ഇന്നുമുതൽ നിങ്ങളുടെ ആക്രമണം നിർത്തുക, അല്ലാത്ത പക്ഷം നരകം നിങ്ങളുടെമേൽ പെയ്തിറങ്ങും; യമനിൽ ഹൂതികൾക്കുനേരെ അമേരിക്കൻ മിസൈൽ ആക്രമണത്തിനു പിന്നാലെ പ്രതികരണവുമായി ട്രംപ്

സനാ: യമനിൽ ഹൂതികൾക്കുനേരെ അമേരിക്ക മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമണം നിർത്തിയില്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികൾ കാണേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ പ്രതികരണം. ‘എല്ലാ ഹൂതി തീവ്രവാദികളോടുമായി പറയുകയാണ്, നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതൽ നിങ്ങളുടെ ആക്രമണം നിർത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നരകം നിങ്ങളുടെമേൽ […]
ഇസ്രയേലിനെതിരേ വീണ്ടും ആക്രമണം നടത്തിയതിന് തിരിച്ചടിച്ച് അമേരിക്ക; യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 24 ഹൂതികൾ കൊല്ലപ്പെട്ടു

സന: യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 24 ഹൂതികൾ കൊല്ലപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിനെതിരേ ഹൂതികൾ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാൻ തീരുമാനിച്ചത്. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതൽ ഹൂതികൾക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഹൂതികൾ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകളെ തടയാൻ […]
എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കാനഡയുടെ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി; പരിശോധിക്കാൻ പ്രതിരോധ മന്ത്രിക്ക് നിർദ്ദേശം

ഓട്ടവ : എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കാനഡയുടെ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. എഫ്-35 കരാർ കാനഡയ്ക്ക് അനുയോജ്യമാണോ അതോ മറ്റു മികച്ച ഓപ്ഷനുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയറിന് മാർക്ക് കാർണി നിർദ്ദേശം നൽകി. ഏകദേശം 8 കോടി 50 ലക്ഷം യുഎസ് ഡോളർ വീതമുള്ള 88 വിമാനങ്ങൾക്കാണ് ലോക്ഹീഡ് മാർട്ടിനും യുഎസ് സർക്കാരുമായി കരാറിലെത്തിയത്. അതേസമയം യുഎസ്-കാനഡ “മാറിവരുന്ന അന്തരീക്ഷം” കണക്കിലെടുത്ത് സർക്കാർ കരാറിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് ബ്ലെയറിൻ്റെ […]
മാർക്ക് കാർണി മന്ത്രിസഭയിലെ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ; അനിത ആനന്ദും കമൽ ഖേരയും

ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ 24 അംഗ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകളും. ഇന്തോ-കനേഡിയൻ വംശജയായ അനിത ആനന്ദും ഡൽഹിയിൽ ജനിച്ച കമൽ ഖേരയുമാണ് കാർണി മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ. ഇന്നൊവേഷൻ, സയൻസ് ആൻഡ് ഇൻഡസ്ട്രി മന്ത്രിയാണ് അനിത ആനന്ദ്, കമൽ ഖേര ആരോഗ്യമന്ത്രിയുമാണ്. സ്കൂൾ വിദ്യാഭ്യാസ കാലത്താണ് ഡൽഹിയിൽ ജനിച്ച കമലിന്റെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോയിലെ യോർക് സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയ കമൽ, 2015ലാണ് ബ്രാംപ്ടൺ വെസ്റ്റിൽ നിന്ന് ആദ്യമായി […]
മിസ്സിസാഗ നഗരത്തിലെ കായിക വേദികളിൽ നിന്നും മറ്റ് നിരവധി സ്ഥലങ്ങളിൽ നിന്നും അമേരിക്കൻ പതാകകൾ നീക്കം ചെയ്യാനൊരുങ്ങി അധികൃതർ

മിസ്സിസാഗ: മിസ്സിസാഗ നഗരത്തിലെ കായിക വേദികളിൽ നിന്നും മറ്റ് നിരവധി സ്ഥലങ്ങളിൽ നിന്നും അമേരിക്കൻ പതാകകൾ നീക്കം ചെയ്യാനൊരുങ്ങി അധികൃതർ. യുഎസ് നടപ്പിലാക്കിയ താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. മേയർ കരോലിൻ പാരിഷ് ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പലരുടെയും അഭ്യർത്ഥന മാനിച്ച്, പോർട്ട് ക്രെഡിറ്റിലെ സ്നഗ് ഹാർബറിലെ പിയർ ഉൾപ്പെടെ, ഒൻ്റാരിയോ തടാകക്കരയിലെ കായിക വേദികളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എല്ലാ അമേരിക്കൻ പതാകകളും നീക്കം ചെയ്യാൻ തുടങ്ങിയാതായി പാരിഷ് […]
88 കോടി രൂപ വില വരുന്ന മെത്താംഫെറ്റാമൈൻ ലഹരി വസ്തുവുമായി അന്താരാഷ്ട്ര ലഹരി ഇടപാട് സംഘം പിടിയിൽ

