യുപിഐ ഉപയോക്താക്കൾക്ക് ഏപ്രിൽ 1 മുതൽ പുതിയ നിയമം; ശ്രദ്ധിക്കേണ്ട അപ്ഡേറ്റുകൾ… ഈ ഉപയോക്താക്കളെയായിരിക്കും കൂടുതൽ ബാധിക്കുക…

ദില്ലി: രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്മെൻറ് ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട അപ്ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവിൽ സജീവമല്ലെങ്കിൽ ആ നമ്പർ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകൾ സാധ്യമാകില്ലെന്നുമാണ് നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അറിയിപ്പ് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുപിഐ ഇടപാടിന് അക്കൗണ്ടുമായി […]
മുന്നിൽ മൂന്ന്, പിന്നിൽ 11 കുട്ടികൾ; 14 കുട്ടികളുമായി വന്ന ഓട്ടോറിക്ഷ കണ്ട് അന്തംവിട്ട് പൊലീസ്! ഡ്രൈവർക്ക് പിഴ ചുമത്തി

ലഖ്നൗ: 14 കുട്ടികളുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞ് പൊലീസ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് പൊലീസ് ഓട്ടോറിക്ഷ തടഞ്ഞത്. ചെറിയ ഓട്ടോയിൽ ഇത്രയധികം കുട്ടികളെ കണ്ട് പൊലീസ് അന്തംവിട്ടു. ബികെഡി കവലയിൽ നിൽക്കവേ കുട്ടികളെ കുത്തിനിറച്ച് പോവുകയായിരുന്ന ഓട്ടോ പൊലീസുകാരൻ തടയുകയായിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ പോവുകയായിരുന്നു ഓട്ടോ. ഡ്രൈവറോടൊപ്പം മുന്നിൽ മൂന്ന് കുട്ടികളും പിന്നിൽ 11 കുട്ടികളുമാണ് ഉണ്ടായിരുന്നത്. കുട്ടികളോട് ഓട്ടോയിൽ നിന്ന് ഇറങ്ങാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. എല്ലാവരും യൂണിഫോമിലായിരുന്നു. ഇത്രയധികം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നതിൻറെ അപകടത്തെ കുറിച്ച് പൊലീസ് […]
മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.
റമദാൻ കാലത്ത് പ്രമേഹരോഗികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും വേണം; ശ്രദ്ധിക്കേണ്ട് കാര്യങ്ങൾ

റമദാൻ കാലത്ത് പ്രമേഹരോഗികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കാരണം, ഉപവാസ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വളരെ പ്രയാസകരമാണ്. പ്രമേഹമുള്ളവർക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള കാര്യമായ മാറ്റങ്ങൾ നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ പ്രധാനമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നതിനുള്ള സൗകര്യപ്രദവും വേദനയില്ലാത്തതുമായ ഒരു മാർഗമാണ് തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിംഗ് (Continuous Glucose Monitoring ). നന്നായി ആസൂത്രണം ചെയ്ത ഭക്ഷണക്രമവും പതിവ് ഗ്ലൂക്കോസ് നിരീക്ഷണത്തിലൂടെയും പ്രമേഹമുള്ളവർക്ക് സുരക്ഷിതമായി ഉപവാസം അനുഷ്ഠിക്കാനും ആരോഗ്യം നിലനിർത്താനും […]
ഒപ്പമുണ്ടാകും, മുഖ്യമന്ത്രി ഇടപെടണം; ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ ബഹിഷ്കരിച്ച് സമരപ്പന്തലില്‍

തിരുവനന്തപുരം: നിരാഹാര സമരം ആരംഭിച്ച ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ ബഹിഷ്കരിച്ച് സമരപ്പന്തലില്‍ എത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രകടനമായാണ് യുഡിഎഎഫ് എംഎല്‍എമാര്‍ ആശമാരുടെ അരികിലെത്തിയത്. ആശമാര്‍ക്ക് ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സതീശൻ, സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ആശമാര്‍ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ ദുഃഖകരമാണെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. മന്ത്രി ഉള്‍പ്പെടെ സമരക്കാരെ അധിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് അവര്‍ക്കു പിന്തുണയുമായി എത്തിയതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേർത്തു.
മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് ഹൂസ്റ്റണിന് പുതിയ ഭാരവാഹികൾ; മനോജ് അനിരുദ്ധൻ പ്രസിഡന്റ്, ഷിംന നവീൻ സെക്രട്ടറി, ജോഷി മുക്രപ്പിള്ളി ട്രഷറർ

ഹൂസ്റ്റൺ: മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് ഹൂസ്റ്റൺ (എംഇഎ) മാർച്ച് 1-ന്, പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജനറൽ ബോഡി മീറ്റിങ്ങ് നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: മനോജ് അനിരുദ്ധൻ -പ്രസിഡന്റ്. ഷിംന നവീൻ -സെക്രട്ടറി. ജോഷി മുക്രപ്പിള്ളി -ട്രഷറർ. ഫിറോസ് ഗനി, നിതിൻ അരവിന്ദ്, അഭിഷ ആൻഡ്രൂസ്, കാർത്തിക കൃഷ്ണൻ, സ്മിത വിക്രം, മാത്യു റോയ് എന്നിവരും ബോർഡിൽ ഉൾപ്പെടുന്നു. ഇവർ എംഇഎ ബാനറിന് കീഴിൽ വിവിധ സംരംഭങ്ങൾക്ക് കൂട്ടായി നേതൃത്വം […]
ഡോണൾഡ് ട്രംപ് മുട്ട തേടി ലിത്വാനിയയിലേക്ക്; നടപടി ഫിൻലൻഡ് വിസമ്മതം അറിയിച്ചതിന് പിന്നാലെ

വാഷിങ്ടൺ: രാജ്യത്ത് മുട്ട ക്ഷാമം രൂക്ഷമായതോടെ പുതിയ മാർഗങ്ങൾ തേടി അമേരിക്ക. മുട്ടയ്ക്കായി യുഎസ് ഇപ്പോൾ ലിത്വാനിയയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിൻലൻഡ്, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നതായും എന്നാൽ ഫിൻലൻഡ് ഇതിനോടകം വിസമ്മതം അറിയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് മുട്ട കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് അമേരിക്ക ലിത്വാനിയയെ സമീപിച്ചത്. വാഴ്സോയിലെ യുഎസ് എംബസി മുട്ട കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും ലിത്വാനിയൻ കമ്പനികളുടെ മേധാവികളുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും […]
കനേഡിയൻ കൊച്ചിൻ ക്ലബിന് പുതിയ ഭാരവാഹികൾ; അനിൽകുമാർ വൈറ്റില പ്രസിഡൻ്റ്, സജികുമാർ പങ്കജാക്ഷൻ സെക്രട്ടറി

ടൊറൻ്റോ: കനേഡിയൻ കൊച്ചിൻ ക്ലബ് 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച് എട്ട് ശനിയാഴ്ച മിസ്സിസാഗയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് ഡയറക്ടർമാരെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്. ക്ലബ് സ്ഥാപക അംഗങ്ങളായ ബോബൻ ജയിംസ്, സജീഷ് ജോസഫ്, ബോസ്കോ ആൻറണി, മാനുവൽ പുത്തൻപാടത്ത് എന്നിവർക്കൊപ്പം വിപിൻ ശിവദാസസുമാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടർമാർ. കനേഡിയൻ കൊച്ചിൻ ക്ലബിൻറെ സ്ഥാപക അംഗം കൂടിയായ അനിൽകുമാർ വൈറ്റിലയാണ് പ്രസിഡൻ്റ്. സെക്രട്ടറിയായി സജികുമാർ പങ്കജാക്ഷനെയും വൈസ് പ്രസിഡൻ്റായി വർഗീസ് തോമസിനെയും […]
കാനഡയിൽ അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്

ടൊറൻ്റോ: കാനഡയിൽ അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഒൻ്റാരിയോയ്ക്ക് ഒപ്പം ആൽബർട്ട, കെബെക്ക് പ്രവിശ്യകളിലും രോഗബാധിതരുടെ എണ്ണം വർധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2024 ഒക്ടോബറിൽ ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം ഇതുവരെ ഒൻ്റാരിയോയിലുടനീളം 470 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. മാർച്ച് 14-ന് ശേഷം 120 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രണ്ടു പേർ ഉൾപ്പെടെ 34 പേരെ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ തീവ്രപരിചരണ വിഭാഗത്തിലെ […]
2024ൽ 72 വാഹനാപകടങ്ങളിലായി 81 പേർ മരിച്ചു,അമിത വേഗം കാരണം 26 അപകടങ്ങൾ; ഈസ്റ്റേൺ ഒൻ്റാരിയോയിൽ വാഹനാപകടം വർധിക്കുന്നു

ഓട്ടവ: ഈസ്റ്റേൺ ഒൻ്റാരിയോയിൽ കഴിഞ്ഞ വർഷം 72 വാഹനാപകടങ്ങളിലായി 81 പേർ മരിച്ചതായി ഒപിപി. അമിത വേഗം കാരണം 26 അപകടങ്ങൾ ഉണ്ടായപ്പോൾ അശ്രദ്ധമായ ഡ്രൈവിങ് കാരണം 16 അപകടങ്ങളും മദ്യം-മയക്കുമരുന്ന് ഉപയോഗം മൂലം 12 അപകടങ്ങളും ഉണ്ടായതായി പ്രവിശ്യാ പൊലീസ് അറിയിച്ചു. കൂടാതെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ 10 അപകടങ്ങളും സംഭവിച്ചതായി ഒപിപി റിപ്പോർട്ട് ചെയ്തു. അതേസമയം 2025-ൽ ഇതുവരെ 11 വാഹനാപകടങ്ങൾ ഉണ്ടായി, അതിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കനേഡിയൻ ഓട്ടോമൊബൈൽ […]