അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം

ഇടുക്കി: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാർമാർക്ക് നിർദ്ദേശം നൽകിയത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിർദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മാസം ഉയർന്ന ആരോപണമാണ് ഇത്. ക്വാറി മാഫിയയുമായുള്ള ബന്ധം ജില്ലയിലെ പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ സി വി വർഗീസിനെതിരെ ഉയർന്നിരുന്നു. പരാതി […]
മുത്തങ്ങ ഭൂസമരം നടന്ന് 22 വർഷം; ആദിവാസികൾക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുന്നു, മുത്തങ്ങ സമരം മുന്നിൽ നിന്ന് നയിച്ചവർക്ക് മുഴുവൻ ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല

സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരം നടന്ന് 22 വർഷമായിട്ടും ആദിവാസികൾക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണെന്ന് സമരം നയിച്ചിരുന്ന ആദിവാസി ഗോത്ര മഹാസഭ നേതാക്കളിൽ ഒരാളായ സി.കെ. ജാനു. ആദിവാസി സമൂഹത്തോടുള്ള രാഷ്ട്രീയക്കാരുടെ സമീപനം വ്യക്തമാക്കുന്നതാണ് അവർക്കെതിരെ തുടരുന്ന കേസുകളെന്നും ജാനു പറഞ്ഞു. മുത്തങ്ങ സമരം മുന്നിൽ നിന്ന് നയിച്ചവർക്ക് മുഴുവൻ ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല എന്നതാണ് 22 വർഷം പിന്നിടുമ്പോഴുള്ള വസ്തുതയെന്ന് മറ്റൊരു നേതാവിയിരുന്ന എം ഗീതാനന്ദനും പറഞ്ഞു. മുത്തങ്ങ സമരത്തിന്റെ ഇരുപത്തിരണ്ടാം വാർഷികാചരണത്തിൽ പങ്കെടുക്കാൻ […]
മസ്കിന്റെ തീരുമാനത്തിൽ ട്രംപിന് അതൃപ്തി; ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിൽ അതൃപ്തി പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിൽ അതൃപ്തി പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. ടെസ്ല ഇന്ത്യയിൽ ജീവനക്കാരെ നിയമിക്കാൻ തുടങ്ങിയതിന് ശേഷമാണ് ട്രംപ് രംഗത്തെത്തിയത്. ഒരു രാജ്യത്തിന്റെ താരിഫുകൾ മറികടക്കാൻ ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാനുള്ള ടെസ്ലയുടെ നീക്കത്തെ അന്യായമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസിലെ ഷോൺ ഹാനിറ്റിക്ക് വേണ്ടി ടെസ്ല സിഇഒ എലോൺ മസ്കുമായി നടത്തിയ സംയുക്ത അഭിമുഖത്തിനിടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ കാറുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ […]
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ഒടിടിയിലേക്ക്

മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് സമ്മിശ്ര പ്രതികരണം നേടിയ ഒന്നായിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകർഷണം. എന്നാൽ ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സിന്റെ ഒടിടി റിലീസ് ആമസോൺ പ്രൈം വീഡിയോയിയിലായിരിക്കും എന്നാണ് ഇംഗ്ലീഷ് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്. ചാൾസ് ഈനാശു ഡൊമനികായി മമ്മൂട്ടിയെത്തിയ ചിത്രം ഒടിടിയിൽ എപ്പോഴായിരിക്കും റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ലതിനാൽ അതിനായി കാത്തിരിക്കുകയാണ് […]
കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനാണ് തീരുമാനം. എയ്ഡഡ് സ്കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയാണ്. ആറ് വർഷമായി […]
കാനഡയിൽ വിറ്റഴിച്ച സ്വിസ് ചാലറ്റ് ബ്രാൻഡ് ചിക്കൻ ബ്രെസ്റ്റ് നഗറ്റുകൾ തിരിച്ചുവിളിച്ച് സിഎഫ്ഐഎ

