന ഉയർന്നു. 2024 മാർച്ചിലെ 4,455 വിൽപ്പനയിൽ നിന്ന് 11.7% വർധിച്ച് കഴിഞ്ഞ മാസം മൺട്രിയോളിൽ 4,975 വീടുകൾ വിറ്റതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ്. റിപ്പോർട്ട് ചെയ്തു. മൺട്രിയോൾ മേഖലയിൽ വീടുകളുടെ ശരാശരി വിലയും വർഷം തോറും ഉയർന്നു. ഒരു പ്ലെക്സിൻ്റെ വില 10.7% വർധിച്ച് 830,000 ഡോളറായി. സിംഗിൾ […]
ഇനി മുതൽ ബ്രസീൽ സന്ദർശിക്കാൻ കനേഡിയൻ പൗരന്മാർക്ക് വീസ വേണം

ഓട്ടവ: ബ്രസീൽ സന്ദർശിക്കണമെങ്കിൽ കനേഡിയൻ പൗരന്മാർക്ക് ഇനി വീസ ആവശ്യമാണ്. നിലവിൽ, കാനഡക്കാർക്ക് വീസയില്ലാതെ 90 ദിവസം വരെ ബ്രസീൽ സന്ദർശിക്കാം. എന്നാൽ ഏപ്രിൽ 10 മുതൽ ടൂറിസത്തിനായി ബ്രസീൽ സന്ദർശിക്കാൻ കാനഡക്കാർക്ക് വീസ ആവശ്യമാണ്. കാനഡയെ കൂടാതെ യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഈ മാറ്റം ബാധകമാകും. അതേസമയം ബിസിനസ്, സ്റ്റുഡന്റ് വീസകൾക്ക്, 90 ദിവസം വരെ താമസിക്കുന്നതിന് വീസ ആവശ്യമില്ല. എന്നാൽ 90 ദിവസത്തിൽ കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അംഗീകൃത താമസ കാലാവധി […]