ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ; യുഎസിൽ സ്കോളർഷിപ്പുകൾ മരവിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: യുഎസിൽ സ്കോളർഷിപ്പുകൾ മരവിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾക്കുള്ള ധനസഹായം ആണ് ട്രംപ് മരവിപ്പിക്കാനൊരുങ്ങുന്നത്. അതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. ഈ തീരുമാനം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. കൂടാതെ, വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഈ തീരുമാനം വിദ്യാർത്ഥികളെ തള്ളിവിടുകയാണ്. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിൻറെ ഭാഗമായാണ് നടപടി. ഓരോ ദിവസത്തെ ചിലവിനായി യുഎസിൽ വിദ്യാർത്ഥികൾ സ്റ്റൈപ്പൻഡിനെ ആശ്രയിക്കുന്ന […]
യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക സ്ഥാനാരോഹണം ഇന്നു ലെബനോനിൽ

ബെയ്റൂട്ട്: യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാതോലിക്കയായി ഇന്ന് അഭിഷിക്തനാകും. ലെബനോനിലെ അച്ചാനെയിൽ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രാദേശിക സമയം വൈകുന്നേരം അഞ്ചിന് (ഇന്ത്യൻ സമയം രാത്രി എട്ടര) ആണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു മുഖ്യകാർമികത്വം വഹിക്കും. ആകമാന സുറിയാനി ഓർത്തഡോക്സ് […]
പ്രധാനമന്ത്രി സ്ഥാനാർത്ഥി സംവാദം ഏപ്രിൽ 16, 17 തീയതികളിൽ

കാനഡയുടെ പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഏപ്രിൽ 16, 17 തീയതികളിൽ നടക്കുന്ന രണ്ട് സംവാദങ്ങളിൽ പങ്കെടുക്കും. മൺട്രിയോളിലെ മൈസൺ ഡി റേഡിയോ-കാനഡയിൽ നടക്കുന്ന ആദ്യ സംവാദം ഏപ്രിൽ 16 ന് രാത്രി 8 മണിക്ക് ഫ്രഞ്ച് ഭാഷയിൽ നടക്കും. ഏപ്രിൽ 17 ന് വൈകുന്നേരം 7 മണിക്കാണ് ഇംഗ്ലീഷ് ഭാഷാ സംവാദം. ലീഡേഴ്സ് ഡിബേറ്റ്സ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാനാർത്ഥികളാണ് സംവാദത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിയിൽ പാർട്ടിക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട എംപി ഉണ്ടായിരിക്കണം. രണ്ടാമതായി, […]
ന്യൂസിലൻഡിൽ വൻ ഭൂചലനം: 6.7 തീവ്രത

വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ റിക്ടർ സ്കെയിലിൽ 6.7 തീവ്രത വൻ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:43 നാണ് ഭൂചലനം അനുഭവപ്പെട്ടത്. സൗത്ത് ഐലൻഡിന്റെ സൗത്ത് വെസ്റ്റേൺ ഭാഗത്താണ് പ്രഭവ കേന്ദ്രം. ന്യൂസിലൻഡിലെ സൗത്ത്ലാൻഡ് ജില്ലയിലെ ജനങ്ങൾ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയെങ്കിലും സുനാമി സാധ്യതകളില്ലെന്ന് സിവിൽ ഡിഫൻസ്, എമർജൻസി മാനേജ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, ശക്തവും അസാധാരണവുമായ പ്രകമ്പനങ്ങൾക്ക് സാധ്യതയുണ്ടെന്ന് എമർജൻസി മാനേജ്മെന്റ് […]
എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്; അനധികൃത സ്വത്ത് സമ്പാദന കേസിൽ ആരോപണങ്ങൾ തള്ളി വിജിലൻസിന്റെ അന്തിമ റിപ്പോർട്ട്; സ്ഥാനകയറ്റത്തിനുള്ള തടസം മാറും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി കൊണ്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. എഡിജിപി എംആർ അജിത് കുമാറിനെതിരെ […]
രാജ്യത്തെ സർവകലാശാലകൾ ആർഎസ്എസ് നിയന്ത്രണത്തിലായി; വിദ്യാഭ്യാസ മേഖലയുടെ പൂർണനിയന്ത്രണം ആർഎസ്എസിൻ്റെ കൈകളിലെത്തിയാൽ ഇന്ത്യ തകർന്നടിയുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുടെ പൂർണനിയന്ത്രണം ആർഎസ്എസിൻറെ കൈകളിലെത്തിയാൽ ഇന്ത്യ തകർന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘രാജ്യത്തെ സർവകലാശാലകൾ ആർഎസ്എസ് നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്ന വസ്തുത വിദ്യാർഥി സംഘടനകൾ വിദ്യാർഥിസമൂഹത്തെ ബോധ്യപ്പെടുത്തണം. വിദ്യാഭ്യാസരംഗം പൂർണമായി അവരുടെ നിയന്ത്രണത്തിലായാൽ ആർക്കും ജോലി കിട്ടില്ല, രാജ്യവും ഇല്ലാതാകും. ഒരു സംഘടന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തച്ചുടയ്ക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനകം തന്നെ അവർ […]
ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം; തിരികെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റും

