യുഎസിൽനിന്നുളള പന്നിയിറച്ചി ഇറക്കുമതി നിർത്തിയതായി കാനഡ; നടപടി താരിഫ് യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ

ഓട്ടവ: യുഎസിൽ നിന്നുളള പന്നിയിറച്ചി ഇറക്കുമതി നിർത്തിയതായി കാനഡ. യുഎസിലെ ഏറ്റവും വലിയ പന്നിയിറച്ചി സംസ്കരണ പ്ലാന്റിൽ നിന്നുളള ഇറക്കുമതിയാണ് നിർത്തിയത്. കാനഡയും യുഎസും തമ്മിലുളള താരിഫ് യുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. കാനഡയുടെ ഈ നീക്കം യുഎസ് പന്നിയിറച്ചി ഉത്പ്പന്നങ്ങളുടെ വിപണിയെ ബാധിച്ചേക്കും. നോർത്ത് കരോലിനയിലെ ടാർ ഹീലിൽ സ്മിത്ത്ഫീൽഡ് ഫുഡ്സ് നടത്തുന്ന ഏറ്റവും വലിയ യു.എസ്. പന്നിയിറച്ചി സംസ്കരണ പ്ലാന്റിൽ നിന്നുള്ള ഇറക്കുമതിയാണ് കാനഡ നിർത്തിയത്. അതേസമയം കാനഡയുടെ നടപടിക്ക് കാരണം എന്താണെന്ന് യുഎസ്ഡിഎ […]
വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം; ബ്രിട്ടിഷ് കൊളംബിയയിൽ ഭവനരഹിതരുടെ മരണനിരക്ക് ഉയരുന്നു

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിൽ ഭവനരഹിതരുടെ മരണനിരക്ക് വർധിച്ചതായി റിപ്പോർട്ട്. 2023ലെ കണക്ക് പ്രകാരം 458 ഭവനരഹിതരാണ് മരിച്ചത് ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനയാണ്. പ്രവിശ്യയിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസി കൊറോണേഴ്സ് സർവീസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 2023-ൽ ഭവനരഹിതരായവരുടെ മരണസംഖ്യ 2022-ൽ രേഖപ്പെടുത്തിയ 373 മരണങ്ങളെ അപേക്ഷിച്ച് 23 ശതമാനം കൂടുതലാണ്. 2020-ൽ കണക്കാക്കിയ 155 മരണങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. […]
പുകഴ്ത്തലും വാഴ്ത്ത് പാട്ടും പിണറായിക്ക് സ്വന്തം! വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിക്കെതിരേ; സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഒറ്റപ്പെട്ട് എംവി ഗോവിന്ദൻ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വജയന് 100ൽ 100 മാർക്ക്. വിമർശനമത്രയും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേ ആയതോടെ സംസ്ഥാന സമ്മേളനത്തിൽ എംവി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിയായിരുന്നു. സർക്കാരിൻറെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാർട്ടി ഘടകങ്ങളിൽ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമർശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് […]
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു ജാതി ജാതകം ഒടിടിയിലേക്ക്; സ്ട്രീമിംഗ് മാർച്ച് 14ന് ആരംഭിക്കും

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റർ തിയറ്റർ റിലീസ് ആയി ഒടിടിയിലേക്ക്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജനുവരി 31 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെ മാർച്ച് 14ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിൻറെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസൻറെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു […]
ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താത്പര്യമില്ല, നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു, സഹികെട്ടാണ് വീട്ടിൽനിന്നിറങ്ങിപ്പോയത്; നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോൾ സമീപത്തെ […]
താനൂരിൽനിന്ന് നാടുവിട്ടുപോയി പൂനെയിൽനിന്ന് കണ്ടെത്തിയ പ്ലസ്ടു വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നൽകും

മലപ്പുറം: താനൂരിൽനിന്ന് നാടുവിട്ടുപോയി പൂനെയിൽനിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടികൾ നാടുവിട്ടത്. പ്ലസ്ടു വിദ്യാർത്ഥികളായ ഇവർ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്. പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾ മുംബൈയിൽനിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും […]
ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് സിഇടി അടച്ചു, നിയന്ത്രണം 15 വരെ; ക്ലാസുകൾ ഓൺലൈനിലൂടെ

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു. രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചു. 15 വരെയാണ് നിയന്ത്രണം. ഇന്നലെ വൈകിട്ട് എല്ലാവരും ഒഴിയണമെന്ന് പ്രിൻസിപ്പാൾ ഉത്തരവിറക്കി. പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും ഉണ്ട്. എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. സിഇടിയിലെ വനിതാ ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്കാണ് ആദ്യം ചിക്കൻ പോക്സ് പിടിപെട്ടത്. ഈ മുറിയിൽ മറ്റു മൂന്നു കുട്ടികൾ ഒപ്പമുണ്ട്. ഇവരെല്ലാം തുടർച്ചയായി കോളജിൽ […]
മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് വിക്ഷേപണത്തിൽ പൊട്ടിത്തെറി; അന്വേഷണവുമായി അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, താറുമായത് 240 വിമാന സർവീസുകൾ

ടെക്സസ്: ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണത്തിൽ മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ച് വിമാന ഗതാഗതം താറുമാറായതിൽ അന്വേഷണവുമായി അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ). സ്റ്റാർഷിപ്പ് പൊട്ടിത്തെറി 240 വിമാന സർവീസുകൾ തടസപ്പെടുത്തിയെന്നും രണ്ട് ഡസണിലധികം വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടിവന്നതായും എഫ്എഎ വ്യക്തമാക്കി. എന്തുകൊണ്ടാണ് സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചത് എന്ന് റിപ്പോർട്ട് നൽകാൻ സ്പേസ് എക്സിനോട് എഫ്എഎ ആവശ്യപ്പെട്ടു. സ്റ്റാർഷിപ്പിന് അടുത്ത പരീക്ഷണ പറക്കലിന് അനുമതി ഈ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും. ഏഴാം […]
സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ നിലയ്ക്ക് നിർത്തണം; ആശമാർ സമരം നടത്തുമ്പോൾ സ്വർണ്ണക്കരണ്ടിയിൽ പിഎസ്സി ചെയർമാന് ശമ്പളം നൽകി; ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച; സിപിഎം സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമർശനങ്ങൾ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനം. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് വിമർശനം ഉയർന്നത്. സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മഴയും വെയിലും കൊണ്ട് ആശമാർ സമരം നടത്തുമ്പോൾ സ്വർണ്ണക്കരണ്ടിയിൽ പിഎസ്സി ചെയർമാന് ശമ്പളം നൽകിയെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. സമ്മേളനത്തിൽ സിപിഐക്കെതിരെയും കടുത്ത വിമർശനം ഉയർന്നു. ഊണ് കഴിച്ചിട്ട് പുറംതിരിഞ്ഞു നിൽക്കുന്ന സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ നിലയ്ക്ക് […]
രഹസ്യവിവരത്തെത്തുടർന്ന് പരിശോധ; എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ: സിപിഎം ബ്രാഞ്ച് സെക്രട്ടറി രാസ ലഹരിയുമായി ആലപ്പുഴയിൽ പിടിയിലായി. മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ്. ജെ ആണ് സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നാണ് പിടിയിലായത്. വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. എസ്എഫ്ഐ മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇയാൾ. രാസ ലഹരിയുടെ ഉപയോഗവും വിൽപ്പനയും വിഘ്നേഷിന് ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് നിന്ന് എംഡിഎംഎയുമായി പിടികൂടിയ ആളിൽ നിന്നാണ് വിഘ്നേശിനെ കുറിച്ച് […]