newsroom@amcainnews.com

ചേർ‌ത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസ്: ഗുജറാത്തിൽനിന്ന് രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ചേർ‌ത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത തായ്‍വാൻ സ്വദേശികളായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു. ഓഹരി വിപണയിൽ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിൽ നടന്ന […]

ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് പാക്കിസ്ഥാനിൽ 13 കാരിയെ മർദിച്ച് കൊലപ്പെടുത്തി; വീട്ടുജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ മരണത്തിൽ റാവൽപിണ്ടിയിൽ പ്രതിഷേധം ശക്തമാകുന്നു

റാവൽപിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ മർദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെൺകുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാർ ക്രൂരമായി മർദിച്ചു എന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി. റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാൻ അധ്യാപകനാണ് അവശനിലയിൽ ഇഖ്റയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും […]

ഇങ്ങോട്ട് ഉള്ളപോലെ അങ്ങോട്ടും, കൂടുതലുമില്ല കുറവുമില്ല; അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ നികുതി തന്നെ ആ രാജ്യങ്ങളിൽനിന്ന് ഈടാക്കും; നയം പുറത്തിറക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യുഎസ് ഉത്പ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുളള പരസ്പര താരിഫ് വ്യാപാര നയം പുറത്തിറക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ നികുതി തന്നെയായിരിക്കും ആ രാജ്യങ്ങളിൽ നിന്നും ഈടാക്കുകയെന്ന് ട്രംപ് അറിയിച്ചു. ‘വ്യാപാരത്തിൽ, ന്യായയുക്തതയ്ക്കായി, ഞാൻ ഒരു പരസ്പര താരിഫ് ഈടാക്കാൻ തീരുമാനിച്ചു, അതായത്, അമേരിക്കയിൽ നിന്ന് ഏത് രാജ്യങ്ങൾ ഈടാക്കിയാലും, ഞങ്ങൾ അവരിൽ നിന്ന് ഈടാക്കും – കൂടുതലോ കുറവോ ഇല്ല!’, ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് […]

പുതിയ എഐ ചാറ്റ്ബോട്ടുമായി മസ്‌കിന്റെ എക്സ്; ‘ഗ്രോക് 3’ ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐയെന്ന് മസ്‌കിന്റെ വിശേഷണം

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്സ് വികസിപ്പിച്ചെടുത്ത ആദ്യ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ഉദ്ഘാടന വേളയില്‍ ചാറ്റ്ബോട്ടിന്റെ ലൈവ് ഡെമോയും സവിശേഷതകള്‍ എന്തൊക്കയാണെന്നും മസ്‌കും സംഘവും വെര്‍ച്വലായി വിശദീകരിച്ചു. ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്‌ക് നല്‍കിയിരിക്കുന്ന വിശേഷണം. ആദ്യഘട്ടമായി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായിട്ടുണ്ട്. പല അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്കും വലതുവശത്തായി ഗ്രോക് എഐ ചിഹ്നം കൊടുത്തിട്ടുണ്ട്. ഈ ചിഹ്നത്തില്‍ […]

എഡ്മിന്റനിൽ വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

എഡ്മിന്റൻ: എഡ്മിന്റനിൽ നായയുടെ ആക്രമണത്തിൽ പരുക്കേറ്റ കുഞ്ഞിന് ദാരുണാന്ത്യം. 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണം ആർസിഎംപി സ്ഥിതീകരിച്ചു. ഞായറാഴ്ച്ച രാവിലെ എഡ്മിൻറനിൽ നിന്ന് 105 കിലോമീറ്റർ മാറി വെസ്റ്റ് ഹൈവേ 16-ൽ സ്ഥിതിചെയ്യുന്ന എൻറ്റ്വിസ്റ്റനിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്നയുടനെ കുട്ടിയെ എയർ ആംബുലൻസിൽ എഡ്മിൻറനിലെ സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ കഠിനമായി പരിശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടി താമസിച്ചിരുന്ന എൻറ്റ്വിസ്റ്റൽ വസതിയിലെ ഒരു വളർത്തുനായയാണ് കുട്ടിയെ അക്രമിച്ചതെന്നും […]

പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 646 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ

ഓട്ടവ: ഏറ്റവും പുതിയ പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 646 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അറിയിച്ചു. ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 750 ആവശ്യമായിരുന്നു. ഇന്നത്തെ നറുക്കെടുപ്പ് ഈ മാസത്തിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ്. ഫെബ്രുവരി 4-ന് നടന്ന PNP നറുക്കെടുപ്പിൽ 455 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 5-ന് […]

