newsroom@amcainnews.com

വന്യജീവിയാക്രമണത്തിന്റെയും വനനിയമനിഷ്‌കർഷകളുടെയും വഖഫ് നിയമനടപടികളുടെയും ഭീഷണിയിൽ അനുദിനജീവിതം ക്ലേശകരമായിരിക്കുന്നു; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. വിവിധവിഷയങ്ങളിൽ അവഗണന ആരോപിച്ച് പള്ളികളിൽ സർക്കുലർ വായിച്ചു. അതിരൂപതയിലെ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ‘കർഷകരക്ഷാ നസ്രാണിമുന്നേറ്റം’ എന്നപേരിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇടവകാംഗങ്ങളോട് നിർദേശിച്ചുകൊണ്ടുള്ള സർക്കുലറിലാണ് വിമർശനം. ‘സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷങ്ങൾ പിന്നിടുമ്പോഴും അടിസ്ഥാനസൗകര്യവികസനത്തിനും അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമത്തിനും മാറിമാറിവരുന്ന കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഇടപെടൽ കാര്യക്ഷമമാകുന്നുണ്ടോ എന്നത് ചർച്ചചെയ്യപ്പെടേണ്ടതാണ്. തൊഴിൽ, വിദ്യാഭ്യാസം, വിശ്വാസം തുടങ്ങിയുള്ള മേഖലകളിലെ തുടരെയുള്ള ന്യൂനപക്ഷാവകാശധ്വംസനവും വേർതിരിവും സമൂഹത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യത്തക്കവിധം ശക്തമായിരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ […]

ഭൂമി തരംമാറ്റി നൽകാൻ കഴിയില്ല: എലപ്പുള്ളി മദ്യനിർമാണശാലയ്ക്ക് കൃഷിവകുപ്പിന്റെ എതിർപ്പ്

പാലക്കാട്: എലപ്പുള്ളി മദ്യനിർമാണശാലയ്ക്ക് കൃഷിവകുപ്പിന്റെ എതിർപ്പ്. ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി 2024 ഓഗസ്റ്റ് 29-ന് കൃഷിവകുപ്പ് ആർഡിഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2008 വരെ ഈ ഭൂമിയിൽ നെൽകൃഷിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റാനുള്ള അപേക്ഷ ആർഡിഒ നിരസിച്ചത്. എലപ്പുള്ളിയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരംമാറ്റാനുള്ള അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്നും ഭൂമിയിൽ നിർമാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണമെന്നും […]

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ്

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശത്തെ വനമേഖലയിൽ ഇന്ന് രാവിലെ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. വീരമൃത്യു വരിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ സംസ്ഥാന […]

യുഎസ് പ്രസിഡന്റ് കസേരയിൽ ടെക് ഭീമൻ ഇലോൺ മസ്‌ക്; ടൈം മാഗസിന്റെ കവർ ചിത്രത്തോട് പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഇരിക്കുന്ന ടൈം മാഗസിന്റെ കവർചിത്രത്തെ കുറിച്ച് പ്രതികരിച്ച് ഡൊണാൾഡ് ട്രംപ്. ഇലോൺമസ്‌കിനെ യുഎസ് പ്രസിഡന്റാക്കി രൂപകൽപനചെയ്ത കവർ പേജിനേക്കുറിച്ച് ചോദിച്ചപ്പോൾ ടൈം മാഗസിൻ ഇപ്പോഴും പ്രചാരത്തിലുണ്ടോ എന്നും താനത് അറിഞ്ഞില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ കൈയിൽ കാപ്പിക്കപ്പുമായി ഇരിക്കുന്ന ചിത്രമാണ് ടൈം മാഗസിൻ പ്രസിദ്ധീകരിച്ചത്. മസ്‌കിന്റെ ഇരുവശത്തുമായി അമേരിക്കൻ പതാകയും പ്രസിഡൻഷ്യൽ ഫ്‌ളാഗും കാണാം. കവർ പേജ് മാഗസിന്റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. ‘ഇലോൺ […]

കരീബിയൻ കടലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

മെക്‌സിക്കോ സിറ്റി: കരീബിയൻ കടലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടിൽ പറയുന്നു. കെയ്മാൻ ദ്വീപുകളുടെ സൗത്ത് വെസ്റ്റ് ഭാഗത്താണ് ഭൂചലനം ഉണ്ടായതിനെത്തുടർന്ന് ചില ദ്വീപുകളും രാജ്യങ്ങളും തീരപ്രദേശത്തുനിന്നും ആളുകളോട് മാറിതാമസിക്കാൻ നിർദ്ദേശം നൽകി. ശനിയാഴ്ച്ച വൈകിട്ട് 6.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. കേമാൻ ദ്വീപുകളിലെ ജോർജ്ജ് ടൗണിന് സൗത്ത് വെസ്റ്റ് ഭാഗത്ത് 130 മൈൽ അകലെയാണ് പ്രഭവകേന്ദ്രം. അതേസമയം യു.എസ്. മെയിൻലാൻഡിൽ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് യു.എസ് നാഷണൽ സുനാമി മുന്നറിയിപ്പ് […]

അഭ്യൂഹങ്ങൾക്ക് വിരാമം; ടിക് ടോക്കിനെ സ്വന്തമാക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ഇലോൺ മസ്‌കിന്

