ഐആർഎസ് ഉദ്യോഗസ്ഥൻറെയും കുടുംബത്തിൻറെയും മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥൻറെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്തിനാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‍മോർട്ടം ആരംഭിച്ചത്. മനീഷും സഹോദരിയും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരുടെ അമ്മ ശകുന്തള അഗർവാളിൻറെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു. പൂക്കൾ വാങ്ങിയതിൻറെ ബില്ല് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയെ […]
അധ്യാപകൻറെ മർദ്ദനമേറ്റ് ഒന്നാം ക്ലാസുകാരൻറെ ചെവിയിൽ ആന്തരിക രക്തസ്രാവം; കേസെടുത്ത് പൊലീസ്

ദില്ലി: ഒന്നാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. വടക്കുകിഴക്കൻ ദില്ലിയിലെ ശ്രീരാം കോളനിയിലെ നഗർ നിഗം സ്‌കൂളിലെ അധ്യാപകനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി 17 നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അധ്യാപകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അധ്യാപകൻറെ മർദ്ദനമേറ്റ് ഒന്നാം ക്ലാസുകാരൻറെ ചെവിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം […]
രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന, ബുള്ളറ്റ് ലേഡി കുടുങ്ങി! കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂർ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ […]
ഫോർ നേഷൻസ് ഫേസ്-ഓഫ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ അട്ടിമറിച്ചു കാനഡ

ബോസ്റ്റൺ: ഫോർ നേഷൻസ് ഫേസ്-ഓഫ് ഐസ് ഹോക്കി ടൂർണമെൻ്റിന് അവസാനവിസിൽ മുഴങ്ങിയതിനൊപ്പം “ഓ കാനഡ” ഗാനം ബോസ്റ്റണിലെ ടിഡി ഗാർഡൻ സ്റ്റേഡിയത്തിൽ അലയടിച്ചു. ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ എന്ന തലത്തിലേക്ക് വളർന്ന ഫൈനലിൽ 3-2 എന്ന സ്കോറിന് കാനഡ അമേരിക്കയെ അട്ടിമറിച്ചു. ട്രംപിൻ്റെ താരിഫ് ഭീഷണികൾക്കും കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കുന്ന സംസാരത്തിനും ശേഷം ടൂർണമെൻ്റിൽ രണ്ട് നോർത്ത് അമേരിക്കൻ ഐസ് ഹോക്കി ശക്തികൾ തമ്മിലുള്ള മത്സരം കൂടുതൽ തീവ്രത കൈവരിച്ചിരുന്നു. മേപ്പിൾ ലീഫ് പതാക 4 നേഷൻസ് […]
അതിർത്തി സുരക്ഷയും മയക്കുമരുന്ന് കടത്തും പരിഹരിക്കാൻ നടപടികൾ സ്വീകരിച്ച; പക്ഷേ, യുഎസിൽനിന്നുള്ള താരിഫ് ഭീഷണി ഒഴിവാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് കാനേഡ്യൻ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി

ഓട്ടവ: യുഎസിൽനിന്നുള്ള താരിഫ് ഭീഷണി ഒഴിവാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി. അതിർത്തി സുരക്ഷയും മയക്കുമരുന്ന് കടത്തും പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും താരിഫ് ഭീഷണിയിൽ നിന്നും കാനഡ മുക്തരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താരിഫ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഭീഷണി ഒഴിവാക്കാനാകുമെന്ന് വിശ്വസിക്കുന്നതായി ഡേവിഡ് മക്ഗിൻ്റി പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25% […]
അമേരിക്കയിൽ ആദ്യമായി എലികളിൽ പക്ഷിപ്പനി കണ്ടെത്തിയതായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ ആനിമൽ ആൻ്റ് പ്ലാൻ്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ്

ലൊസാഞ്ചലസ്: അമേരിക്കയിൽ ആദ്യമായി എലികളിൽ പക്ഷിപ്പനി കണ്ടെത്തിയതായി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ ആനിമൽ ആൻ്റ് പ്ലാൻ്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ് റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിലെ നാല് കറുത്ത എലികളിലാണ് എച്ച്5എൻ1 വൈറസ് കണ്ടെത്തിയത്. ജനുവരി 29 മുതൽ ജനുവരി 31 വരെയുള്ള മൂന്ന് ദിവസങ്ങളിലായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. യുഎസിൽ എലി, അണ്ണാൻ തുടങ്ങിയവയിൽ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പൊതുജനങ്ങൾക്ക് പക്ഷിപ്പനി വരാനുള്ള സാധ്യത കുറവാണെന്ന് സെൻ്റർസ് […]
കുട്ടികൾക്ക് പരുക്കേൽക്കാൻ സാധ്യതയെന്ന് കണ്ടെത്തൽ; നൂറുകണക്കിന് കോസ്റ്റ്‌വേ കിഡ്‌സ് കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ തിരിച്ചു വിളിച്ചു

