newsroom@amcainnews.com

ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. അതേസമയം, ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ […]

സഹയാത്രികയായ യുവതിയുടെ മുടിയിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമം; സമയോചിതമായ ഇടപെട്ട ഫ്ലൈറ്റ് അറ്റൻഡന്റ് ഹീറോ; അക്രമിക്ക് എയർലൈൻസിന്റെ ആജീവനാന്ത വിലക്ക്

കലിഫോർണിയ: സഹയാത്രികയായ യുവതിയുടെ മുടിയിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച യാത്രികനെ പ്രതിരോധിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്. കലിഫോർണിയയിലെ ഓക്‌ലാൻഡിൽ നിന്ന് പോർട്ട്‌ലാൻഡിലേക്ക് പറന്ന അലാസ്ക എയർലൈൻസ് 2221 എന്ന വിമാനത്തിലാണ് സംഭവം. ഓക്‌ലാൻഡിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ യാത്രക്കാരൻ കാരണം ഇല്ലാതെ തന്റെ മുന്നിലുള്ള സീറ്റിലിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങി. ഇത് കണ്ട ഫ്ലൈറ്റ് അറ്റൻഡന്റ് യുവതിയെ രക്ഷിക്കാനായി എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷത്തിലായി. സംഘർഷത്തിനിടെ യുവതിയോട് സുരക്ഷിതമായ മറ്റൊരു സീറ്റിലേക്ക് […]