newsroom@amcainnews.com

താരിഫ് ഭീഷണിയെ ഒറ്റക്കെട്ടായി നേരിടും: മാർക്ക് കാർണി

ഓട്ടവ : രാജ്യം ഒറ്റക്കെട്ടായി യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് കാനഡയ്ക്ക് മേല്‍ ഏർപ്പെടുത്തിയ താരിഫ് ഭീഷണിയെ നേരിടുമെന്ന് മാർക്ക് കാർണി. ശനിയാഴ്ച വൈറ്റ് ഹൗസ് കനേഡിയന്‍ ഇറക്കുമതിക്ക് 25% താരിഫ് ചുമത്തിയതിനൊപ്പം, മെക്‌സിക്കോയ്ക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും താരിഫ് പ്രഖ്യാപിച്ചു. ഈ താരിഫ് പ്രഖ്യാപനത്തോടെ പ്രതികരിക്കുകയായിരുന്നു ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി. ‘തന്‍റെ ഭീഷണിക്ക് കാനഡ വഴങ്ങുമെന്നാണ് ട്രംപ് കാനഡ കരുതുന്നത്’, എന്നാൽ, […]

കാനഡയിലെ ആദ്യ മലയാളി എംപി ജോ ഡാനിയേല്‍ അന്തരിച്ചു

ടൊറൻ്റോ : കാനഡയിലെ ആദ്യ മലയാളി എംപി ജോ ഡാനിയേല്‍(70) അന്തരിച്ചു. ടൊറൻ്റോ ഡോണ്‍വാലി ഈസ്റ്റ് റൈഡിങ്ങിൽ നിന്നും കണ്‍സര്‍വേറ്റീവ് അംഗമായി 2011-ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാനഡയിലേക്ക് കുടിയേറിയ തിരുവല്ല കോയിപ്രം കുമ്പനാട് മട്ടക്കൽ കോശിയുടെയുംചിന്നമ്മ ഡാനിയേലിൻ്റെയും മകനാണ്. സംസ്കാരം ജനുവരി 30-ന് ഒൻ്റാരിയോയിലെ വിൻസറിൽ നടന്നു. തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോ ഇംഗ്ലണ്ടില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ ഇലക്ട്രോണിക്സ് ബിരുദം നേടിയിട്ടുണ്ട്. 1987-ല്‍ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം കനേഡിയന്‍ ആംഡ് ഫോഴ്സിനായുള്ള […]

ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകർന്ന് അപകടം: വൻ തീപിടിത്തം

ഫിലാഡല്‍ഫിയ : വാഷിംഗ്ടൺ വിമാനാപകടത്തിന് പിന്നാലെ അമേരിക്കയെ നടുക്കി മറ്റൊരു അപകടം കൂടി. ഫിലാഡല്‍ഫിയയിലെ ജനവാസ കേന്ദ്രത്തില്‍ ചെറുവിമാനം തകർന്നു വീണതായി റിപ്പോർട്ട്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിന് സമീപമാണ് അപകടം. ഒരു കുട്ടി അടക്കം ആറ് പേരുമായി പറന്നുയർന്ന മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് ജനസാന്ദ്രതയേറിയ റോൺഹർസ്റ്റിലെ ഔട്ട്‌ഡോർ ഷോപ്പിംഗ് സെൻ്ററായ റൂസ്‌വെൽറ്റ് മാളിന് സമീപമുള്ള തിരക്കേറിയ ജംഗ്ഷനിലാണ് തകർന്നത് വീണത്. നാല് ജീവനക്കാരോടൊപ്പം രോഗിയും മറ്റൊരു യാത്രക്കാരനും വിമാനത്തിലുണ്ടായിരുന്നതായി ജെറ്റ് […]

ആശ്വാസം: ഡേകെയർ ഫീസ് കുറച്ച് ആൽബർട്ട

എഡ്മണ്ടൻ : പ്രവിശ്യയിലെ മാതാപിതാക്കൾക്ക് ആശ്വാസ നടപടിയുമായി ആൽബർട്ട സർക്കാർ. പ്രവിശ്യയിൽ കുട്ടികൾക്കുള്ള ഡേകെയർ ഫീസ് കുറച്ചതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. ആൽബർട്ട ഫെഡറൽ ഗവൺമെൻ്റുമായി ചേർന്നുള്ള 3.8 ബില്യൺ ഡോളറിൻ്റെ ലേണിംഗ് ആൻ്റ് ചൈൽഡ് കെയർ കരാറിൻ്റെ ഭാഗമായാണ് ധനസഹായം ലഭിക്കുക. ഏപ്രിൽ ഒന്ന് മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസുള്ള ഡേകെയർ പ്രൊവൈഡർമാരിൽ 85% പേർക്കും കൂടുതൽ ഫണ്ട് ലഭിക്കുമെന്ന് പ്രവിശ്യ അധികൃതർ പറയുന്നു. ഏപ്രിൽ മുതൽ കിൻ്റർഗാർട്ടൻ വരെയുള്ള കുട്ടികൾക്ക് […]

ആൽബെർട്ട സർക്കാർ മുതിർന്ന പൗരന്മാരുടെ പരിചരണം ലക്ഷ്യമിട്ടുള്ള ആരോഗ്യ സംരക്ഷണ ഏജൻസി പ്രഖ്യാപിച്ചു

പ്രായമായ ആൽബെർട്ടക്കാരെ സഹായിക്കുന്നതിനും “അവരുടെ ജീവിത നിലവാരവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിനുമായി” വ്യാഴാഴ്ച പ്രവിശ്യാ സർക്കാർ ഒരു പുതിയ ആരോഗ്യ ഏജൻസി പ്രഖ്യാപിച്ചു. അസിസ്റ്റഡ് ലിവിംഗ് ആൽബെർട്ട എന്നറിയപ്പെടുന്ന പുതിയ ഏജൻസി, പ്രവിശ്യയിലെ ആരോഗ്യ സംരക്ഷണം വീണ്ടും കേന്ദ്രീകരിക്കാനുള്ള യുസിപി സർക്കാരിന്റെ അടുത്ത പടിയാണ്. മെഡിക്കൽ, നോൺ-മെഡിക്കൽ പിന്തുണകൾ, ഹോം കെയർ, കമ്മ്യൂണിറ്റി കെയർ, സാമൂഹിക സേവനങ്ങൾ എന്നിവയുടെ “സമഗ്രമായ ഒരു സംവിധാനം” നൽകാൻ ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആൽബെർട്ടക്കാർക്ക് വ്യക്തികൾക്കും കുടുംബങ്ങൾക്കും “കൂടുതൽ ഓപ്ഷനുകൾ” ഉണ്ടാകുമെന്നും […]

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു

റ്റാമ്പാ : പന്ത്രണ്ടാം വർഷത്തിലേക്കു കടക്കുന്ന  റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2025 കമ്മിറ്റി നിലവിൽ വന്നു.  ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ ആത്മ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം ഇരുന്നൂറ്റി അൻപതിലധികം സജീവഅംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്.   ആത്മയുടെ 2025 പ്രവർത്തക സമിതി അരുൺ ഭാസ്കറിന്റെയും, ശ്രീജേഷ് ശ്രീജേഷ് .രാജൻറ്റേയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2025 ലെ ആത്മ ഭാരവാഹികൾഅരുൺ ഭാസ്കർ […]