അഞ്ച് വർഷത്തിനിടെ കാനഡയിലെ വെളുത്ത വർഗക്കാരുടെ ജനസംഖ്യ വർധിച്ചതായി റിപ്പോർട്ട്; കൂടിവരുന്ന കുടിയേറ്റമാണ് മാറ്റങ്ങൾക്ക് കാരണമെന്ന് സൂചന

ഓട്ടവ: അഞ്ച് വർഷത്തിനിടെ കാനഡയിലെ വെളുത്ത വർഗക്കാരുടെ ജനസംഖ്യ 2.9 ശതമാനം വർധിച്ചതായി റിപ്പോർട്ട്. 2016 മുതൽ 2021 വരെ വെള്ളക്കാരുടെ എണ്ണം രണ്ട് കോടി 45 ലക്ഷത്തിൽ നിന്നും രണ്ട് കോടി 52 ലക്ഷമായി വർധിച്ചു. ഇക്കാലയളവിൽ കാനഡയുടെ ആകെ ജനസംഖ്യ 5.2 ശതമാനം കൂടി. എന്നാൽ മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളക്കാരുടെ ജനസംഖ്യ 68.3 ശതമാനത്തിൽ നിന്ന് 65.4 ശതമാനമായി കുറഞ്ഞതായാണ് കാണുന്നത്. വർഷങ്ങളോളം ഈ പ്രവണത തുടരുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ 2041 […]

ടൊറൻ്റോയിൽ കനത്ത മഞ്ഞുവീഴ്ച: നഗരത്തിലെ പല ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പ്

ടൊറൻ്റോ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പ്. മഞ്ഞുവീഴ്ച മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും തണുത്തുറഞ്ഞ താപനില വെല്ലുവിളി സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ മഞ്ഞുവീഴ്ച സതേൺ ഒൻ്റാരിയോയെയും ജിടിഎയെയും സാരമായി ബാധിച്ചു. ടൊറൻ്റോയിൽ ഒരു ആഴ്ചയ്ക്കുള്ളിൽ 60 സെൻ്റീമീറ്റർ മഞ്ഞാണ് അടിഞ്ഞുകൂടിയത്. ഫെബ്രുവരി 17-ന് 50 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയാണ് അടയാളപ്പെടുത്തിയത്. ഇത് 1999 ജനുവരി 15-ന് ശേഷമുള്ള ഏറ്റവും കൂടിയ റെക്കോർഡാണ്. വരും ദിവസങ്ങളിൽ മഞ്ഞ് നീക്കം ചെയ്യൽ ആരംഭിക്കുമെങ്കിലും പൂർത്തിയാകാൻ മൂന്ന് ആഴ്ച വരെ […]

പലസ്തീനികളെന്ന് കരുതി ഇസ്രയേല്‍ ടൂറിസ്റ്റുകളെ വെടിവെച്ച ജൂതവംശജൻ അറസ്റ്റില്‍

പലസ്തീനികള്‍ എന്ന് തെറ്റിദ്ധരിച്ച് മയാമി ബീച്ചിലെത്തിയ രണ്ട് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ച ജൂത വംശജൻ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഇരുപത്തിയേഴുകാരനായ മൊര്‍ദെഖായ് ബ്രാഫ്മാന്‍ ബീച്ചിലെത്തിയ ഇസ്രയേല്‍ ടൂറിസ്റ്റുകളായ അച്ഛനെയും മകനെയും വെടിവെച്ചത്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പലസ്തീനികള്‍ ആണെന്ന് കരുതിയ രണ്ട് പേരെ താന്‍ വെടിവെക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 17 തവണയാണ് പ്രതി ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. കാറില്‍ പോവുകയായിരുന്ന ഇരുവർക്കും നേരെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതി വെടിവെച്ചത്.

എഐ റഫ്രിജറേറ്റര്‍ പുറത്തിറക്കി സാംസങ്

പുതിയ എഐ റഫ്രിജറേറ്റര്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി സാംസങ്. കൂടുതല്‍ ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമുള്ള ബെസ്പോക്ക് എഐ റഫ്രിജറേറ്ററുകളുടെ രണ്ട് മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 330 ലിറ്റര്‍, 350 ലിറ്റര്‍ എന്നിങ്ങനെ കപ്പാസിറ്റി റേഞ്ചിലുള്ള മോഡലുകളുള്ള ഇവയ്ക്ക് 56,990 രൂപയാണ് പ്രാരംഭ വില. എഐ എനര്‍ജി മോഡ്, എഐ ഹോം കെയര്‍, സ്മാര്‍ട് ഫോര്‍വേര്‍ഡ് എന്നിങ്ങനെയുള്ള പുതിയ എഐ ഫീച്ചറുകള്‍ക്കൊപ്പം ആകര്‍ഷകമായ ഡിസൈനും വിവിധ രീതിയിലുള്ള സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് ബെസ്പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് വാഗ്ദാനം […]