കാനഡ-യുഎസ് അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമം; 108 കിലോഗ്രാം കൊക്കെയ്നുമായി 26കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

കാൽഗറി: തെക്കൻ ആൽബർട്ടയിലെ കാനഡ-യുഎസ് അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കാൽഗറി സ്വദേശിയായ അർഷ്ദീപ് സിങ് (26) ആണ് 108 കിലോഗ്രാം കൊക്കെയ്നുമായി അറസ്റ്റിലായത്. കൗട്ട്സ് പോർട്ട് ഓഫ് എൻട്രി വഴി കാനഡയിലേക്ക് കടന്ന ട്രാൻസ്പോർട്ട് ട്രക്കിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. യുഎസിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് CBSA സതേൺ ആൽബർട്ട ആൻഡ് സതേൺ സസ്കാച്വാൻ ഡിസ്ട്രിക്റ്റ് ഡയറക്ടർ ബെൻ ടേം അറിയിച്ചു. […]
വസന്തകാലം വരവായതോടെ മഞ്ഞ് ഉരുകുമ്പോൾ നദികളിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്; ഒൻ്റാരിയോയിൽ വെള്ളപ്പൊക്ക സാധ്യത

ഓട്ടവ: വസന്തകാലം വരവായതോടെ മഞ്ഞ് ഉരുകുമ്പോൾ, കിഴക്കൻ ഒൻ്റാരിയോയിലെ നദികളിൽ ജലനിരപ്പ് ഉയരുമെന്ന് ഓട്ടവ റിവർ റെഗുലേഷൻ പ്ലാനിംഗ് ബോർഡ് മുന്നറിയിപ്പ് നൽകി. മഞ്ഞ് ഉരുകുന്നതിനാൽ ഓട്ടവ നദിയിലെ ജലനിരപ്പ് ഈ വർഷം സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും ബോർഡ് പറയുന്നു. എന്നാൽ, വലിയ വെള്ളപ്പൊക്കത്തിന് നിലവിൽ സാധ്യതയില്ല. ഓട്ടവ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറവാണെന്നും എന്നാൽ, ചെറിയ ജലപാതകളിൽ ജലനിരപ്പ് അതിവേഗം ഉയരുമെന്നും സിറ്റി പൊതുമരാമത്ത്, എമർജൻസി പ്ലാനിങ് മാനേജർ ജിം ലെത്ത്ബ്രിഡ്ജ് പറയുന്നു. വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ചും പ്രവചനത്തെക്കുറിച്ചും […]