മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ 10 മിഷനുകളുമായി വനംവകുപ്പ്

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ് 10 മിഷനുകൾക്ക് രൂപം നൽകി. വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വനം വകുപ്പ് മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം. കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാൻ നോട്ടീസ് നൽകും. വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടിത്തെളിച്ചു വിസ്ത ക്ലിയറൻസ് നടത്തും. വേനൽക്കാലത്തു വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തും. ജനവാസ […]
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി, പരിശോധന; സന്ദേശമെത്തിയത് പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു സൂചന ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിലേക്കാണു ഭീഷണി സന്ദേശങ്ങൾ എത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു.
പുട്ടിനുമായും സെലെൻസ്കിയുമായും സംസാരിച്ചു, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനെപ്പറ്റി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും സംസാരിച്ചെന്നു ട്രംപ് പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്നു ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ‘‘ഞങ്ങളുടെ സംഘങ്ങൾ ഉടൻ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിളിച്ച് സംഭാഷണത്തെപ്പറ്റി അറിയിക്കും. ചില കാര്യങ്ങൾ ഞാൻ ഇപ്പോൾത്തന്നെ ചെയ്യും’’– തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് […]