പാക്കിസ്ഥാന് നൽകുന്ന ധനസഹായം അമേരിക്ക നിർത്തി; പല പദ്ധതികളും പൊടുന്നനെ നിർത്തി; പ്രതികരിക്കാതെ പാക്കിസ്ഥാൻ

ന്യൂയോർക്ക്: പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു. പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് […]
ദക്ഷിണ സുഡാനിൽ ചൈനീസ് എണ്ണക്കമ്പനിയുടെ ചാർട്ടേഡ് വിമാനം തകർന്ന് 20 മരണം; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും

നയ്റോബി: ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 20 പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നാണ് വിവരം. യാത്രക്കാരിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി ചാർട്ട് ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്. തലസ്ഥാനമായ ജൂബയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് വിമാനം തകർന്നതെന്ന് യൂണിറ്റി സ്റ്റേറ്റ് ഇൻഫർമേഷൻ മന്ത്രി ഗാറ്റ്‌വെച്ച് ബിപാൽ പറഞ്ഞു. ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര […]