പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമമെന്ന് പരാതികൾ; കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന, പരിശോധനകൾ തുടരും

കൊച്ചി: കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്. ഈ സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം […]
മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; രോഗബാധ രണ്ട് കുട്ടികള്‍ക്ക്, വീട്ടിൽ നിരീക്ഷണത്തിൽ

മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി. നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് […]
കേരള കോൺഗ്രസിലെ അഞ്ചാമനാകാൻ പിജെ ജോസഫിന്‍റെ മകൻ അപു; സംസ്ഥാന കോർഡിനേറ്റർ ആകും, ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും

കോട്ടയം: കേരള കോൺഗ്രസ് നേതൃനിരയിലേക്ക് പിജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്നാ ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ അപു മത്സരിക്കുമെന്ന് […]
സൈബർ ആക്രമണ പരാതി: വ്യാജ ഐഡികളാണെങ്കിലും പൊക്കും! ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിൽ; നടിയുടെ മൊഴി എടുത്തു

കൊച്ചി: സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് […]
പ്രവാസികൾക്ക് ജോലി നൽകൂ, ശമ്പളം സർക്കാർ നൽകും… അറിയാം സർക്കാരിന്റെ ‘നെയിം’ പദ്ധതിയെക്കുറിച്ച്

തിരുവനന്തപുരം: പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് നെയിം. നോർക്ക റൂട്ട്സ് ലിസ്റ്റ് […]
ഗാർലൻഡ് മേയർ സ്ഥാനാർഥി പി. സി മാത്യുവിൻറെ പ്രചാരണത്തിന് തുടക്കം

ഡാലസ്: മേയ് മൂന്നിന് ഒഴിവു വരുന്ന ഗാർലൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.സി. മാത്യുവിൻറെ പ്രചാരണത്തിന് തുടക്കമായി. കെഇഎ ഹാളിൽ നടന്ന പ്രചാരണ പരിപാടിക്ക് ക്യാംപെയ്ൻ മാനേജർ മാർട്ടിൻ പാടേറ്റി നേതൃത്വം നൽകി. പാസ്റ്റർ കാർലൻഡ് റൈറ്റിൻറെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ചർച് സീനിയർ പാസ്റ്റർ ഷാജി കെ ഡാനിയേൽ, ക്യാംപെയ്ൻ ട്രഷറർ ബിൽ ഇൻഗ്രാം, ക്യാംപെയ്ൻ ടീം അംഗം ജോഷ് ഗാർഷ്യ,യുവ നേതാവും അധ്യാപകനുമായ ജോ മാവേര, പാസ്റ്റർ ഇർവിൻ ബാരെറ്റ്, സിറ്റി ഓഫ് സാക്സി […]
യുഎസ് നയതന്ത്രത്തിന്‍റെ കേന്ദ്രമായി ഡോണൾഡ് ട്രംപിന്‍റെ ആഡംബര ക്ലബ് മാര്‍ എ ലാഗോ മാറുന്നു

ഹൂസ്റ്റണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോ യുഎസ് നയതന്ത്രത്തിന്‍റെ കേന്ദ്രമായി മാറുന്നു. സ്ഥാനമൊഴിഞ്ഞ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ലോക നേതാക്കൾ മാര്‍ എ ലാഗോയില്‍ വിരുന്നുകാരായി എത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും മാര്‍-എ- ലാഗോ എത്തി. ശനിയാഴ്ച നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ മാര്‍-എ-ലാഗോയിലെത്തി മെലോണി കണ്ടു. 2020ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങളെ ട്രംപിന് അനുകൂലമായി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റാരോപിതനായ അഭിഭാഷകന്‍റെ […]
തുടക്കം ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനായി; യുഎസിൽ പുതുചരിത്രമെഴുതി മലയാളി മനോജ് പൂപ്പാറ; ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3ൽ പൊലീസ് ക്യാപ്റ്റനാകുന്ന ആദ്യ ഇന്ത്യൻ വംശജൻ

ഹൂസ്റ്റൺ: സ്വപ്‌നങ്ങളെ പിൻതുടർന്ന് അമേരിക്കയിൽ പൊലീസ് കുപ്പായമണിഞ്ഞ മലയാളി ഓഫിസർക്ക് ചരിത്ര നേട്ടം. ഹൂസ്റ്റൺ ഫോട്ബെൻഡ് കൗണ്ടിയിലെ പൊലീസ് ഓഫിസർ മനോജ് പൂപ്പാറ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3ൽ പൊലീസ് ക്യാപ്റ്റനാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. വ്യക്തി ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെട്ടിരുന്ന 2005ലാണ് മനോജ് അമേരിക്കയിലെത്തിയത്. ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനായിട്ടാണ് മനോജ് അമേരിക്കൻ ജീവിതം ആരംഭിച്ചത്. ഇക്കാലയളവിൽ വിവിധ ആളുകളുമായി ഇടപഴകിയത് മനോജിന് സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് സഹായകരമായി. ജോലിക്കൊപ്പം […]
ഓർമ ഇന്റർനാഷണലിന്റെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ഓർമ ഇന്റർനാഷണലിന്റെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (സെക്രട്ടറി), റോഷൻ പ്ലാമൂട്ടിൽ (ട്രെഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ നേതൃത്വത്തെ ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സജി സെബാസ്റ്റ്യൻ ഓർമ ടാലെന്റ് ഫോറം ഫിനാൻസ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ഫിലാഡൽഫിയ സെന്റ് തോമസ് കാത്തോലിക് ഫൊറാന പള്ളി ട്രസ്റ്റിയായി രണ്ടാം തവണ പ്രവർത്തിച്ചുവരുന്നു. ഇരുപതുവർഷമായി അമേരിക്കൻ മലയാളി പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ കോ-ഓർഡിനേറ്ററായും സജി നേതൃത്വം നൽകിവരുന്നു. […]