ന്യൂയോർക്ക്: വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് ഇലോൺ മസ്‌കിന് വിൽക്കുന്നു എന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ച് മസ്‌ക്. ടിക് ടോക്കിനെ സ്വന്തമാക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ടെസ്ല സിഇഒ പറഞ്ഞു. യുഎസ് സർക്കാർ ഉന്നയിച്ച ദേശീയ സുരക്ഷാ പ്രശ്നങ്ങൾ കാരണം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് മസ്‌കിന്റെ പ്രതികരണം. ‘ഞാൻ ടിക് ടോക്കിനായി ബിഡ് നൽകിയിട്ടില്ല. എനിക്ക് ടിക് ടോക്ക് ഉണ്ടെങ്കിൽ ഞാൻ എന്തുചെയ്യുമെന്ന് എനിക്ക് ഒരു പദ്ധതിയുമില്ല,’ മസ്‌ക് പറഞ്ഞു, ഷോർട്ട് വീഡിയോ […]

തൊഴിലാളികൾക്ക് കൈത്താങ്ങായി ഏപ്രിൽ 1-ന് പുതിയ മിനിമം വേതന വർധന ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിക്കും; പുതിയ വേതനനിരക്കുകൾ ഒക്ടോബർ 1-ന് പ്രാബല്യത്തിൽ വന്നേക്കും

ടൊറൻ്റോ: വർധിച്ചു വരുന്ന ജീവിതച്ചെലവ് പ്രതിസന്ധി മറികടക്കാൻ തൊഴിലാളികളെ സഹായിക്കാൻ ഏപ്രിൽ 1-ന് പുതിയ മിനിമം വേതന വർധന ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിക്കും. മിനിമം വേതനം എന്ന ആശയം പ്രവിശ്യയിൽ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പോലും അടിസ്ഥാന ജീവിത നിലവാരത്തിന് ആവശ്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഒൻ്റാരിയോയിൽ, സാധാരണ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വർക്ക് ഫ്രം ഹോം ജീവനക്കാർക്കും ഗൈഡുകൾക്കുമുള്ള മിനിമം മണിക്കൂർ വേതന നിരക്ക് വ്യത്യസ്തമാണ്. ഒൻ്റാരിയോയിലെ മിനിമം വേതനം 2025 ഒക്ടോബർ 1-ന് […]

ടൊറന്റോയിലും ജിടിഎയിലും മണിക്കൂറിൽ 2 മുതൽ 4 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

ടൊറന്റോ: ടൊറന്റോയിലും ജിടിഎയിലും മണിക്കൂറിൽ 2 മുതൽ 4 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ശനിയാഴ്ച ശക്തി പ്രാപിച്ച മഞ്ഞുവീഴ്ച ഞായറാഴ്ച പുലർച്ചെയോടെ കുറയും. കനത്ത മഞ്ഞുവീഴ്ച യാത്ര ദുഷ്കരമാക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യും. റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഏജൻസി നിർദേശിച്ചു. എക്സ്പ്രസ് വേകളിൽ 2.5 സെന്റിമീറ്റർ വരെയും പ്രധാന റോഡുകളിൽ 5 സെന്റിമീറ്റർ വരെയും മഞ്ഞ് […]

ആൽബർട്ട ഗവൺമെന്റിന്റെ ട്രാൻസ്‌ജെൻഡർ നയങ്ങൾക്കെതിരെ ക്ലാസുകൾ ബഹിഷ്കരിച്ച് കാൽഗറിയിലെ വെസ്റ്റേൺ കാനഡ ഹൈസ്‌കൂളിലെ വിദ്യാർത്ഥിക‌ളുടെ പ്രതിഷേധം

കാൽഗറി: ആൽബർട്ട ഗവൺമെന്റിന്റെ ട്രാൻസ്‌ജെൻഡർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കാൽഗറിയിലെ വെസ്റ്റേൺ കാനഡ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ. ക്ലാസുകൾ ബഹിഷ്കരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥികൾ തങ്ങളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വിവരം രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകുകയും, ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാഠങ്ങളിൽ കുട്ടി പങ്കെടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അനുമതി തേടണമെന്നും നിയമത്തിൽ പറയുന്നു. എന്നാൽ, ഇത് അന്യായമാണെന്നും തങ്ങളുടെ ട്രാൻസ് സുഹൃത്തുകളെ ഇത് ദോഷകരമായി ബാധിക്കുമെന്നും […]

ദേശീയം ഗെയിംസ് ഫുട്ബോളിൽ കേരളം ചാംപ്യൻമാർ; സുവർണ്ണ നേട്ടം സ്വന്തമാക്കിയത് 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

28 വർഷത്തെ കാത്തിരിപ്പിനു ശേഷം ദേശീയ ഗെയിംസിൽ കിരീടം സ്വന്തമാക്കി കേരളം. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’. ആതിഥേയർ‌ക്കു വേണ്ടി ആർത്തുവിളിച്ച പന്ത്രണ്ടായിരത്തിലേറെ കാണികൾക്കു മുന്നിൽ ഉത്തരാഖണ്ഡിനെ തോൽപിച്ച് കേരളത്തിനു ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം (1–0). ഈ സ്വർണത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പിനു വിരാമം. കളിയാരംഭിക്കും മുൻപേ സീറ്റുകൾ നിറഞ്ഞിരുന്നു. പിന്നെയും കാണികൾ ഒഴുകിയെത്തി. ഗാലറിയില്ലാത്ത ഭാഗങ്ങളിൽ അവർ തിങ്ങി നിറഞ്ഞു. ഉള്ളിലേക്കു […]