ഓട്ടവ: കുട്ടികൾക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ നൂറുകണക്കിന് കോസ്റ്റ്‌വേ കിഡ്‌സ് കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. കോഫിയിലും ഗ്രേ നിറത്തിലും വിറ്റ സ്റ്റെപ്പ് സ്റ്റൂളിൻ്റെ പിൻഭാഗത്തുള്ള ബാറുകൾക്കിടയിൽ കുട്ടികളുടെ തല കുടുങ്ങി പരുക്കേൽക്കുമെന്ന് ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ഉപയോക്താക്കൾ കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ ഉപയോഗിക്കുന്നത് ഉടൻ തന്നെ നിർത്തി റീഫണ്ടിനായി കമ്പനിക്ക് തിരികെ നൽകണമെന്ന് ഹെൽത്ത് കാനഡ ഒരു അറിയിപ്പിൽ പറഞ്ഞു. ചൈനയിൽ നിർമ്മിച്ച സ്റ്റൂളുകൾ കോസ്റ്റ്‌വേ ഇറക്കുമതി ചെയ്ത് കാനഡയിൽ ഉടനീളം […]
പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടം: അശ്രദ്ധ ആരോപിച്ച് ഡെൽറ്റ എയർലൈനെതിരേ കേസ് ഫയൽ ചെയ്ത് രണ്ടു യാത്രക്കാർ

ടൊറൻ്റോ: പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ എയർലൈനെതിരെ കേസ് ഫയൽ ചെയ്ത് രണ്ടു യാത്രക്കാർ. അശ്രദ്ധ ആരോപിച്ച് ഡെൽറ്റ എയർ ലൈനിനും അനുബന്ധ സ്ഥാപനമായ എൻഡവർ എയറിനുമെതിരെയാണ് ജോർജിയയിലെയും മിനസോടയിലെയും യുഎസ് ഡിസ്ട്രിക്റ്റ് കോടതികളിൽ പ്രത്യേകം കേസുകൾ ഫയൽ ചെയ്തത്. വിമാനത്തിലെ യാത്രക്കാരായ ടെക്സസ് സ്വദേശി മാർതിനസ് ലോറൻസ്, മിനിയാപൊളിസ് സ്വദേശിനി ഹന്നാ ക്രെബ്സ് എന്നിവരാണ് കേസ് നൽകിയത്. വിമാനത്തിൻ്റെ ഓപ്പറേഷൻ, മെയിൻ്റനൻസ്, മാനേജ്‌മെൻ്റ് എന്നിവയിൽ എയർലൈൻ അശ്രദ്ധ കാട്ടിയെന്നും ഇത് അപകടത്തിന് നേരിട്ട് കാരണമായെന്നും ഇരുവരും […]
കനത്ത മഞ്ഞുവീഴ്ച; ടൊറൻ്റോ നഗരത്തിൽനിന്ന് ഇതുവരെ നീക്കം ചെയ്തത് 72,000 ടൺ മഞ്ഞ്

ടൊറൻ്റോ: നഗരത്തിലെ തെരുവുകളിൽ നിന്നും 72,000 ടണ്ണിലധികം മഞ്ഞ് നീക്കം ചെയ്തതായി ടൊറൻ്റോ സിറ്റി വക്താവ്. ഫെബ്രുവരിയിലുണ്ടായ രണ്ട് കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന്, സിറ്റി ജീവനക്കാർ ഈ ആഴ്ച ആദ്യം റോഡുകൾ, നടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവയിൽ മഞ്ഞ് അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണി വരെ 101 കിലോമീറ്റർ റോഡുകൾ, 11 കിലോമീറ്റർ സൈക്കിൾ പാതകൾ, 18 കിലോമീറ്റർ നടപ്പാതകൾ എന്നിവയിൽ നിന്ന് മൊത്തം 72,105 ടൺ മഞ്ഞ് നീക്കം ചെയ്തു. […]
മുതിർന്ന യുഎസ് മിലിട്ടറി ഓഫിസർ ജനറൽ ചാൾസ് ക്യൂ ബ്രൗണിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി

വാഷിങ്ടൻ: മുതിർന്ന യുഎസ് മിലിട്ടറി ഓഫിസർ ജനറൽ ചാൾസ് ക്യൂ ബ്രൗണിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആണ് ചാൾസ്. 4 വർഷത്തെ ചെയർമാൻ പദവിയിൽ 2 വർഷമേ പൂർത്തിയായിട്ടുള്ളു. വിരമിച്ച വ്യോമസേനാ ലഫ്റ്റനന്റ് ജനറൽ ഡാൻ “റാസിൻ” കെയ്‌നെ അടുത്ത ചെയർമാനായും ട്രംപ് നാമനിർദേശം ചെയ്തു. 1990-ൽ വിർജീനിയ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കെയ്ൻ ത്രീ-സ്റ്റാർ പദവിയിലുള്ള ജനറലാണ്. സോഷ്യൽ മീഡിയ […]