newsroom@amcainnews.com

487 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ കൂടി നാടുകടത്തും: യുഎസ്

ന്യൂഡൽഹി : ദേശീയ സുരക്ഷയുടെ ഭാഗമായി കൂടുതൽ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് യുഎസ്. 487 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് യുഎസ് അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി അറിയിച്ചു. തിരിച്ചയക്കുന്നവരോടു മോശം പെരുമാറ്റം പാടില്ലെന്നു യുഎസിനെ അറിയിക്കുമെന്നും അദ്ദേഹം പറയുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തുന്നതെന്ന് വിക്രം മിർസി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കുടിയേറ്റക്കാരുമായി എത്തിയ യുഎസ് സൈനിക വിമാനം രാജ്യത്ത് ഇറങ്ങാൻ അനുമതി നൽകിയത് ചട്ടപ്രകാരമാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി കുറഞ്ഞു

ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള താരിഫ് ഭീഷണി നിലനിൽക്കെ കാനഡയുടെ സമ്പദ്‌വ്യവസ്ഥ ജനുവരിയിൽ 76,000 ജോലികൾ കൂട്ടിച്ചേർത്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഇതോടെ ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 6.6 ശതമാനമായി. 33,000 ജോലികൾ കൂട്ടിച്ചേർത്ത ഉൽപ്പാദന മേഖലയിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. കാനഡ ട്രംപിൻ്റെ വൻ താരിഫുകളുടെ ഭീഷണിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ തൊഴിൽ റിപ്പോർട്ട് ഏജൻസി അവതരിപ്പിച്ചത്. പ്രത്യേകിച്ച് […]

പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണികൾക്ക് ഒടുവിൽ പനാമ വഴങ്ങി; ചൈനയുമായുള്ള കരാർ പുതുക്കില്ല

ഹൂസ്റ്റൺ: പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്ക് ഒടുവിൽ പനാമ വഴങ്ങി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായുള്ള (BRI) കരാർ പുതുക്കില്ലെന്ന് പനാമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രങ്ങളുടെ ഫലമായാണ് പനാമയുടെ ഈ നീക്കമെന്ന് വ്യക്തം. കനാലിനു മുകളിലുള്ള ചൈനീസ് സ്വാധീനം ഉടനടി കുറയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും […]

സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി വെച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് ഇത്താത്തവണയെന്നാണ് വിലയിരുത്തൽ. ബജറ്റ് പ്രഖ്യാപനങ്ങൾ കാണാം ബജറ്റ് ഒറ്റനോട്ടത്തിൽ:

പാലക്കാട് എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട് ആർഡിഒ തള്ളിയത്. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. കൃഷി സ്ഥലം ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിരുന്നതെന്ന് ഒയാസിസ് കമ്പനി പറയുന്നു. അതനുസരിച്ചാണ് സർക്കാരിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചത്. ഏതൊക്കെ കൃഷിയിടം എന്ന് […]

ജയിലിൽ ഷെറിന് വിഐപി പരിഗണനയായിരുന്നു, മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നു; ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധം, ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തൽ

തൃശൂർ: കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാർ രം​ഗത്ത്. ജയിലിൽ ഷെറിന് വഴിവിട്ട സഹായങ്ങൾ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തി. തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നും സുനിത പറഞ്ഞു. ജയിലിൽ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങൾ മൂലം പരോളുകൾ അധികം ലഭിച്ചുവെന്നും ആരോപണമുയർന്നിരുന്നു. അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു. […]

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോർട്ട്; ബൗൺസർമാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്ന് ഉദ്യോഗാർത്ഥികൾ

ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് മണികൺട്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻഫോസിസിൻറെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി […]

ദുൽഖർ സൽമാൻറെ ഹീസ്റ്റ് ത്രില്ലറായ ‘ലക്കി ഭാസ്‌കറി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടിഎം മോഷണം നടത്താൻ ശ്രമം; ആറംഗ സംഘത്തെ ബംഗളൂരു പൊലീസിന്റെ പിടിയിൽ

ബംഗളൂരു: ദുൽഖർ സൽമാൻറെ ഹീസ്റ്റ് ത്രില്ലറായ ‘ലക്കി ഭാസ്‌കറി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടിഎം മോഷണം നടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടി. ക്യാഷ് മാനേജ്‌മെൻറ് കമ്പനിയായ സെക്യുർ വാല്യൂ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരായ പ്രതികൾ എടിഎം റീപ്ലൈനഷ്‌മെൻറിനായി പണം തട്ടിയെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്. മഹാലക്ഷ്മി ലേഔട്ട് പൊലീസ് സംഘത്തെ പിടികൂടുകയും മോഷ്ടിച്ച 52 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. പ്രതികളായ ശിവു, സമീർ, മനോഹർ, ഗിരീഷ്, ജഗ്ഗേഷ്, ജസ്വന്ത് എന്നിവർ ക്യാഷ് ഓഫീസർമാരായും എടിഎം […]

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കായി പാറ്റ് കമിൻസും ജോഷ് ഹേസൽവുഡും കളിക്കില്ല

മെൽബൺ: ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസും പേസർ ജോഷ് ഹേസൽവുഡും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ് കമിൻസും ഹേസൽവുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിലുൾപ്പെട്ട ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമിൻസും ഹേസൽവുഡും കളിക്കില്ലെന്ന കാര്യം ഓസീസ് ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്‌ലി സ്ഥിരീകരിച്ചത്. പരിക്കേറ്റ ഓൾ റൗണ്ടർ മിച്ചൽ മാർഷും ചാമ്പ്യൻസ് […]

ജലം പാഴാക്കുന്നു; കുവൈത്തിൽ വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് നിരോധനമേർപ്പെടുത്തി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും നിരോധനം. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായാണ് നടപടി. ആഘോഷത്തിന് വാട്ടർ ​ഗണ്ണുകളും വാട്ടർ ബലൂണും ഉപയോ​ഗിച്ച് കുട്ടികളും മുതിർന്നവരും പൊതു ജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യും. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും പൊതു ക്രമസമാധാനം നിലനിർത്താനുമാണ് മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം […]