newsroom@amcainnews.com

പഞ്ചാരക്കൊല്ലിയിൽ കടുവ യുവതിയെ കൊന്നു തല തിന്നു; കനത്ത പ്രതിഷേധവുമായി നാട്ടുകാർ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ യുവതിയെ കൊന്നു തല തിന്നതിൽ കനത്ത പ്രതിഷേധവുമായി നാട്ടുകാർ. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. അനുനയത്തിന് എത്തിയ മന്ത്രി ഒ.ആർ. കേളുവിനും ജനരോഷം നേരിടേണ്ടി വന്നു. ജനം മന്ത്രിക്കെതിരെ തിരിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു മന്ത്രിയെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണു കാപ്പി പറിക്കാൻ പോയ ആദിവാസി യുവതി രാധയെ കടുവ കൊന്നത്. വനത്തോടു ചേർന്ന സ്ഥലത്തുനിന്ന് തണ്ടർബോൾട്ട് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും മൃതദേഹം […]

മഹാരാഷ്ട്രയിലെ ആയുധ നിർമാണശാലയിൽ സ്ഫോടനം; 8 മരണം, നിരവധി പേർ‌ക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. 8 പേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വലിയ സ്‌ഫോടനമാണുണ്ടായതെന്ന് സമീപവാസികളും പറഞ്ഞു. സ്ഫോടനത്തിനു […]

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി; 538 പേർ അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് എതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത […]

പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി പുതിയ വിമാന സർവീസ്

ദുബൈ: ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി എമിറേറ്റ്സിൻറെ എയർബസ് എ350 വിമാനം. ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് എമിറേറ്റ്സ് എ350 വിമാനം ഇന്ത്യയിലേക്ക് സർവീസ് തുടങ്ങുന്നത്. മുംബൈയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. എ​മി​റേ​റ്റ്സി​ന്റെ എ350 ​വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. നേ​ര​ത്തേ എ​ഡി​ൻബ​ർഗ്, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർവി​സ് തു​ട​ങ്ങി​യി​രു​ന്നു. മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​മി​റേ​റ്റ്സി​ന്റെ ആ​ദ്യ എ350 ​വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ക. ഇ.​കെ502, ഇ.​കെ503 വി​മാ​ന​ങ്ങ​ൾ മും​ബൈ​ക്കും ദു​ബൈ​ക്കു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ എ​ല്ലാ​ദി​വ​സ​വും സ​ർവി​സ് ന​ട​ത്തും. ഉ​ച്ച​ക്ക് […]

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്… നെടുമ്പാശേരി വഴിയുള്ള പ്രവാസികളടക്കമുള്ള യാത്രക്കാർ അൽപ്പം നേരത്തെ എത്തൂ… അറിയിപ്പുമായി സിയാൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട് അധികൃതർ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് മൂലം തിരക്ക് വർധിക്കുന്ന സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ്. കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി […]

എക്സ്പ്രസ് എൻട്രി: ഐആർസിസി 4,000 സിഇസി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു.

ഈ വർഷത്തെ മൂന്നാമത്തെ നറുക്കെടുപ്പിൽ, എക്സ്പ്രസ് എൻട്രി പൂളിലെ അപേക്ഷകർക്ക് (ITA) അപേക്ഷിക്കാൻ കൂടുതൽ അപേക്ഷകരെ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ക്ഷണിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിൽ അപേക്ഷകർക്ക് വകുപ്പ് 4,000 ITAകൾ നൽകി. ക്ഷണിക്കപ്പെടുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് 527 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണം, കൂടാതെ 2024 ജൂലൈ 23 ന് രാവിലെ 7:06:43 ന് മുമ്പ് ഒരു എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റ് പ്രൊഫൈൽ സമർപ്പിക്കുകയും വേണം.

ബംഗളുരുവിൽ എംപോക്സ്; രോഗം ദുബൈയിൽ നിന്നെത്തിയ 40കാരന്

ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്. കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. […]

അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾ സിസേറിയന് തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്; ട്രംപിന്റെ പുതിയ ഉത്തരവ് മറികടക്കാനുള്ള ശ്രമമെന്ന് നിരീക്ഷണം

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾ പ്രസവ ശസ്ത്രക്രിയയ്ക്ക് തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് മറികടക്കാനാണിതെന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഗൈനക്കോളജിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ടാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഫെബ്രുവരി 20ന് മുമ്പ് സിസേയറിയനിലൂടെയെങ്കിലും കുട്ടികൾക്ക് ജന്മം നൽകാനുള്ള സാധ്യതകളാണത്രെ ആളുകൾ തിരക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ഗർഭിണികളും അവരുടെ ഭ‍ർത്താക്കന്മാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഫെബ്രുവരി 20ന് മുമ്പ് […]

ഭർത്താവ് ഉപേക്ഷിച്ച 30 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 58കാരനായ പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: 30 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 58 വയസുകാരനായ പിതാവിനെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച ശേഷം വീട്ടിൽ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്ന യുവതിയെയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ അമ്മ ഇയാളെ വർഷങ്ങൾക്കു മുമ്പേ ഉപേക്ഷിച്ച് പോയിരുന്നു. വീട്ടിൽ നിൽക്കുമ്പോൾ പിതാവിന്റെ ശല്ല്യം പതിവായതോടെ‍യാണ് ഗത്യന്തരമില്ലാതെ യുവതി പരാതിയുമായി എത്തിയതെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. തുടർന്ന് ആര്യനാട് ഇൻസ്‌പെക്ടർ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ […]