newsroom@amcainnews.com

ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-ന്: ഞായറാഴ്ച പ്രഖ്യാപനം

ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-ന് നടന്നേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച ഫെഡറൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ, ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-നാണോ മെയ് 5-നാണോ നടത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. മാർച്ച് 14-നാണ് മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തെത്തുടർന്ന് രണ്ട് മാസത്തേക്ക് പ്രൊറോഗ് ചെയ്തതിന് ശേഷം ഈ വരുന്ന […]

ഞങ്ങളെ പറഞ്ഞുപറ്റിക്കാൻ വേണ്ടിയാണോ വീണ്ടും ചർച്ചയ്ക്കു വിളിക്കുന്നത്… ഇനിയും പറ്റിച്ചാൽ ഇവരൊക്കെ നശിച്ചുപോകും… പൊട്ടിക്കരഞ്ഞ് ആശമാർ; മന്ത്രിതല ചർച്ചയും പരാജയം; ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ആശാ വർക്കർമാരുമായി നടത്തിയ മന്ത്രിതല ചർച്ചയും പരാജയം. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയാണ് സമവായമാകാതെ പിരിഞ്ഞത്. ഇന്നു മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എൻഎച്ച്എം ഡയറക്ടർ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. സർക്കാരിനു പണമില്ലെന്നും സമയം നൽകണമെന്നും സമരത്തിൽനിന്നു പിന്തിരിയണമെന്നുമാണ് എൻഎച്ച്എം […]

മദ്യപാനത്തിനിടെയുണ്ടായ തർക്കം; തൃശൂരിൽ വീട്ടിൽ കയറി അച്ഛനെയും മകനെയും രണ്ടംഗ സംഘം വെട്ടിപ്പരുക്കേൽപിച്ചു

തൃശൂർ: തിരുത്തിപ്പറമ്പ് കനാൽ പാലം പരിസരത്ത് വീട്ടിൽ കയറി അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപിച്ചു. മോഹനൻ, മകൻ ശ്യാം എന്നിവരെയാണ് രണ്ടംഗ സംഘം വെട്ടിയത്. പരുക്കേറ്റ ഇവരെ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടിനാണു സംഭവം. രതീഷ് (മണികണ്ഠൻ), ശ്രീജിത്ത് അരവൂർ എന്നിവരാണ് വീട്ടിൽ കയറി ആക്രമിച്ചെന്നാണു സൂചന. അക്രമികൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു കരുതുന്നു. ശ്യാമിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണു മോഹനനു വെട്ടേറ്റത്. […]

യെമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും മുന്നറിയിപ്പ്

ദുബായ്: യെമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, യെമൻ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്.

അരി, പഞ്ചസാര, കാപ്പിപ്പൊടി പിന്നെ ഹാൻസും… പലചരക്കു കടയിലെ ലഹരി കച്ചവടം പൊളിച്ച് പോലീസ്

കറുകച്ചാൽ: അരി, പഞ്ചസാര, കാപ്പിപ്പൊടി പിന്നെ ഹാൻസും… പലചരക്കു കടയിലെ ലഹരി കച്ചവടം പൊളിച്ച് പോലീസ്. പലചരക്കു കടയിൽ ഹാൻസ് കച്ചവടം നടത്തിയതിന് നെടുംകുന്നം നെടുമണ്ണി ഭാഗത്ത്‌ ആലുങ്കൽ വീട്ടിൽ സുരേഷ് ജോണിനെയാണ് കറുകച്ചാൽ പോലീസ് ഇൻസ്‌പെക്ടർ പ്രശോഭ് കെ.കെയുടെ നേതൃത്വത്തിള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ ഹാൻസ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉപ്പുചാക്കിനിടയിൽ ഒളിപ്പിച്ച നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്കിൽനിന്നും 165 […]

തൊഴിലാളി ക്യാമ്പിലെ ശുചിമുറിക്ക് പിറകുവശത്ത് കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തി; കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: കഞ്ചാവ് നട്ട് വളർത്തിയ ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്ത് പിടിയിൽ. മാമ്മൂട് പള്ളിക്ക് സമീപം റബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്. ജില്ല പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ റെയ്ഡിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചു തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. മാമ്മൂട് ഭാഗത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് പരിശോധിക്കുകയും അവിടെ നിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന […]