വഴിത്തിരിവായത് ഒരു ബിവറേജ് ബിൽ! കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വർക്ക്ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകം; പണവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

തൃശൂർ: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വർക്ക്ഷോപ്പ് ജീവനക്കാരൻ സന്തോഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വെളുത്തൂർ പറക്കാട് സ്വദേശി പൊറക്കോട്ട് വീട്ടിൽ വിനയനെ (36) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഊരകം വല്ലച്ചിറ സ്വദേശി നായരു പറമ്പിൽ വീട്ടിൽ സന്തോഷ് (54) ആണ് കൊല്ലപ്പെട്ടത്. പണവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ടിനാണ് തൃശൂർ മെട്രോ ഹോസ്പിറ്റലിനു സമീപത്തുള്ള കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെ കിണറ്റിൽ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് […]
അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് വന്ന കമൻറിൽ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിനെതിരെ കേസ്!

ഗുവാഹത്തി: അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് വന്ന കമൻറിൽ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്. കൊക്രാജർ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറായ വർനാലി ദേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവടെ വന്ന കമന്റിന് പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വർനാലി ദേക മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ട കമന്റിന് പ്രതികരണമായി അമിത് ചക്രവർത്തി എന്ന യുവാവ് സ്മൈലി ഇമോജി ഇട്ടിരുന്നു. ഇതിന് പിന്നാലെ വർനാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. വർനാലി ഫേസ്സ്ബുക്കിൽ പങ്കുവെച്ച […]
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്: പ്രിൻസിപ്പാളിനും അസി. പ്രഫസർക്കും സസ്പെൻഷൻ

കോട്ടയം: കോട്ടയം സർക്കാർ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എ.ടി., അസി. വാർഡൻറെ ചുമതലയുള്ള അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി […]