newsroom@amcainnews.com

അതിർത്തി സുരക്ഷയും മയക്കുമരുന്ന് കടത്തും പരിഹരിക്കാൻ നടപടികൾ സ്വീകരിച്ച; പക്ഷേ, യുഎസിൽനിന്നുള്ള താരിഫ് ഭീഷണി ഒഴിവാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് കാനേഡ്യൻ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി

ഓട്ടവ: യുഎസിൽനിന്നുള്ള താരിഫ് ഭീഷണി ഒഴിവാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി. അതിർത്തി സുരക്ഷയും മയക്കുമരുന്ന് കടത്തും പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും താരിഫ് ഭീഷണിയിൽ നിന്നും കാനഡ മുക്തരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താരിഫ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഭീഷണി ഒഴിവാക്കാനാകുമെന്ന് വിശ്വസിക്കുന്നതായി ഡേവിഡ് മക്ഗിൻ്റി പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25% താരിഫ് ചുമത്തുമെന്ന ഭീഷണിയ്ക്ക് 30 ദിവസത്തെ ഇളവ് ലഭിച്ചിരുന്നു. എന്നാൽ, ഈ താരിഫുകൾ മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരും.

കാനഡ-യുഎസ് അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി ഏഴ് ക്രിമിനൽ ഓർഗനൈസേഷനുകളെ – ഒന്നിലധികം മയക്കുമരുന്ന് കാർട്ടലുകളെ അടക്കം – തീവ്രവാദ സംഘടനകളുടെ പട്ടികയിൽ കാനഡ ഉൾപ്പെടുത്തിയതായി ഡേവിഡ് മക്ഗിൻ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ നടപടികൾക്ക് ശേഷവും താരിഫ് ഭീഷണി പിൻവലിക്കുമെന്ന ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

130 കോടി ഡോളറിൻ്റെ പുതിയ അതിർത്തി പദ്ധതിയുടെ ഭാഗമായി, കാനഡ-യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാൻ “ഫെൻ്റനൈൽ സാർ” (Fentanyl Czar) എന്നയാളെ നിയമിക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെയും 60 പുതിയ ഡ്രോണുകളും നിരീക്ഷണ ഉപകരണങ്ങളും ഹെലികോപ്റ്ററുകളും അതിർത്തിയിൽ വിന്യസിച്ചിരുന്നു.

You might also like
New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You