പ്രയാഗ്രാജില് കാറും ബസും കൂട്ടിയിടിച്ച് പത്ത് പേര് മരിച്ചു

ലക്നൗ : പ്രയാഗ്രാജില് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര് മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. പ്രയാഗ്രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയിലാണ് അപകടം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍നിന്നു ത്രിവേണീ സംഗമ സ്നാനത്തിനു പോകുകയായിരുന്നു ഇവര്‍. ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയില്‍, മഹാകുംഭമേള കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 പേര് മരിച്ചിരുന്നു.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം അമേരിക്കൻ വിമാനം ഇന്ന് എത്തും

ന്യൂഡൽഹി : 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും. അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തിൽ ആകും ഇവരെ ഇറക്കുക. 119 കുടിയേറ്റക്കാരിൽ 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്. അമേരിക്കൻ വിമാനം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് അമൃത്സർ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. […]
ടൊറൻ്റോ-ജിടിഎ മേഖലയിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച

ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് വാരാന്ത്യത്തിൽ ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നയാഗ്രയുടെ ചില ഭാഗങ്ങളിൽ രാവിലെ ചെറിയ തോതിൽ മഞ്ഞുമഴ ലഭിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ ടൊറൻ്റോയിൽ 20 സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടായി.
ട്രാന്സ്ജെന്ഡറുകള് സൈന്യത്തില്‍ വേണ്ട: ഔദ്യോഗിക പ്രഖ്യാപനവുമായി സൈന്യം

വാഷിംഗ്ടൺ : ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യം. സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ‘യുഎസ് സൈന്യം ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും എന്നാണ് സൈന്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. 2016 ല്‍ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. […]
വാഹന താരിഫ് ഏപ്രിൽ രണ്ടിന്: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഏപ്രിൽ രണ്ടിന് താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതേസമയം എല്ലാ വാഹന ഇറക്കുമതിക്കും താരിഫ് ബാധകമാണോ എന്ന് വ്യക്തമല്ല. എന്നാൽ, വിദേശ കയറ്റുമതിക്കാരല്ല – അമേരിക്കൻ ഇറക്കുമതിക്ക് താരിഫ് നൽകുന്നത് പലപ്പോഴും അമേരിക്കക്കാരാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ 50 ശതമാനവും രാജ്യത്തിനകത്താണ് നിർമ്മിക്കുന്നത്. ഇറക്കുമതിയിൽ പകുതിയോളം മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ബാക്കി പകുതി മറ്റ് പ്രമുഖ ഓട്ടോ-ഉത്പാദന രാജ്യങ്ങളിൽ നിന്നുമാണ്. ഈ […]
ഇന്ത്യയിൽവച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ നിശ്ശബ്ദനായിരിക്കും, വിദേശത്തുവച്ചു ചോദിച്ചാൽ, അത് വ്യക്തിപരമായ കാര്യമായി മാറും; അമേരിക്കയിൽ പോലും മോദി അദാനിയുടെ അഴിമതി മൂടിവച്ചു; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസിൽവച്ചുപോലും അദാനിയുടെ അഴിമതി മറച്ചുപിടിക്കാൻ മോദി ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. ‘ഇന്ത്യയിൽവച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ, നിശ്ശബ്ദനായിരിക്കും. വിദേശത്തുവച്ചു ചോദിച്ചാൽ, അത് വ്യക്തിപരമായ കാര്യമായി മാറും. അമേരിക്കയിൽ പോലും മോദി അദാനിയുടെ അഴിമതി മൂടിവച്ചു. സുഹൃത്തിൻ്റെ പോക്കറ്റ് നിറയ്ക്കുന്നതു രാഷ്ട്രനിർമാണമാകുമ്പോൾ കൈക്കൂലിയും രാജ്യത്തിൻ്റെ സമ്പത്തു കൊള്ളയടിക്കലും വ്യക്തിപരമായ കാര്യമായി മാറും’– രാഹുൽ പരിഹസിച്ചു. ഗൗതം അദാനിക്കെതിരെയുള്ള […]
ട്രംപിനൊപ്പം വാർത്താസമ്മേളനത്തിൽ അദാനിയെ കുറിച്ചുള്ള അമേരിക്കൻ മാധ്യമപ്രവർത്തകന്റെ ചോദ്യം; രോഷവും അതൃപ്തിയും പ്രകടമാക്കി നരേന്ദ്ര മോദിയുടെ മറുപടി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാർത്താ സമ്മേളനത്തിനിടെ അദാനിക്കെതിരായ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് അതൃപ്തിയോടെ പ്രതികരിച്ച് നരേന്ദ്ര മോദി. വ്യക്തികൾക്കെതിരായ കേസല്ല രണ്ടു നേതാക്കൾ ചർച്ച ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ മറുപടി. അഴിമതി എങ്ങനെ വ്യക്തിപരമായ കേസാകുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ട്രംപ് മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ടു വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം. ഏഷ്യയിലെ ഏറ്റവും ധനികനായ, പ്രധാനമന്ത്രിയുടെ സുഹൃത്തായി അറിയപ്പെടുന്ന ഗൗതം അദാനിക്കെതിരായ കേസിൽ നടപടി എടുക്കാൻ […]
അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണം; പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു […]
സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു. മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40ാം […]
കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയില്‍ താമസിക്കാന്‍ തയ്യാറാണോ? സൗജന്യ റിക്രൂട്ട്മെന്റ്; ഈ യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കൂ…

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്മാരുടെ 20 ഓളം ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാരിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സില് അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ ആൻഡ് […]