ഓട്ടവ: കാനഡയിലുടനീളം വിറ്റഴിച്ച സ്വിസ് ചാലറ്റ് ബ്രാൻഡ് ചിക്കൻ ബ്രെസ്റ്റ് നഗറ്റുകൾ (700 ഗ്രാം) തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഈ ഉൽപ്പന്നം കഴിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് ഏജൻസി നിർദ്ദേശിച്ചു. ഉൽപ്പന്നത്തിൻ്റെ ഉപഭോഗവുമായി ബന്ധപ്പെട്ട പരിക്കുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി. മുറിവുകളുടെ എണ്ണം, പരിക്കുകളുടെ തരങ്ങൾ, പരിക്കുകളുടെ തീവ്രത എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. CFIA നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ചെയ്യേണ്ടത്
പിയേഴ്സൺ വിമാനപകടം: 76 യാത്രക്കാർക്കും 30,000 യുഎസ് ഡോളർ നഷ്ടപരിഹാരം നൽകുമെന്ന് ഡെൽറ്റ എയർ ലൈൻസ്

ടൊറൻ്റോ: പിയേഴ്സൺ രാജ്യാന്തര വിമാനത്തവളത്തിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനം തകർന്നു വീണുണ്ടായ വിമാന അപകടത്തിൽ പരിക്കേറ്റ 76 യാത്രക്കാർക്കും നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ലൈൻസ്. 30,000 യുഎസ് ഡോളറാണ് നഷ്ടപരിഹാരം നൽകുക.നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ ഒരു നിബന്ധനകളുമില്ലെന്നും എയർലൈൻ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ വിമാനപകടത്തിൽ 76 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. മിനിയാപൊളിസിൽനിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ബോംബാർഡിയർ സിആർ 900 എന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. റൺവെ 26ൽ ക്രാഷ് ലാൻ്റ് ചെയ്ത വിമാനം […]
എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,500 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഐആർസിസി

ഈ വർഷത്തെ ആദ്യ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,500 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അറിയിച്ചു. ഫ്രഞ്ച്-പ്രാവീണ്യ വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഈ നറുക്കെടുപ്പിൽ ഉദ്യോഗാർത്ഥികളായി പരിഗണിക്കപ്പെടുന്നതിന് എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റ് പ്രൊഫൈൽ സൃഷ്ടിക്കുകയും, 428 എന്ന ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കുകയും വേണം. ഇന്നത്തെ നറുക്കെടുപ്പ് ഈ മാസത്തിലെ നാലാമത്തെ നറുക്കെടുപ്പാണ്. രണ്ട് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകളും ഒരു കനേഡിയൻ […]
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള താരിഫ് 25 ശതമാനമായിരിക്കുമെന്ന് ട്രംപ്; വിശദ വിവരങ്ങൾ ഏപ്രിൽ രണ്ടിന് പുറത്ത് വന്നേക്കും

വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള താരിഫ് 25 ശതമാനമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഏപ്രിൽ 2 ന് പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരവും തീരുവകളുമായി ബന്ധപ്പെട്ട് മന്ത്രിസഭാംഗങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ഇത്. അമേരിക്കയിൽ നിന്നുള്ള വാഹന കയറ്റുമതിയോട് അന്യായമായ സമീപനമാണ് വിദേശ രാജ്യങ്ങളുടേതെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് മേൽ യൂറോപ്യൻ യൂണിയൻ 10 ശതമാനം തീരുവയാണ് ഈടാക്കുന്നത്. വിദേശത്ത് നിന്നുള്ള […]
കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതായി സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ

ഒട്ടാവ: കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതായി സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ. 2017 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരിയിലെ മൊത്തത്തിലുള്ള പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച അറിയിച്ചു, ഡിസംബറിനെ അപേക്ഷിച്ച് പത്തിലൊന്ന് ശതമാനം വർധന രേഖപ്പെടുത്തിയെങ്കിലും പണപ്പെരുപ്പം ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യമായ രണ്ട് ശതമാനത്തിന് […]