പിടിവാശി വിടാൻ വൈകിയത് കുരുക്കായി, എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച; ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം നൽകുന്നത് സിക്കിമിൽ

തിരുവനന്തപുരം:ആശമാർക്കുള്ള ഇൻസെൻറീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിൻറെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്. ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാൻഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മിൽ തർക്കമായി. പ്രാഥമിക തല […]
പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി; സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ചും പരാമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമർശം. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനം. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേഷം. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം. […]
വന്യജീവി ആക്രമണം തടയുന്നതിന് കഴിയുന്നത്ര മുൻകരുതലകൾ സ്വീകരിക്കും; കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജനകീയ സഹകരണത്തോടെ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം മന്ത്രി

കണ്ണൂർ: പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാനൂർ നഗരസഭ അധ്യക്ഷൻ, കൂത്തുപറമ്പ്- പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, […]
കാനഡ-യുഎസ് താരിഫ് യുദ്ധം: അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറവെന്ന് റിപ്പോർട്ടുകൾ

മൺട്രിയോൾ: കാനഡ-യുഎസ് താരിഫ് യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നഗരങ്ങളിലേക്കുള്ള ഫെബ്രുവരിയിലെ ബുക്കിങ്ങുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറഞ്ഞതായി ട്രാവൽ ഏജൻസി ഫ്ലൈറ്റ് സെൻ്റർ ട്രാവൽ ഗ്രൂപ്പ് കാനഡ പറയുന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസമായി യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു. മാർച്ചിൽ ഫ്ലോറിഡ, ലാസ് വേഗസ്, അരിസോന എന്നീ യുഎസ് നഗരങ്ങളിലേക്കുള്ള വിമാന സർവീസ് […]
സൈനിക സഹായങ്ങൾ നിർത്തിയതിനു പുറമെ യുക്രെയ്നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതും താൽക്കാലികമായി അവസാനിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ ഡി.സി: സൈനിക സഹായങ്ങൾ നിർത്തിയതിനു പുറമെ യുക്രെയ്നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നത് അമേരിക്ക താൽക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി നടന്ന ചർച്ച തർക്കത്തിൽ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതിലൂടെ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ നടത്താൻ യുക്രെയിന് കഴിയില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളുടെ ചലനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളും സംബന്ധിച്ച് വിവരം ലഭിക്കാത്തത് യുക്രെയ്നിനെ സമ്മർദത്തിലാക്കും. യുദ്ധമവസാനിപ്പിക്കാനുളള ചർച്ചയിൽ കൂടുതൽ ആത്മാർത്ഥമായി ഇടപ്പെടാൻ യുക്രെയിൻ […]
ബ്ലൂ ഗോസ്റ്റ് പേടകത്തിന് പിന്നാലെ നാസയുടെ മറ്റൊരു പേടകമായ അഥീന ഇന്ന് ചന്ദ്രനിൽ ലാൻഡ് ചെയ്യും

കാലിഫോർണിയ: ബ്ലൂ ഗോസ്റ്റ് പേടകത്തിന് പിന്നാലെ നാസയുടെ മറ്റൊരു പേടകമായ അഥീന ഇന്ന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. നാസയുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനമായ ഇന്റ്യൂറ്റീവ് മെഷീൻസ് വിക്ഷേപിച്ച ലാൻഡർ ആണ് ചന്ദ്രോപരിതലത്തിൽ ഇന്ന് ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറക്കി കേവലം നാല് ദിവസത്തെ ഇടവേളയിലാണ് രണ്ടാമത്തെ ദൗത്യം. ഫെബ്രുവരി 26ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് അഥീന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാർച്ച് മൂന്നിന് പ്രവേശിച്ച അഥീന ലോ ലൂണാർ ഓർബിറ്റിലാണ് […]
ചിലവ് കൂടുതൽ; സൈനിക വിമാനങ്ങളിലുള്ള നാടുകടത്തൽ അവസാനിപ്പിച്ച് യുഎസ്

വാഷിങ്ടൺ: കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ സൈനിക വിമാനങ്ങൾ ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി നിർത്തിവച്ചു. നിയമവിരുദ്ധമായി യുഎസിലെത്തിയ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങളായിരുന്നു ട്രംപ് ഭരണകൂടം ഉപയോഗിച്ചിരുന്നത്. എന്നാൽ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ഭാരിച്ച ചെലവാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ട്രംപിന്റെ തീരുമാനം പിൻവലിച്ചത്. അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന അവകാശപ്പെട്ട രണ്ടാം ട്രംപ് സർക്കാർ ഇന്ത്യയിലേക്കടക്കം കുടിയേറ്റക്കാരെ തിരിച്ചയച്ചത് സൈനിക വിമാനത്തിലാണ്. സൈനിക വിമാനം ഉപയോഗിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ നാട് കടത്തൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. കൈകാലുകൾ […]
അമേരിക്കയിൽനിന്നുള്ള മദ്യ ഇറക്കുമതിയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതും അവസാനിപ്പിക്കും: അൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

എഡ്മിൻറൻ: അമേരിക്കയിൽനിന്നുള്ള മദ്യ ഇറക്കുമതിയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതും അവസാനിപ്പിക്കുമെന്നും അൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിയമവിരുദ്ധമായ താരിഫുകളെ ചെറുക്കാനുള്ള പദ്ധതികൾ മെഡിസിൻ ഹാറ്റിൽ പ്രഖ്യാപിക്കുകയായിരുന്നു അവർ. ആൽബർട്ട ഗവൺമെൻ്റും പ്രവിശ്യയിലെ എല്ലാ മുനിസിപ്പാലിറ്റികളും യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുകയും ആഭ്യന്തരമായി അല്ലെങ്കിൽ കാനഡയുമായി സ്വതന്ത്ര വ്യാപാര കരാർ ഉള്ള രാജ്യങ്ങളിൽ നിന്ന് മാത്രം വാങ്ങുകയും ചെയ്യുമെന്ന് ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. മറ്റ് പ്രവിശ്യകളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്നും […]
മൂന്ന് ആഴ്ചയ്ക്കിടെ നാലാം തവണയും ബ്രിട്ടിഷ് കൊളംബിയയ്ക്ക് സമീപം ഭൂചലനം

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയ്ക്ക് സമീപം മൂന്ന് ആഴ്ചയ്ക്കിടെ നാലാം തവണയും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 59 കിലോമീറ്റർ സൗത്ത്ഈസ്റ്റ് മേഖലക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് വാഷിംഗ്ടണിലെ പോർട്ട് ഏഞ്ചൽസ് നഗരത്തിലെ ഒളിമ്പിക് നാഷണൽ പാർക്ക് പ്രദേശത്ത് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്ക്വേക്ക് കാനഡ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിക്ടോറിയയിലും നേരിയതോതിൽ ഭൂചലനം അനുഭവപെട്ടതായും ഏജൻസി വ്യക്തമാക്കി. അതേസമയം മാർച്ച് 3 ന് […]