സമരക്കാരുടെ ആവശ്യം ന്യായം; ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം.psc യിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമർശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത് സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക […]
വിദ്വേഷ പരാമർശം, പിസി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻറെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിൻറെ വാദം. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും […]
സ്റ്റാർലിങ്ക് ഉപഗ്രഹ ഇൻറർനെറ്റ് ഇന്ത്യയിലേക്ക്; എന്താണ് സ്റ്റാർലിങ്ക്?

ദില്ലി: അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ലയ്ക്ക് ശേഷം ഉപഗ്രഹ ഇൻറർനെറ്റ് സേവനദാതാക്കളായ സ്റ്റാർലിങ്കും ഇന്ത്യയിലേക്ക്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ ഉടൻ അനുമതിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചുരുക്കം നടപടിക്രമങ്ങൾ മാത്രമാണ് മസ്കിന് മുന്നിൽ അവശേഷിക്കുന്നത് എന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ബ്രോഡ്ബാൻഡ് സാറ്റ്ലൈറ്റ് ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നതിന് തൊട്ടരികെയാണ് ഇലോൺ മസ്കിൻറെ സ്റ്റാർലിങ്ക്. അനുമതിക്കായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻററിന് (IN-SPACe) […]
കൊടുങ്ങല്ലൂരിൽ നടുറോഡിൽ മോട്ടോർ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി പോലീസ്; സ്റ്റേഷനിലെ ചില്ലും വാതിലും തകർത്ത് പരാക്രമം

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നടുറോഡിൽ മോട്ടോർ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി പോലീസ്. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടിയതിന് ശേഷവും യുവാവ് പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു. ഇന്നലെ രാത്രി പടാകുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തി യുവാവിനെ റിമാൻഡ് ചെയ്തതായി പൊലീസ് […]
ഹൈകോടതി ഉത്തരവിന് സ്റ്റേ; ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ദില്ലി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി […]
ബംഗ്ലാദേശ് സ്വദേശികളെന്ന സംശയം; മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ: ബംഗ്ലാദേശ് സ്വദേശികളെന്ന സംശയത്തിൽ അന്തിക്കാട് മുറ്റിച്ചൂരിൽ നിന്ന് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയാണ് സംഭവം. മുറ്റിച്ചൂർ കടവിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്ന ബംഗ്ലാദേശികളെ തേടി പുലർച്ചെയാണ് പൊലീസ് എത്തുന്നത്. രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഓടിപ്പോയവർ ഏതു ദേശക്കാരാണെന്ന് അറിവായിട്ടില്ല. കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കൊൽക്കത്ത സ്വദേശികളാണ് എന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് പൊലീസ് […]
മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ (MAT) പ്രവത്തനോദ്ഘാടന ക്രമീകരണങ്ങൾ പൂർത്തിയായി

രാജു മൈലപ്രാ ടാമ്പാ: ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക്, സെക്രെട് ഹാർട്ട് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപെടുന്ന മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ, 2025 – ലെ കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടന പരിപാടികൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ജോൺ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ അറിയിച്ചു. ഡിസ്ട്രിക്ട് 7 കൗണ്ടി കമ്മിഷണർ, ബാഹുബനപെട്ട ജോഷ്വാ വോസ്റ്റൽ പ്രദാന അതിഥിയായി പങ്കെടുക്കുന്ന ഈ പരിപാടിയിൽ, വിവിധ കല സാംസ്കാരിക, സാമുദായിക സങ്കടന നേതാക്കളും പങ്കെടുക്കും. ചടുല […]