കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം; തിരുവനന്തപുരം വിമാനത്താവളത്തിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന ഇ-മെയിൽ സന്ദേശത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും ജാഗ്രതാ നിർദേശം. ബാംഗ്ലൂർ വിമാനത്താവളത്തിലാണ് ഇ-മെയിൽ സന്ദേശം എത്തിയത്. ഇതേതുടർന്ന് തിരുവനന്തപുരമടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും ജാഗ്രതാ നിർദേശമായി കൈമാറുകയായിരുന്നു. ബാംഗ്ലൂർ, ചെന്നൈ വിമാനത്താവളങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിലും ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശത്തിലുള്ളത്. സംഭവത്തെ തുടർന്ന് തിരുവനന്തപുരം എയർപോർട്ട് അധികൃതർ ജാഗ്രതാ നിർദേശം പുറത്തിറക്കി. വിമാനത്താവള പരിസരത്ത് നിരീക്ഷണം കർശനമാക്കി.ബാംഗ്ലൂർ വിമാനത്താവളത്തിലാണ് ഇമെയിൽ സന്ദേശമെത്തിയതെന്നും കേരളത്തിലെ വിമാനത്താവളത്തിലും ആക്രമണം നടത്തുമെന്ന് സന്ദേശത്തിലുള്ളതിനാലാണ് മുൻകരുതൽ […]
വരന് സിബിൽ സ്കോർ വളരെ കുറവ്; വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിലല്ലെന്ന് വിധിയെഴുതി വധുവിൻറെ ബന്ധുക്കൾ വിവാഹത്തിൽനിന്നു പിന്മാറി

കാലം മാറി, കഥ മാറി ഇനി വിവാഹം നടക്കണമെങ്കിൽ കുറച്ച് വിയർക്കേണ്ടി വരും. സംഗതി വേറൊന്നുമല്ല മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ, വധുവിൻറെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ച കാരണം കേട്ടാൽ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം. വരന് സിബിൽ സ്കോർ കുറവാണ് എന്ന കാരണത്താലാണത്രേ വധുവിൻറെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം […]
കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കണം; ആൽബർട്ടയിൽ കാൻസർ ചികിൽസാ ചെലവ് വർധിക്കുന്നതിൽ ആശങ്ക

ആൽബർട്ട: കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കുന്നതിന് ഫലപ്രദമായ മാറ്റങ്ങൾ വരുത്തണമെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി ആൽബെർട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. വർദ്ധിച്ച് വരുന്ന കാൻസർ രോഗ ചികിത്സ ചെലവ് എടുത്തു കാണിച്ചായിരുന്നു ഇത്തവണ കാനഡയിലെ കാൻസർ ദിനാചരണം. വർദ്ധിച്ചുവരുന്ന കാൻസർ ചികിത്സയുടെ ചെലവ് പരിഹരിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് ഡോക്ടർമാരും ആരോഗ്യ പരിപാലന വിദഗ്ധരും വാദിക്കുന്നു. രോഗം സ്ഥിരീകരിക്കുമ്പോൾ മുതൽ രോഗികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്ന് സിസിഎസിൻ്റെ സീനിയർ മാനേജർ ഓഫ് അഡ്വക്കസി ആഞ്ചലിൻ വെബ്ബ് പറയുന്നു. […]
വാടക നിരക്കിൽ ഇടിവുണ്ടെങ്കിലും കാനഡയിലെ ഏറ്റവും ചെലവേറിയ നഗരം വാൻകുവർ തന്നെ

വാൻകുവർ: വാടകനിരക്കിൽ ഇടിവ് തുടരുകയാണെങ്കിലും കാനഡയിലെ ഏറ്റവും ചെലവേറിയ നഗരം തന്നെയാണ് വാൻകുവർ. സിറ്റിയിൽ അപ്പാർട്ട്മെന്റ് വാടക തുടർച്ചയായി 14 മാസത്തേക്ക് കുറഞ്ഞതായാണ് Rentals.caയുടെ റിപ്പോർട്ട്. ജനുവരിയിൽ പ്രതിവർഷം 5.2 ശതമാനം കുറഞ്ഞ് ശരാശരി 2,896 ഡോളറായി. 2023 ജൂലൈയിൽ 3,340 ഡോളർ എന്ന റെക്കോർഡ് ഉയർന്ന നിരക്കിലെത്തിയതിനു ശേഷം വാൻകൂവറിലെ വാടക മൊത്തം 13 ശതമാനം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, വാടക നിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കാനഡയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് നിരക്ക് കൂടുതൽ […]
കാനഡിയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഒന്റാരിയോ: കനേഡിയൻ സ്കൂളുകളിൽനിന്ന് ബിരുദം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2020ൽ ബിരുദം നേടിയ കാനഡയിൽ തന്നെ തുടരുകയും തുടർ വിദ്യാഭ്യാസം നടത്താതിരിക്കുകയും ചെയ്ത 83,000 ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ തൊഴിൽ നിരക്ക് പരിശോധിച്ച് തയ്യാറാക്കിയ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. കനേഡിയൻ സ്കൂളുകളിൽനിന്ന് ബിരുദം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ കനേഡിയൻ സമപ്രായക്കാരേക്കാൾ തൊഴിലില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിൻ്റെ […]
മിസ്സിസാഗ സിറ്റിയിൽ അനധികൃത പാർക്കിങിനുള്ള പിഴ തുക വർധിപ്പിച്ചു; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും

