newsroom@amcainnews.com

ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ ലൈം​ഗിക പീഡന പരാതിയുമായി സഹോദരി ആൻ ആൾട്ട്മാൻ; ആരോപണം നിഷേധിച്ച് സാം ആൾട്ട്മാൻ

ന്യൂയോർക്ക്: ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ ലൈം​ഗിക പീഡന പരാതിയുമായി സഹോദരി ആൻ ആൾട്ട്മാൻ രം​ഗത്ത്. 1997 നും 2006 നും ഇടയിൽ സഹോദരൻ തന്നെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതുവെന്നാരോപിച്ച് ഇവർ കേസ് ഫയൽ ചെയ്തു. മിസോറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. മിസോറിയിലെ ക്ലേട്ടണിലുള്ള കുടുംബ വീട്ടിൽവെച്ചായിരുന്നു പീഡനമെന്നും സാമിന് 12ഉം സഹോദരിക്ക് മൂന്നും വയസ്സുമുള്ളപ്പോൾ തുടങ്ങി പീഡനം സാം ആൾട്ട്മാൻ പ്രായപൂർത്തിയാകുന്നതുവരെ തുടർന്നുവെന്ന് പരാതിയിൽ പറയുന്നു. […]

നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല; 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരത്തിൽ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ‘‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇതു ഹമാസിനു […]

ശ്രീലങ്കൻ പ്രസിഡൻറ് അനുര കുമാര ദിസനായകെ ചൈനയിലേക്ക്; നാല് ദിവസത്തെ സന്ദർശനം ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ

കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് അനുര കുമാര ദിസനായകെ 14ന് ബീജിങിലെത്തും. നാല് ദിവസത്തെ സന്ദർശനമാണ് പ്രസിഡൻറ് നടത്തുകയെന്ന് ലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയിലേക്ക് പോകുന്നത്. സമുദ്ര ഗവേഷണ കപ്പലുകൾക്ക് അനുമതി നൽകാൻ ചൈന ശ്രീലങ്കയോട് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദർശനം. ലങ്കൻ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദിസനായകെ ഉറപ്പ് നൽകിയിരുന്നു. ജനുവരി 14 മുതൽ 17 വരെയാണ് ദിസനായകെയുടെ ചൈനാ സന്ദർശനം. വിദേശകാര്യ, ടൂറിസം മന്ത്രി […]

വത്തിക്കാനിലെ പ്രധാനപ്പെട്ട ഓഫീസുകളിലൊന്നിന്റെ തലപ്പത്തേക്ക് ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ല; കത്തോലിക്കാ സഭയുടെ ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ നേതൃത്വപരമായ പങ്ക് നൽകുന്നതിന്റെ ഭാ​ഗമായാണ് നിയമനം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവിറക്കി. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിൻ്റെ തലപ്പത്തേക്ക് ആദ്യമായാണ് വനിതെ തെരഞ്ഞെടുക്കപ്പെടുന്നത്. സഭയുടെ ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ നേതൃത്വപരമായ പങ്ക് നൽകുന്നതിന്റെ ഭാ​ഗമായാണ് നിയമനം. വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്‌റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്. വത്തിക്കാനിലെ […]

പെരിയ ഇരട്ടക്കൊല കേസ്: മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ […]

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഊബർ ഓട്ടോ വിളിച്ചു; യുവതിയെ ഓട്ടോയിൽനിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ, നടക്കാൻ വയ്യെന്ന് പറഞ്ഞിട്ടും കേട്ടില്ല; കേസെടുത്ത് പിഴ ഈടാക്കി

കഴക്കൂട്ടം: ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങാൻ ഊബർ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ. കഴക്കൂട്ടത്താണ് സംഭവം. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം. കാലിലെ നീരിന് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ടെക്നോ പാർക്ക് ജീവനക്കാരിയാണ് യുവതി ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകാൻ ഊബർ […]

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ ജനുവരി 15 വരെ നിയന്ത്രണം; പ്രതിദിനം അയ്യായിരമായി നിജപ്പെടുത്തി

പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് തീർത്ഥാടനത്തിൻറെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം […]

പോരാട്ടത്ത് പിന്തുണ, പക്ഷേ…; ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തി; ‘ഇവർ എന്താണ് ഈ കാണിക്കുന്നത്?’ എന്ന് എങ്കിലും പറയാത്തവരുണ്ടോ? ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില

കൊച്ചി: അശ്ലീല പരാമർശം നടത്തിയതിനെത്തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നൽകിയ നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. ഹണി റോസിന്‍റെ പരാതിയില്‍ പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നു. ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ അതിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ എതിര്‍ അഭിപ്രായമുണ്ട് എന്നുമാണ് നടി ഫറ ഷിബില തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കക്ഷി അമ്മിണിപ്പിള്ള, ഡൈവോഴ്സ്, പുലിമട പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഫറയുടെ ഇന്‍സ്റ്റഗ്രാമിലാണ് പ്രതികരണം. […]

ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും

കൊച്ചി: നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എസിപിക്ക് കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. അതേസമയം, പരാതി അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്. ബോബി ചെമ്മണൂരിന് പുറമെ ഹണി […]

വേൾഡ് മലയാളീ കൌൺസിൽ – ഫ്ലോറിഡ prime പ്രൊവിൻസ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി

RAJU MYLAPRA ടാമ്പാ: Winter Wonderland Gala എന്ന ടാഗ്‌ലൈനിൽ നടത്തപ്പെട്ട ഈ ആഘോഷ പരിപാടികൾ, ഡിസംബർ 28ന്, ക്രിസ്മസ് രാവുകളെ അനുസ്മരിപ്പിക്കും വിധം അതിമനോഹരമായി അലങ്കരിച്ച ടാമ്പാ സൈന്റ്റ് ജോസഫ് സിറോ മലബാർ കത്തോലിക്ക ചർച് ആഡിറ്റോറിയത്തിലാണ് അരങ്ങേറിയ്ത്. ടാമ്പാ മലയാളീകളുടെ നിറസാനിധ്യത്തിൽ മികവുറ്റ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വീണ തന്ത്രികളാൽ (harp) മിസ് ഷെറിൻ ഉതിർത്ത സംഗീത വീചികൾ അലയടിച്ച സാന്ദ്രമായ അന്തരീക്ഷത്തിൽ പരിപാടികൾക്കു തുടക്കമായ് പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽലിന്റെ സ്വാഗത […]