newsroom@amcainnews.com

വിമാനപകടം: മുൻ പ്രസിഡൻ്റുമാരെ വിമര്‍ശിച്ച് ട്രംപ്

വാഷിംഗ്ടൺ ഡി സി : ഡോണൾഡ് റീഗന്‍ വിമാനത്താവളത്തിനടുതുണ്ടായ വിമാനാപകടത്തിൽ മുൻ പ്രസിഡൻ്റുമാരായ ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരെ വിമര്‍ശിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ നയമാണ് അപകടത്തിന് കാരണമെന്നും ട്രംപ് ആരോപിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ വാഷിംഗ്ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള യുഎസ് ആർമി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്, വിമാനവും […]

സബ്‌സിഡിക്ക് പകരം ഏപ്രിൽ 1 മുതൽ ആൽബർട്ടയിൽ പ്രതിദിനം $15 ചൈൽഡ് കെയർ ഫീസ് ഏർപ്പെടുത്തും.

ആൽബെർട്ടയിലെ സർക്കാർ കിന്റർഗാർട്ടൻ പ്രായമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം $15 എന്ന നിരക്കിൽ ചൈൽഡ്-കെയർ സബ്‌സിഡി പദ്ധതി മാറ്റിസ്ഥാപിക്കുകയാണ്. ജനുവരിയിൽ ശരാശരി ദൈനംദിന ചെലവ് $15 ആയിരുന്നെങ്കിലും, ദാതാവിനെയും അവർ പ്രവർത്തിക്കുന്ന പ്രവിശ്യയിലെ സ്ഥലത്തെയും ആശ്രയിച്ച് ഫീസ് വ്യത്യാസപ്പെടുമെന്ന് തൊഴിൽ, സാമ്പത്തിക, വാണിജ്യ മന്ത്രി മാറ്റ് ജോൺസ് പറയുന്നു. “കാൽഗറിയിൽ, ഒരേ പ്രായത്തിലുള്ള കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ ഫീസ് ഈടാക്കുന്ന ദാതാക്കൾ ഞങ്ങൾക്കുണ്ട്, അത് മാതാപിതാക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു, കൂടാതെ ദാതാക്കൾ തുല്യമായ ഫണ്ടിംഗിനെക്കുറിച്ച് ആശങ്ക […]

വാഷിങ്ങ്ടണിൽ ഹെലികോപ്റ്ററും വിമാനവും ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടം: 18 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തു

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ങ്ടണിൽ ഹെലികോപ്റ്ററും വിമാനവും ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ജീവനോടെ ആരെയും ഇത് വരെ ലഭിച്ചതായി വിവരമില്ല. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ചത്. റെയ്ഗൻ നാഷണൽ എയർപോർട്ട് വ്യാഴാഴ്ച്ച രാവിലെ 11 മണി വരെ അടച്ചു. വിമാന സർവീസുകൾ നിർത്തലാക്കി. പൊട്ടോമാക് നദിയിൽ ഹെലികോപ്റ്ററിനെ തലകീഴായി കിടക്കുന്ന നിലയിലും യാത്ര വിമാനം തകർന്ന് വേർപെട്ട നിലയിലും കണ്ടെത്തിയെന്നാണ് […]

കൂടെ കഴിയാൻ സഹതടവുകാർക്ക് വിമുഖത; നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽനിന്നു വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലെ ഒറ്റസെല്ലിലേക്ക് മാറ്റി

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്കാണ് മാറ്റിയത്. എട്ടുമണിയോടെ അതീവസുരക്ഷയിലായിരുന്നു ജയിൽ മാറ്റം. കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ അപേക്ഷ നൽകി. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നായിരുന്നു […]

വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്; രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറി, പകരം 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കും

ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പുറമേ ഇസ്രയേൽ സേനയിലെ വനിത അഗം ബെർഗറെ(20)യും മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രയേൽ 110 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം. വടക്കൻ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകൾക്ക് സമീപത്തു വച്ചാണ് […]

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരിയായ വിദ്യാർഥിനി പ്രസവിച്ചു; ഗർഭിണിയായത് ബന്ധുവായ 14കാരനിൽനിന്ന്, ആൺകുട്ടിക്കെതിരേ പോക്സോ കേസെടുക്കും

കട്ടപ്പന: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരിയായ വിദ്യാർഥിനി പ്രസവിച്ചു. ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവായ പതിനാലുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് പെൺകുട്ടി പറഞ്ഞത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗർഭിണിയാണെന്ന് മനസ്സിലായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിച്ച ബന്ധുവിൽ നിന്ന് ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും.

വൈദ്യുതി സർചാർജ് ഫെബ്രുവരിയിലും പിരിക്കുമെന്ന് കെഎസ്ഇബി, സർചാർജ് യൂണിറ്റിന് 10 പൈസ; പക്ഷേ ബില്ലിൽ 9 പൈസ കുറയും; കാരണം ഇതാണ്…

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഫെബ്രുവരിയിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുന്നത് അടുത്ത മാസവും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ കെഎസ്ഇബി സ്വന്തം നിലയിൽ ഈടാക്കുന്ന ഇന്ധന സർചാർജാണിത്. അതേസമയം, ഫെബ്രുവരിയിലെ കെഎസ്ഇബി വൈദ്യുതി ബില്ലിൽ യൂണിറ്റിന് 9 പൈസ കുറയും. ജനുവരി വരെ 19 പൈസയായിരുന്നു സർചാർജി ഇനത്തിൽ പിരിച്ചിരുന്നത്. ഇതിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റഗുലേറ്ററി […]

മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റ‌ിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന; 3 ചെക്പോസ്‌റ്റുകളിൽനിന്നായി 70,000ത്തിലേറെ രൂപ പിടികൂടി

പാലക്കാട്‌: വാളയാറിലും വേലന്താവളത്തും മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റ‌ിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന, രാത്രി വൈകിയും പരിശോധന തുടരുകയാണ്. 12നു ലഭിച്ച വിവരപ്രകാരം 3 ചെക്പോസ്‌റ്റുകളിൽ ഉദ്യോഗസ്‌ഥർ കൈക്കൂലി പണമായി പിരിച്ചെടുത്തു സൂക്ഷിച്ച 70,000 രൂപയിലേറെ പിടികൂടി. രാത്രി 9.30ന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ തുടരുമെന്നാണ് ഉദ്യോഗസ്‌ഥ സംഘം അറിയിക്കുന്നത്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം എന്നീ ചെക്പോസ്‌റ്റുകളിലായിരുന്നു ഇന്നലത്തെ പരിശോധന. ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലൻസ് പരിശോധനയിൽ […]