newsroom@amcainnews.com

കടുവാ ഭീതി ഒഴിഞ്ഞപ്പോൾ പുലിയെത്തി! വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; റാട്ടകൊല്ലിയിൽ എസ്റ്റേറ്റ് വാച്ചറെ പുലി ആക്രമിച്ചു

കൽപ്പറ്റ: കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, […]

ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും; റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചർച്ചക്ക് ശേഷമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുമെന്നും […]

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുധൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. തലയ്ക്കു പിന്നിൽ മർദനമേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഷമയെ മർദിച്ച് കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നാണ് പൊലീസ് വിശദീകരണം. […]

മൺട്രിയോളിൽ കനത്ത മഞ്ഞുവീഴ്ചക്കും കൊടുംകാറ്റിനും സാധ്യത

മൺട്രിയോൾ: തിങ്കളാഴ്ച രാത്രി മൺട്രിയോളിൽ കനത്ത മഞ്ഞുവീഴ്ചക്കും കൊടും കാറ്റിനും സാധ്യതയെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. തെക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 90 കി.മീ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. കാലാവസ്ഥാ ഏജൻസി രണ്ട് കാലാവസ്ഥാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയിൽ ദൃശ്യപരത കുറഞ്ഞേക്കാം. അതിനാൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണം. സീറോ വിസിബിലിറ്റിയും കനത്ത മഞ്ഞുവീഴ്ചയുടെ തീവ്രമായാൽ സ്നോ സ്ക്വാൾ വാച്ചുകൾ പുറപ്പെടുവിച്ചേക്കും.

ഹോം വർക്ക് ചെയ്യാൻ നിർബന്ധിച്ച അച്ഛന് മകന്റെ വക എട്ടിന്റെ പണി! മയക്കുമരുന്ന് ശേഖരത്തെക്കുറിച്ച് പോലീസിന് ഫോൺ ചെയ്ത് പത്ത് വയസുകാരൻ

ചെറിയ കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വഴക്ക് കൂടാതെ ഓരോ ദിവസവും കഴിച്ച് കൂട്ടാൻ മാതാപിതാക്കൾ ഏറെ പാടുപെടുന്നു. അപ്പോഴും എന്തെങ്കിലും നിസാര കാര്യത്തിന് വാശിപിടിച്ച് കരയുകയാകും കുട്ടികൾ. കുട്ടികളെ വാശി കൂടുമ്പോൾ മാതാപിതാക്കളും ദേഷ്യപ്പെടുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കാത്തതിന് മറ്റ് ചിലപ്പോൾ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ വാങ്ങിക്കൊടുക്കാത്തതിന് അങ്ങനെ കുട്ടികളുടെ വാശിക്ക് പ്രത്യേകിച്ച് ഒരു കാരണം വേണമെന്നില്ല. പഠിക്കുന്ന കുട്ടികളാണെങ്കിൽ അത് പലപ്പോഴും പഠനവുമായി ബന്ധപ്പെട്ടോ ഹോം വർക്കിനെ […]

യു എസ് ഫെഡറല്‍ നിരീക്ഷക സമിതി പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടൺ ഡി സി : അധികാരത്തിലെത്തിയതോടെ വിവാദ തീരുമാനങ്ങൾ തന്നെ കൈക്കൊണ്ട് യു എസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഭരണനിര്‍വ്വഹണത്തിലെ ശുദ്ധികലശത്തിന്‍റെ ഭാഗമായി ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ പിരിച്ചുവിട്ടിരിക്കുകയാണ് ട്രംപ്. പുതിയ ട്രംപ് ഭരണകൂടവുമായി യോജിച്ച് പോകാത്ത മുന്‍ ബൈഡന്‍ ഭരണകൂടത്തിന്‍റെ ഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള പ്രസിഡന്റിന്‍റെ ശ്രമമാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഈ രീതിയിലുള്ള പിരിച്ചുവിടലുകള്‍ക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്ന് വിമർശകർ പറയുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ടാണ് […]

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് […]

നഗ്നമായ മനുഷ്യാവകാശ ലംഘനം, കൈയിൽ വിലങ്ങ്, വിമാനത്തിൽ എസിയും വെള്ളവുമില്ല; അമേരിക്കയിൽനിന്ന് നാടുകടത്തിയ കുടിയേറ്റക്കാരോട് സ്വീകരിച്ച സമീപനത്തിനെതിരേ ബ്രസീൽ

റെയോഡി ജനീറോ: അമേരിക്കയിൽനിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് വിമാനത്തിൽ എത്തിച്ചതിനെതിരെ ബ്രസീൽ സർക്കാർ. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെടാനാണ് ബ്രസീൽ സർക്കാരിൻറെ തീരുമാനം. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ട്രംപ് അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലും അറസ്റ്റും തുടങ്ങി. ഗ്വാട്ടിമാല, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങൾ പറക്കുകയാണ്. അത്തരമൊരു വിമാനം ബ്രസീലിലെ മനൗസിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളിൽ വിലങ്ങണിയിച്ചിരുന്നു. […]

ആശങ്ക ഉയർത്തി പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു, 26 പേർ വെൻറിലേറ്ററിൽ; എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേർ വെൻറിലേറ്ററിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തിൽ രോഗികൾക്ക് സർക്കാർ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. നിലവിൽ 68 സ്ത്രീകളും 33 പുരുഷൻമാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ മരണം രണ്ടായി. രോഗം കൂടുതൽ ആളുകളിലേക്ക് പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് […]

പുതിയ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം മാര്‍ച്ച് 31 മുതൽ

ഓട്ടവ: പുതിയ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 2021-ല്‍ ആരംഭിച്ച ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം 2024 ജൂണ്‍ 17- ന് അവസാനിപ്പിച്ചിരുന്നു. ഈ പ്രോഗ്രാമാണ് മാര്‍ച്ച് അവസാനത്തോടെ വീണ്ടും ആരംഭിക്കുന്നത്. ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നീ പ്രോഗ്രാമുകളിലൂടെയാണ് യോഗ്യരായ ഹോം കെയര്‍ വർക്കേഴ്സിനും കുടുംബത്തിനും കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ അവസരം […]