newsroom@amcainnews.com

കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്ക് പ്രവചനം

ഓട്ടവ : കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്ക് പ്രവചനം. മാര്‍ച്ച് ഇരുപതിനാണ് രാജ്യത്ത് സ്പ്രിംഗ് സീസണ്‍ ആരംഭിക്കുക. ഗ്രേറ്റ് ലേക്‌സ്, ക്യുബെക്ക്, മാരിടൈംസ് എന്നിവടങ്ങളിൽ ശൈത്യകാലം തുടരുമ്പോൾ തന്നെ ആകും വസന്തകാലം എത്തിച്ചേരുക. കനത്ത മഞ്ഞുവീഴ്ചയും മഴയും കൊണ്ടുവരുന്ന അസാധാരണമായ ശീതകാല കൊടുങ്കാറ്റ് ഏപ്രില്‍ ആദ്യവാരം അറ്റ്ലാൻ്റിക് കാനഡയിലുടനീളം ആരംഭിക്കും. ഏപ്രില്‍ ആദ്യ വാരം പ്രയറികളിലുടനീളം അതിതീവ്ര കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ജൂണ്‍ മാസത്തില്‍ പോലും പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയില്‍ താപനില കുറവായിരിക്കുമെന്നാണ് ഏജൻസിയുടെ പ്രവചനം.

പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാരപരിധിയിൽ ഇത് ഉൾപ്പെടില്ല. നെൽഭൂമിയുടെയോ തണ്ണീർത്തടത്തിന്റെയോ പരിധിയിൽ വരുന്ന വസ്തുവകകൾക്ക് മാത്രമാണ് സ്റ്റോപ് മെമ്മോ നൽകാനാവൂ. ‘പുരയിടത്തിൽ’ നിലം നികത്തൽ നടപടികൾ നിർത്തി വയ്ക്കാൻ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമർപിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി […]

ശമ്പളം നൽകുന്നത് സർക്കാര്, എന്നിട്ടും അധ്യാപകരിൽനിന്ന് നിയമനത്തിന് മാനേജ്മെൻറ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് ജി സുധാകരൻ

ആലപ്പുഴ: അധ്യാപക നിയമനത്തിന് മാനേജ്മെൻറ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. ഇത് തടയാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് കോളേജുകളിൽ 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നത്. സർക്കാരാണ് എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത്. എന്നിട്ടും അധ്യാപകരുടെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങുകയാണിവരെന്നും സുധാകരൻ പറഞ്ഞു. സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് […]

ഉയർന്ന ജീവിതച്ചെലവിൽ കുടുങ്ങി കാനഡക്കാർ

ഓട്ടവ : ഉയർന്ന ജീവിതച്ചെലവുകൾ കാരണം കനേഡിയൻ ജനത സാമ്പത്തികമായി ബുദ്ധിമുട്ടുന്നതായി പുതിയ സർവേ റിപ്പോർട്ട്. വർധിച്ചുവരുന്ന ചെലവുകൾ കാരണം ജീവിതനിലവാരം നിലനിർത്താൻ ബുദ്ധിമുട്ടുകയാണെന്ന് RBC സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരും ഇപ്പോഴത്തെ ജീവിതനിലവാരം നിലനിർത്തുക ബുദ്ധിമുട്ടാണെന്ന് പ്രതികരിച്ചു. അതേസമയം 48 ശതമാനം പേർ ഇനിയൊരു നല്ല സാമ്പത്തിക ഭാവി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടും, സാമ്പത്തിക ബുദ്ധിമുട്ട് തുടരുകയാണെന്നും ആർബിസി റിപ്പോർട്ട് കണ്ടെത്തി. തങ്ങളുടെ വരുമാനം മുഴുവൻ അവശ്യ […]

വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ; കഴുത്തിൽ ആഴത്തിൽ മുറിവുകൾ

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ […]

ഓട്ടവയിൽ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി പോലീസ്

ഓട്ടവ : ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടി രാജ്യതലസ്ഥാനനിവാസികൾ. തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട പരാതി കൂടി വരുന്നതായും തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന പണം തിരിച്ചുപിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പോലീസ് പറയുന്നു. ഇതുവരെ നടന്ന തട്ടിപ്പുകളിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടം 2 മില്യൺ ഡോളറാണെന്ന് പോലീസ് പറഞ്ഞു. ക്രിപ്റ്റോ കറൻസി തട്ടിപ്പ് വലിയ രീതിയിൽ നടക്കുന്നുണ്ടെന്നും എന്നാൽ ഇതിൽ പകുതി മാത്രമേ റിപ്പോർട്ട് ചെയ്യുന്നുള്ളൂ എന്ന് ഓട്ടവ പോലീസ് ഓർഗനൈസ്ഡ് ഫ്രോഡ് യൂണിറ്റിലെ ഡിറ്റക്ടീവായ അലക്സ് […]