മിസ്സിസാഗ: നഗരത്തിൽ അനധികൃത പാർക്കിങിനുള്ള പിഴ തുക വർധിപ്പിക്കുന്നതിന് സിറ്റി കൗൺസിലർമാരുടെ അംഗീകാരം. പുതിയ തുക ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലെ പാർക്കിങ് പിഴ തുക അയൽ മുനിസിപ്പാലിറ്റികളേക്കാൾ ശരാശരി 25 ഡോളർ കുറവായതിനെത്തുടർന്നാണ് ഈ നീക്കമെന്ന് മേയർ കാരൊലിൻ പാരിഷ് പറഞ്ഞു. പിഴ തുക 38% വർധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പാർക്കിംഗ് നിയമലംഘനങ്ങൾക്ക് 10 ഡോളറും പൊതു സുരക്ഷ അപകടത്തിലാക്കുന്ന കുറ്റകൃത്യങ്ങൾക്ക് 50 ഡോളറും വർധിപ്പിക്കും. കർശനമായ പാർക്കിങ് പിഴ ചുമത്തുന്നത് നിയമ ലംഘനം […]
മൺട്രിയോളിലെ ഭവന വിൽപ്പന: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36% ഉയർന്നതായി റിപ്പോർട്ട്

മൺട്രിയോൾ: ജനുവരിയിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36% ഉയർന്നതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് റിപ്പോർട്ട്. സമീപ മാസങ്ങളിലെ പലിശ നിരക്ക് വെട്ടിക്കുറവും പുതിയ ഭവന ഉടമസ്ഥാവകാശ നടപടികളും വീടുകൾ വാങ്ങാൻ ഒരുങ്ങുന്നവരെ വിപണിയിലേക്ക് ആകർഷിച്ചതായി അസോസിയേഷൻ്റെ മാർക്കറ്റ് അനലിസ്റ്റ് ഡയറക്ടർ ചാൾസ് ബ്രാൻ്റ് പറയുന്നു. 2024 ജനുവരിയിൽ 2,063 വീടുകളാണ് നഗരത്തിൽ വിറ്റതെങ്കിൽ കഴിഞ്ഞ മാസം 2,812 ആയി ഈ മേഖലയിലെ വീടുകളുടെ വിൽപ്പന വർധിച്ചു. സിംഗിൾ […]
ഡ്രൈവിങ്ങിനിടെ ഡോർ തനിയെ തുറക്കുന്നു; കാനഡയിൽ ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

ഓട്ടവ: ഡ്രൈവിങ്ങിനിടെ ഡോർ തനിയെ തുറക്കുന്നതായി കണ്ടെത്തിയ ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചു വിളിച്ച് ട്രാൻസ്പോർട്ട് കാനഡ. 2013, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട് എന്നിവയാണ് തിരിച്ചു വിളിച്ച വാഹനങ്ങൾ. കാനഡയിലുടനീളം വിറ്റഴിച്ച 6,119 വാഹനങ്ങളെ പ്രശ്നം ബാധിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഡോറുകൾ അടച്ചിരിക്കുമ്പോളും അവ ശരിയായി ലോക്ക് വീഴില്ലെന്നും ഡ്രൈവിങ്ങിനിടെ പെട്ടെന്ന് ഡോർ തുറന്ന് അപകടസാധ്യത വർധിപ്പിക്കുന്നതായും ഏജൻസി അറിയിച്ചു. […]
സെനറ്റിൽ അവശേഷിക്കുന്ന ഒഴിവിലേക്ക് മൂന്ന് പുതിയ സ്വതന്ത്ര സെനറ്റർമാരെ നിയമിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഓട്ടവ: സെനറ്റിൽ അവശേഷിക്കുന്ന ഒഴിവിലേക്ക് മൂന്ന് പുതിയ സ്വതന്ത്ര സെനറ്റർമാരെ നിയമിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബ്രിട്ടിഷ് കൊളംബിയയിലേക്ക് ബൾട്ടേജ് ധില്ലനെയും കെബെക്കിലേക്ക് മാർട്ടിൻ ഹെബെർട്ടിനെയും സസ്കാച്വാനിലേക്ക് ടോഡ് ലൂയിസിനെയും പുതിയായ സെനറ്റർമാരായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ വെള്ളിയാഴ്ച, ട്രൂഡോ, മിസ്സിസാഗ സെൻ്ററിലെ പാർലമെൻ്റ് അംഗമായ ഒമർ അൽഗാബ്രയെ സിറിയയിലെ കാനഡയുടെ പുതിയ പ്രത്യേക ദൂതനായും നിയമിച്ചു. 1991-ൽ തലപ്പാവ് ധരിക്കുന്ന ആദ്യത്തെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഓഫീസർ ആയ ബൾട്ടേജ് […]
ബജറ്റിൽ ജനത്തിന് ഭാരം കൂട്ടി; ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക്, പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്. മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തിൽ മുമ്പ് ഭരിച്ച മറ്റ് […]