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയയ്ക്കാനാണ് കൊളീജിയം ശുപാർശ ചെയ്തത്. ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിരക്ഷാ സേനാംഗങ്ങൾ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി. മാർച്ച് 20, 24 തീയതികളിലായി നടത്തിയ യോഗങ്ങൾക്കു ശേഷമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ കൊളീജിയം തീരുമാനമെടുത്തത്. മാർച്ച് 14 ന് വൈകുന്നേരമാണ് ജസ്റ്റിസിന്റെ വീട്ടിൽ തീപിടിത്തമുണ്ടായത്. തീ […]
ഹൂതി വിമതരെ ലക്ഷ്യമിട്ട് യെമനിൽ യുഎസിന്റെ കനത്ത വ്യോമാക്രമണം; മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു

സന: ഹൂതി വിമതരെ ലക്ഷ്യമിട്ട് യെമനിൽ യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്ര വ്യാപാരത്തിൽ നിർണായകമായ ചെങ്കടലിൽ ഹൂതി ആക്രമണം വർധിച്ചതോടെയാണ് യുഎസ് സനയിൽ വ്യോമാക്രമണം കടുപ്പിച്ചത്. സനയിൽ രാത്രി മുഴുവൻ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ച് ആക്രമണം കടുപ്പിച്ചതോടെ ചെങ്കടലിലൂടെ വരുന്ന കപ്പലുകളെ […]
ഐക്യദാർഢ്യവും സമര പന്തലിലെ പ്രസംഗത്തിനും അപ്പുറം ആശമാർക്ക് താങ്ങാവാൻ കോൺഗ്രസ്; യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാരുടെ വേതനം വർധിപ്പിക്കും

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവും പിന്തുണ അറിയിച്ച് സമര പന്തലിലെത്തി നടത്തുന്ന പ്രസംഗത്തിനും അപ്പുറം അവർക്ക് താങ്ങാവാൻ കോൺഗ്രസ്. ആശാ വർക്കർമാരുടെ സമരം തുടരവെ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശാ വർക്കർമാരുടെ വേതനം കൂട്ടാൻ ആലോചന. ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ കെപിസിസി ചുമതലപ്പെടുത്തി. റിപ്പോർട്ട് വൈകാതെ കൈമാറുമെന്നാണ് വിവരം. തനതുഫണ്ടിൽനിന്നു തന്നെ പണം കണ്ടെത്താനാണ് നീക്കം. 7,000 രൂപയാണ് സർക്കാർ ഓണറേറിയം. ഇതിനു പുറമെ പഞ്ചായത്തിന്റെ വിഹിതമായി […]
ജി7 രാജ്യങ്ങളിൽ സന്തോഷം കുറയുന്നുവോ? ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാനഡ 18-ാം സ്ഥാനത്ത്, 24-ാം സ്ഥാനത്ത് അമേരിക്ക

ഒട്ടാവ: ഈ വർഷം ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാനഡ 18-ാം സ്ഥാനത്ത്. 2024ൽ 15-ാം സ്ഥാനത്തായിരുന്ന കാനഡയാണ് ഈ വർഷം 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാൽ ജി7 രാജ്യങ്ങളിൽ ഏറ്റവും സന്തോഷമുള്ള രാജ്യമായി കാനഡയെ തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എല്ലാ ജി7 രാജ്യങ്ങളുടെയും ഹാപ്പിനെസ്സ് റാങ്കിംഗിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈ വർഷം 24-ാം സ്ഥാനത്തും യുകെ 23-ാം സ്ഥാനത്തുമാണ്. 2021ൽ കാനഡയേക്കാൾ ഉയർന്ന റാങ്കിംഗിൽ ആയിരുന്ന ജർമ്മനി ഈ വർഷം 22-ാം […]