newsroom@amcainnews.com

മസ്‌കിന്റെ മകൻ മൂക്ക് തുടച്ചു; മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന ഓവൽ ഓഫിസിലെ 145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് മാറ്റി സ്ഥാപിച്ച് ട്രംപ്

വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നതു കണ്ടതിനു ദിവസങ്ങൾക്കുശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും […]

മെക്സിക്കോയുമായുള്ള അതിർത്തി അടച്ചു, യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; പുത്തൻ നീക്കവുമായി യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: മെക്സിക്കോയുമായുള്ള അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയും യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അതിർത്തി അടച്ച വിവരം അറിയിച്ചത്. ‘‘ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു’’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി യുഎസ് കരാറൊപ്പിട്ടതിനു ആഴ്ചകൾക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. അതിർത്തിയിൽ 10,000 […]

വൈദ്യുതക്കസേരയിലിരുന്ന് ‘ജീവനോടെ പുഴുങ്ങാനും’ വിഷം കുത്തിവച്ച് ‘നീണ്ടുനിൽക്കുന്ന ഭീകര വേദന’ സഹിക്കാനും താൽപര്യമില്ല; എന്നെ വെടിവച്ചു കൊന്നാൽ മതിയെന്ന് യുഎസ് കോടതിയോട് പ്രതി

കൊളംബിയ: യുഎസിലെ സൗത്ത് കാരലൈനയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രാഡ് സിഗ്​മൻ (67) തിരഞ്ഞെടുത്തത് വെടിയേറ്റുള്ള മരണം. മാർച്ച് 7നാണ് സിഗ്​മന്റെ വധശിക്ഷ നടപ്പാക്കുന്നത്. 15 വർഷത്തിനു ശേഷമാണ് യുഎസിൽ വെടിയുതിർത്തുള്ള വധശിക്ഷ നടപ്പാക്കുന്നത്. സൗത്ത് കാരലൈനയിൽ ആദ്യമായാണ് ഇങ്ങനെ വധശിക്ഷ നടപ്പാക്കുന്നത്. വിഷം കുത്തിവച്ചും വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചുമാണ് പ്രധാനമായും യുഎസിൽ വധശിക്ഷ നടപ്പാക്കുന്നത്. ഷോക്കടിപ്പിച്ചുള്ള വധശിക്ഷയാണ് പ്രത്യേകമായി മറ്റേതെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ നടപ്പാക്കുന്നത്. വൈദ്യുതക്കസേരയിലിരുന്ന് ‘ജീവനോടെ പുഴുങ്ങാനും’ വിഷം കുത്തിവച്ച് ‘നീണ്ടുനിൽക്കുന്ന ഭീകര വേദന’ സഹിക്കാനും താൽപര്യമില്ലെന്ന് സിഗ്​മൻ […]

അവർ നമ്മളെ നന്നായി മുതലെടുക്കുന്നു, ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; തുടർച്ചയായ നാലാം ദിവസവും ട്രംപിന്റെ വിമർശനം

വാഷിങ്ടൻ: യുഎസിനെ ഇന്ത്യ നന്നായി മുതലെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഇന്ത്യയെ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ 18 മില്യൺ ഡോളർ. എന്തിനാണത്? അവർക്ക് പണം ആവശ്യമില്ല’ – ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പകരം യുഎസ് സ്വന്തം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തിനു പകരം തിരഞ്ഞെടുപ്പുകളിൽ പരമ്പരാഗത പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്നതിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. ‘‘അവർ നമ്മളെ നന്നായി മുതലെടുക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്ന […]

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി, ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി വത്തിക്കാൻ ഇന്നലെ വൈകിട്ട് അറിയിച്ചു. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു. തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകി. 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ […]