സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും; പ്രയോജനം ലഭിക്ക പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക്

വാഷിങ്ടൻ: പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും. കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി. പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ്, ജനുവരി 6 ന് പ്രസിഡന്റ് ജോ ബൈഡൻ നിയമമാക്കുമെന്ന് പൊതു ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. പുതിയ ബിൽ മുൻ […]
തമിഴ്നാട്ടിലും കറുപ്പിന് വിലക്ക്! എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത ഷാളും ബാഗും കുടകളും കടക്ക് പുറത്ത്…

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂർ മ്യൂസിയത്തിൽ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാൻ നിർദേശം ഉണ്ടായത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു പ്രതിനിധികൾക്ക് നിർദേശം നൽകിയത്. സ്റ്റാലിന്റെ പരിപാടിക്ക് ശേഷമാണ് കറുത്ത ഷാളുകൾ യുവതികൾക്ക് തിരിച്ചു നൽകിയത്. അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ സ്റ്റാലിനെതിരെ പല സ്ഥലങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് കറുപ്പ് വിലക്കിയത് എന്നാണ് വിലയിരുത്തൽ. സ്റ്റാലിനെ ഭയം പിടികൂടിയെന്ന് ബിജെപി […]
കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്

ബെംഗളൂരു: കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വിവി പുരത്ത് നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകൾ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 15കാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തേജസ്വിനി റാവു എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടമുണ്ടായത്. നാഷണൽ കോളേജ് മെട്രോ സ്റ്റേഷന് സമീപത്തുള്ള നാഷണൽ ഹൈ സ്കൂൾ റോഡിലേക്കാണ് കെട്ടിടത്തിന് സമീപത്തിന് നിർമ്മാണ അവശ്യത്തിനായി സ്ഥാപിച്ച തൂൺ […]
നടി ഓബ്രി പ്ലാസയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജെഫ് ബെയ്നയെ മരിച്ച നിലയിൽ കണ്ടെത്തി

ലൊസാഞ്ചലസ്: നടി ഓബ്രി പ്ലാസയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജെഫ് ബെയ്നയെ (47) ലൊസാഞ്ചലസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് ബെയ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ദി ലൈഫ് ആഫ്റ്റർ ബെത്ത്’, ‘ദി ലിറ്റിൽ അവേഴ്സ്’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് ബെയ്ൻ പ്രശസ്തനായത്. ‘ഐ ഹാർട്ട് ഹക്കബീസ്’ എന്ന ചിത്രത്തിൻറെ സഹരചയിതാവാണ്. 2004ൽ മികച്ച ഫീച്ചറിനുള്ള ഗോതം അവാർഡിന് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ടെലിവിഷൻ രംഗത്തും ബെയ്ൻ […]
ഹിലറി ക്ലിന്റനും ലയണൽ മെസിക്കും ഉൾപ്പെടെ 19 പേർക്ക് യുഎസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം; പ്രസിഡന്റ് ജോ ബൈഡൻ പുരസ്കാരങ്ങൾ സമ്മാനിച്ചു