ദില്ലി: 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റാമൈൻ ലഹരി വസ്തുവുമായി അന്താരാഷ്ട്ര ലഹരി ഇടപാട് സംഘം പിടിയിൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് നാല് പേരെ പിടികൂടിയത്. ഗുവാഹത്തി, ഇംഫാൽ സോണുകളിലാണ് ലഹരി വേട്ട നടന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളിൽ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം. അതിനിടെ, 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് […]
യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ്; പൊലീസിനോട് പൂർണമായും സഹകരിക്കുന്നുണ്ട്; ജയിലിലേക്ക് മാറ്റും മുമ്പേ ചോദിച്ചത് ഒരു സിഗരറ്റ് മാത്രം!

ദില്ലി: തിരുവനന്തപുരത്ത് നിന്നും കേരള പൊലീസ് പിടികൂടിയ രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസികോവിനെ അമേരിക്കക്കക്ക് കൈമാറാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച തുടങ്ങും. സിബിഐ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ക്രിപ്റ്റോ കേസടക്കം വ്യാജമാണെന്നും അമേരിക്കയ്ക്ക് കൈമാറരുതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. അതേസമയം, യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ് കേരള പൊലീസിനോട് പൂർണമായും സഹകരിക്കുകയും ജയിലിലേക്ക് മാറ്റും മുൻപ് ഒരു സിഗരറ്റ് ചോദിക്കുകയും ചെയ്തു. വർക്കലയിൽനിന്നും പിടിയിലായ രാജ്യാന്തര ക്രിപ്റ്റോ തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവിനെ അമേരിക്കയ്ക്ക് […]
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് വിരാട് കോലി

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഗ്രൗണ്ടിലെ ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടൽ മുറിയിൽ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി ആർസിബി സമ്മിറ്റിൽ പറഞ്ഞു. നിങ്ങൾ ഏത് കളിക്കാരനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്നു ചോദിച്ചു നോക്കു. വേണമെന്നായിരിക്കും മറുപടി. ഒരു മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടൽമുറിയിൽ ദു:ഖിച്ചിരിക്കാൻ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല. […]
ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്, ജീവിതം തന്നെ തകർന്നു, കേസിൽ എക്സൈസിനും പങ്കുണ്ട്; ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി

കൊച്ചി: വ്യാജ എൽഎസ്ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവർ മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകർന്നുവെന്നും പറഞ്ഞു. ‘നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസ് […]
സംഗീതനിശയ്ക്ക് കൊഴിപ്പേക്കാൻ പടക്കം പൊട്ടിച്ചു; പൊലിപ്പിക്കാൻ പ്രയോഗിച്ചത് കൈവിട്ടു പോയി; നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 51 പേർ കൊല്ലപ്പെട്ടു

സ്കോപിയെ: യൂറോപ്പിന്റെ തെക്ക് കിഴക്കൻ മേഖലയിലെ മാസിഡോണിയയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 51 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാസിഡോണിയയിലെ കിഴക്കൻ നഗരമായ കോക്കാനിയിൽ നിശാക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെയാണ് തീ പടർന്നുപിടിച്ചത്. സംഭവത്തിൽ 100ലേറെ പേർക്ക് പരിക്കേറ്റതായാണ് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് വിശദമാക്കിയത്. പുലർച്ചെ 2.35ഓടെയാണ് അഗ്നിബാധയുണ്ടായത്. പ്രാദേശിക സംഗീത ബാൻഡിന്റെ സംഗീത നിശയ്ക്കിടെയായിരുന്നു അഗ്നിബാധയുണ്ടായത്. പാർട്ടിയിൽ പങ്കെടുത്തവർ ആഘോഷം പൊലിപ്പിക്കാൻ പടക്കം പ്രയോഗിച്ചതാണ് നിശാക്ലബ്ബിന്റെ മേൽക്കൂരയിൽ തീ പിടിക്കാൻ കാരണമായെന്നാണ് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്കോവ്സ്കി വിശദമാക്കുന്നത്. നിശാ […]