പാലോടും കാട്ടാന ആക്രമണം, വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്കൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ബത്തേരിക്കു പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. തുടർന്ന് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിൽ ബന്ധുവീട്ടിൽ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടർന്ന് വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികൾ മൃതദേഹം കണ്ടെത്തിയത്. കുളത്തൂപ്പുഴ വനംപരിധിയിൽപ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം […]
കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസ്: നടൻ ഷൈൻ ടോം ചാക്കോയേയും മോഡലുകളെയും വെറുതെ വിട്ടു

കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലായിരുന്നു ഷൈനും മോഡലുകളും ഉൾപ്പെടെ അഞ്ചു പേർ കൊക്കെയ്നുമായി പിടിയിലായത്. കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കൊക്കെയ്ൻ കേസും ഇതായിരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി […]
നിങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഒളിക്യാമറ ഉണ്ടോ? ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ പരിശോധിക്കാം? സഹായത്തിന് സ്മാർട്ട്ഫോണും

പരിചിതമല്ലാത്ത താമസ സ്ഥലങ്ങളിൽ തങ്ങേണ്ടിവരുന്നത് പലർക്കും ഒരു പേടിസ്വപ്നമാണ്. രഹസ്യ ക്യാമറകളുണ്ടാകുമോ എന്ന സംശയമാണ് അതിനു കാരണം. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള വലിയൊരു ശതമാനം ഭീഷണിയും കണ്ടെത്താം. അതിനായി ഒരു പരിശോധന നടത്തണം എന്ന തീരുമാനവും, അൽപ്പം ശ്രദ്ധയും മാത്രം മതി, ഒരു പരിധിവരെ ഭീഷണി ഒഴിവാക്കാൻ. ഈ കാര്യങ്ങൾ അറിയാത്തവർക്കായി ചില പ്രാഥമിക വിവരങ്ങൾ. ഒരു മുറിയിലേക്കു കയറിയാൽ ഇത്തരം ക്യമറകൾ ഇരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ പ്രാഥമിക പരിശോധന നടത്താൻ ആർക്കും സാധിക്കും. […]
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിർത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിർത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം. ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ […]
സുരക്ഷ: സ്കൂൾ ബസിൽ 360 ഡിഗ്രി ക്യാമറകൾ നിർബന്ധമാക്കി കാനഡ

ഓട്ടവ : പുതിയ സ്കൂൾ ബസുകളിൽ പെരിമീറ്റർ വിസിബിലിറ്റി സിസ്റ്റംസ് നിർബന്ധമാക്കിയ ആദ്യ രാജ്യമായി കാനഡ. ബസിനുള്ളിലും പുറത്തും ആയിരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാനഡയിലുടനീളമുള്ള സ്കൂൾ ബസുകളിൽ 360 ഡിഗ്രി ക്യാമറകൾ നിർബന്ധമാക്കിയതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 360 ഡിഗ്രി ക്യാമറകൾ ഡ്രൈവർമാർക്ക് ബസിന് ചുറ്റുമുള്ള പ്രദേശത്തിന്റെ പൂർണ്ണമായ കാഴ്ച നൽകും, ഇത് ബ്ലൈൻഡ് സ്പോട്ടുകൾ കുറയ്ക്കുകയും അപകട സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും ഫെഡറൽ ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു.
ഭീഷണി യാഥാർഥ്യം: സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ; ഒപ്പുവെച്ച് ട്രംപ്

കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25% താരിഫ് ചുമത്തി അമേരിക്ക. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുന്നതിന്റെ തുടക്കമായി ഒഴിവാക്കലോ ഇളവുകളോ ഇല്ലാതെ താരിഫുകള്‍ ചുമത്തുമെന്നും താരിഫിൽ ഒപ്പുവെച്ച് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസിലെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് താരിഫുകള്‍ ചുമത്തുന്നതെന്നും അദ്ദേഹവും വ്യക്തമാക്കി. അതേസമയം അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാന്‍ കാനഡയെ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ഈ തീരുമാനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡ അമേരിക്കയുടെ ഭാഗമായാല്‍ സ്റ്റീല്‍, അലുമിനിയം ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നത് അമേരിക്കയായിരിക്കുമെന്നും […]