വാഷിങ്ടൻ: യുഎസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ, വ്യവസായി ജോർജ് സോറോസ്, ഫുട്ബോൾ താരം ലയണൽ മെസ്സി, ബാസ്കറ്റ്ബോൾ താരം മാജിക് ജോൺസൻ, ചലച്ചിത്രതാരം ഡെൻസിൽ വാഷിങ്ടൻ, അന്തരിച്ച മുൻ പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ എന്നിവർ ഉൾപ്പെടെ 19 പേർക്ക്. പ്രസിഡന്റ് ജോ ബൈഡൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ്യത്തിനു വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കു സമ്മാനിക്കുന്നതാണു ബഹുമതി. […]
രാഷ്ട്രീയ വിദഗ്ധയും ഫോക്സ് വാർത്താ അവതാരകയുമായ ടമ്മി ബ്രൂസിനെ യുഎസ് സ്റ്റേറ്റ് വക്താവായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി: യുഎസ് സ്റ്റേറ്റ് വകുപ്പിന്റെ ഔദ്യോഗിക വക്താവ് ആയി ടമ്മി ബ്രൂസിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം. വളരെയധികം ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ വിദഗ്ധ എന്നാണ് ഫോക്സ് വാർത്താ അവതാരകയായ ടമ്മി ബ്രൂസിനെ ട്രംപ് വിശേഷിപ്പിച്ചത്. മാഗയുടെ അധികാരവും പ്രാധാന്യവും കൃത്യമായി മനസിലാക്കുന്ന വ്യക്തിയാണ് ടമ്മിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ടമ്മിയുടെ വിദ്യാഭ്യാസ യോഗ്യതകളും ട്രംപ് വിശദമാക്കിയിട്ടുണ്ട്. ദീർഘകാല വാർത്താ അവതാരക എന്ന നിലയിൽ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ ജനതയ്ക്കായി സത്യങ്ങൾ വിളിച്ചു […]
ജിമ്മി കാർട്ടറുടെ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കം; ഒരാഴ്ച നീളുന്ന ചടങ്ങുകൾ ആരംഭിച്ചത് ജന്മനാടായ പ്ലെയിൻസിൽനിന്ന്

ന്യൂയോർക്ക്: നൂറാം വയസ്സിൽ അന്തരിച്ച യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഒരാഴ്ച നീളുന്ന സംസ്കാര ശുശ്രൂഷകൾ സൗത്ത് ജോർജിയയിൽ ജന്മനാടായ പ്ലെയിൻസിൽ ആരംഭിച്ചു. കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനത്തിനു വയ്ക്കും. ശേഷം വാഷിങ്ടനിലേക്കു കൊണ്ടുപോകും. യുഎസ് ക്യാപ്പിറ്റളിൽ രാജ്യം ഔദ്യോഗിക ആദരമർപ്പിക്കും. ഔദ്യോഗിക സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ. ശേഷം ജന്മനാടായ പ്ലെയിൻസിലേക്കു മടങ്ങും. വീടിനുസമീപം ഭാര്യ റോസലിൻ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയ്ക്കു സമീപമാണു സംസ്കാരം. പ്ലെയിൻസിലെ […]
സമൂസ കോക്കസ് ചുമതലയേറ്റു; ആറ് ഇന്ത്യൻ അമേരിക്കക്കാർ ജനപ്രതിനിധി സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു; പാർലമെന്റിന്റെ സംയുക്ത സമ്മേളനം തിങ്കളാഴ്ച

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായി 6 ഇന്ത്യൻ വംശജർ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമാണ് ഇത്രയേറെ ഇന്ത്യൻ വംശജർ ജനപ്രതിനിധി സഭയിലെത്തുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കാരാണ്. തുടർച്ചയായി ഏഴാമതും അംഗമാകുന്ന ഡോ. അമി ബേരയാണ് (സെവൻത് ഡിസ്ട്രിക്ട് ഓഫ് കലിഫോർണിയ) ഇവരിൽ ഏറ്റവും മുതിർന്ന അംഗം. സുഭാഷ് സുബ്രഹ്മണ്യനാണ് (ടെൻത് ഡിസ്ട്രിക്ട് ഓഫ് വെർജീനിയ) പുതുമുഖം. റോ ഖന്ന (സെവന്റീൻത് ഡിസ്ട്രിക്ട് ഓഫ് കലിഫോർണിയ), രാജാ കൃഷ്ണമൂർത്തി (എയ്ത്ത് ഡിസ്ട്രിക്ട് ഓഫ് ഇലിനോയ്), പ്രമീള ജയപാൽ (സെവൻത് ഡിസ്ട്രിക്ട് […]
പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം; യുഡിഎഫ് കൺവീനർ എംഎം ഹസൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹസൻ പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും എംഎം ഹസൻ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും […]
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം: പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

മലപ്പുറം: കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ പ്രതികരിച്ചു. നിലമ്പൂർ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് […]