newsroom@amcainnews.com

കാനഡയ്‌ക്കെതിരായ യുഎസ് താരിഫ് 30 ദിവസത്തേക്ക് മരവിപ്പിച്ചു: ട്രൂഡോ

ഓട്ടവ : കാനഡ-യുഎസ് താരിഫ് യുദ്ധത്തിന് താൽക്കാലിക വിരാമം. കാനഡയ്ക്കെതിരായി യുഎസ് പ്രഖ്യാപിച്ച താരിഫ് 30 ദിവസത്തേയ്ക്ക് താൽക്കാലികമായി മരവിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താരിഫുകൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിയത്. അതിർത്തി സുരക്ഷാ പദ്ധതികൾക്കായി കാനഡ 1.3 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു. കാനഡ-യുഎസ് അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനായി പുതിയ ഹെലികോപ്റ്ററുകൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ എന്നിവ ഉപയോഗിക്കുമെന്നും ട്രൂഡോ […]

Rosamma Varghese passes away in Florida

Hernando, FL – With profound sadness, we announce the passing of Rosamma Varghese, beloved wife of K.P. Varghese of Enikadu, Perumballam. She peacefully entered eternal rest in Florida. Rosamma arrived in the United States in 1972 and was among the early settlers. She was a cherished member of the Pathanapuram Poykayil family and will be […]

ചൈനയുടെ സ്വാധീനം പാനമ കനാലിനു ഭീഷണി, പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; ആവശ്യം പാനമ പ്രസിഡന്റിനെ അറിയിച്ചു

വാഷിങ്ടൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡന്റ് ജോസ് റൗൾ‌ മുലിനോയെ അറിയിച്ചു. ചൈനയുടെ സ്വാധീനം പാനമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തര മാറ്റങ്ങൾ ആവശ്യമാണെന്നും മാർക്കോ റൂബിയോ പാനമയെ […]

അഫ്ഗാനിസ്ഥാൻ യുദ്ധം, കത്രീന കൊടുങ്കാറ്റ്, കാട്ടുതീ… പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങളുടെ രാജ്യം നിങ്ങളുടെ കൂടെയായിരുന്നു; യുഎസ് ജനതയോട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: ‘‘പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങളുടെ രാജ്യം നിങ്ങളുടെ കൂടെയായിരുന്നു. അഫ്ഗാനിസ്ഥാനിൽ യുദ്ധം നടക്കുമ്പോഴും കത്രീന കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയുടെ സമയത്തുമെല്ലാം ഞങ്ങൾ നിങ്ങളുടെ കൂടെ നിന്നു’’ – ഒട്ടാവയിൽനിന്നുള്ള വാർത്താ സമ്മേളനത്തിലൂടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ യുഎസ് ജനതയോട് പറഞ്ഞ വാക്കുകളാണിത്. അമേരിക്കയുടെ അധിക നികുതി നടപടിക്ക് കാനഡ തിരിച്ചടി നൽകിയതിനു പിന്നാലെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. ‘‘നോർമൻഡി മുതൽ കൊറിയ വരെ, ഫ്ലാൻഡേഴ്സ് മുതൽ അഫ്ഗാനിലെ തെരുവുകൾ വരെ, നിങ്ങളുടെ ഇരുണ്ട സമയങ്ങളിൽ ഞങ്ങൾ നിങ്ങളോടൊപ്പം […]

താൽക്കാലം മയപ്പെട്ടു; മെക്സിക്കോയ്ക്ക് 25% അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: മെക്സിക്കോയ്ക്ക് 25% അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വർധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് തീരുവ വർധന നിലവിൽ വരാനിരുന്നത്. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും മുക്കാൽ മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം എന്നാണ് സൂചന. യുഎസുമായുള്ള അതിർത്തിയിൽ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് മെക്സിക്കോ യുഎസിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. യുഎസിലേക്കുള്ള ലഹരിമരുന്ന് കള്ളക്കടത്ത് […]

പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പ്രഥമ സ്ഥാനം നൽകണം; യുഎസ് താരിഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ആഹ്വാനം ചെയ്ത് ടൊറന്റോ മേയർ ഒലിവിയ ചൗ.

ടൊറന്റോ: യുഎസ് താരിഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ആഹ്വാനം ചെയ്ത് ടൊറന്റോ മേയർ ഒലിവിയ ചൗ. പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പ്രഥമ സ്ഥാനം നൽകി കൊണ്ടുള്ള മുന്നേറ്റം താരിഫ് നിയമങ്ങളെ പ്രതിരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി പ്രവിശ്യ തലവൻമാരെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാൻ സിറ്റി മാനേജർമാർക്ക് നിർദ്ദേശം നൽകി. അമേരിക്കയുടെ താരിഫ് നിയമത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ആക്ഷൻ പ്ലാനിൽ buy canadian initiative എന്ന സംരഭത്തിന് പ്രധാന്യം നൽകണമെന്നും ചൗ പറഞ്ഞു. കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് അപകടസാധ്യതയുള്ള മേഖലകളെ സംരക്ഷിക്കുക, […]