വടക്കൻ വൻകൂവർ ദ്വീപിൽ ഹിമപാതത്തിൽ സ്കീയർക്ക് ഗുരുതര പരുക്ക്

വൻകൂവർ: വടക്കൻ വൻകൂവർ ദ്വീപിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ സ്കീയർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആൽപൈൻ റിസോർട്ട് മൗണ്ട് കെയ്നിന് സമീപം ബൗൾ ബാക്ക്കൺട്രിയിലാണ് ഹിമപാതം ഉണ്ടായതെന്ന് അവലാഞ്ച് കാനഡ അറിയിച്ചു. ഹൈപ്പോഥെർമിയയും ഗുരുതരമായ പരുക്കുമേറ്റ സ്കീയറെ എയർലിഫ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരടങ്ങുന്ന സംഘത്തിൽ ഉൾപ്പെട്ട സ്കീയർ ഹിമപാതത്തിൽ കുടുങ്ങി ഏകദേശം 150 മുതൽ 200 മീറ്റർ വരെ താഴേക്ക് പോയതായി ഏജൻസി അറിയിച്ചു. ലോക്കൽ സ്കീ പട്രോൾ, കാംബെൽ റിവർ സെർച്ച് […]
ഷിയ ഇസ്മാഈലി മുസ്ലീമുകളുടെ ആഗോള നേതാവ് കരിം അൽ ഹുസൈനി ആഗാ ഖാൻ നാലാമൻ അന്തരിച്ചു; അനുശോചിച്ച് ജസ്റ്റിൻ ട്രൂഡോ

ഷിയ ഇസ്മാഈലി മുസ്ലീമുകളുടെ ആഗോള നേതാവ് കരിം അൽ ഹുസൈനി ആഗാ ഖാൻ നാലാമൻ അന്തരിച്ചു. 88 വയസായിരുന്നു. ഷിയാ ഇസ്മായിലി മുസ്ലീങ്ങളുടെ 49-ാമത് നേതാവാണ് കരിം അൽ-ഹുസൈനി ആഗാ ഖാൻ. ആഗാ ഖാൻ ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചത്. പ്രിൻസ് കരീം ആഗാ ഖാൻ എന്നായിരുന്നു ആഗാ ഖാൻ അറിയപ്പെട്ടിരുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ സമാധാനത്തോടെയുള്ള മരണം എന്നാണ് ആഗാ ഖാൻ ഫൌണ്ടേഷനും ഇസ്മാഈലി നേതൃത്വവും വിശദമാക്കുന്നത്. മൂന്ന് പുത്രൻമാരും ഒരു മകളുമാണ് ആഗ ഖാനുള്ളത്. കാനേഡിയൻ […]
പത്തനംതിട്ട പൊലീസ് അതിക്രമം: എസ്ഐ ജിനുവിന് എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റം, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് […]
മാസല്ല, മരണ മാസ്! എന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്; തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകി

എന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ ഇറാൻ വധിച്ചാൽ അവരെ ഇല്ലാതാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനെതിരായ ഉപരോധം കർശനമാക്കുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. നയങ്ങൾ കർശനമാക്കാനും പുതിയ നയങ്ങൾ രൂപപ്പെടുത്താനുമുള്ള എല്ലാ നടപടികളും അമേരിക്ക തുടങ്ങിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരായ ഇറാനിയൻ ഭീഷണികൾ ഫെഡറൽ അധികാരികൾ വർഷങ്ങളായി നിരീക്ഷിച്ചുവരികയാണ്. ഉപോരധമല്ലാതെ എനിക്ക് മറ്റു മാർഗങ്ങളില്ല. […]
രണ്ടാം പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 455 അപേക്ഷകർക്ക് ക്ഷണം

ഓട്ടവ : പിഎൻപി ഉദ്യോഗാർത്ഥികൾക്കായുള്ള ഈ വർഷത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ ഡിപ്പാർട്ട്മെൻ്റ് 455 ഐടിഎകൾ ഉദ്യോഗാർത്ഥികൾക്ക് നൽകി. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 802 ആവശ്യമാണ്. ഇന്നത്തെ നറുക്കെടുപ്പ് വർഷത്തിലെ നാലാമത്തെ നറുക്കെടുപ്പാണ്. രണ്ട് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പുകളും ഈ മാസമാദ്യം ഒരു പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) […]
ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോർട്ട് ഇനി ദുബായിൽ

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് എന്ന റെക്കോർഡും ദുബായ്ക്ക് സ്വന്തം. ‘തെർമ് ദുബായ്’ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ട് 2028-ൽ നിർമ്മാണം പൂർത്തിയാകും. 200 കോടി ദിർഹത്തിന്റെ (ഏകദേശം 4742 കോടി രൂപ) പദ്ധതിക്ക് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. പ്രതിവർഷം 17 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ‘തെർമ് […]
വിശ്രമത്തിനായി വഴിയരികിൽ വാഹനം നിർത്തി; ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം പാഞ്ഞെത്തി മർദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് […]
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം രൂക്ഷം; 26,000 പലസ്തീൻകാർ പലായനം ചെയ്തു

ജറുസലം: ഗാസ വെടിനിർത്തൽ രണ്ടാം ഘട്ടം ചർച്ച ആരംഭിക്കാനിരിക്കെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം രൂക്ഷം. വെസ്റ്റ് ബാങ്കിന്റെ തെക്കൻ മേഖലയിലെ നഗരങ്ങളും പട്ടണങ്ങളും വളഞ്ഞുള്ള ആക്രമണത്തിൽ ഡസൻകണക്കിന് പലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് വൈദ്യസഹായ രംഗത്തെ രാജ്യാന്തര സംഘടനയായ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പറഞ്ഞു. 26,000 പലസ്തീൻകാർ പലായനം ചെയ്തു. ഇസ്രയേൽ ബോംബിങ്ങിൽ 180 വീടുകൾ തകർന്നു. ഇസ്രയേൽ ഉപരോധം മൂലം ജെനിൻ, തുൽകരം എന്നിവിടങ്ങളിൽ വെള്ളമോ ഭക്ഷണമോ ലഭ്യമല്ല. റോഡുകളെല്ലാം സൈന്യം അടച്ചതിനാൽ പലസ്തീൻകാരുടെ സഞ്ചാരവും തടസ്സപ്പെട്ടെന്ന് […]