newsroom@amcainnews.com

ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുക! മസ്‌കിന്റെ നീക്കം അറിവില്ലായ്മ കൊണ്ടല്ല; വിമർശിച്ച് ജർമൻ വൈസ് ചാൻസലർ

ബര്‍ലിന്‍: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) പിന്തുണ പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുകയാണെന്ന്‌ വൈസ് ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്ക്. ശക്തമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യമല്ലാത്ത യൂറോപ്പിന് വേണ്ടിയുള്ള കളിയാണിതെന്നും ഹാബെക്ക് ആരോപിച്ചു. മസ്‌കിന്റെ ഈ നീക്കം അറിവില്ലായ്മ കൊണ്ടല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലെ ഗ്രീന്‍സ് പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി കൂടിയായ ഹാബെക്ക് പറഞ്ഞു. നിയന്ത്രണങ്ങള്‍ തങ്ങളുടെ അധികാരത്തിന് യോജിക്കില്ലെന്ന് കരുതുന്നവരാണ് യൂറോപ്പ് ദുര്‍ബലമാകാന്‍ താത്പര്യപ്പെടുന്നതെന്നും യൂറോപ്പിനെ ദുര്‍ബലമാക്കുന്നവരെ ശക്തിപ്പെടുത്തുകയാണ് […]

ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിൻറെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 316, 318 വകുപ്പുകൾ, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ ചോർന്നത് […]

രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യ പ്രവർത്തനം; ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ, സംസ്കാരം 9ന്

വാഷിങ്ടൻ: സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യ പ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേ‍ൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്. 2018 ൽ 94–ാം വയസ്സിൽ അന്തരിച്ച ജോർജ് എച്ച്.ഡബ്ല്യൂ. ബുഷിനു ശേഷം ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം ചെന്നയാളായിരുന്നു കാർട്ടർ. ഏറ്റവും കൂടുതൽ കാലം ജീവിച്ച യുഎസ് പ്രസിഡന്റുമാണ്. അറ്റ്ലാന്റയിലെ കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ […]

സിജു വിൽസൻ നായകനായെത്തിയ പഞ്ചവത്സര പദ്ധതി ഒടിടിയിൽ

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റർ തിയറ്റർ റിലീസ് ആയി ഒടിടിയിൽ. സിജു വിൽസണെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവത്സര പദ്ധതി എന്ന ചിത്രമാണ് സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിൽ ചിത്രം കാണാനാവും. പുതുമുഖം കൃഷ്ണേന്ദു എ മേനോൻ ആണ് ചിത്രത്തിലെ നായിക. പി പി കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ […]

സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ 17കാരി അറസ്റ്റിൽ

ടെക്സസ്: സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ ടെക്‌സസിലെ ഹൈസ്‌കൂൾ ചിയർ ലീഡർ അറസ്റ്റിൽ. സംഭവത്തിൽ ഓബ്രി വാൻലാൻഡിങ്ഹാം (17) ആണ് അറസ്റ്റിലായത്. ഒക്‌ടോബർ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിഷ കീടനാശിനി കുത്തിവച്ചാണ് ആറ് മാസം പ്രായമായ ആടിനെ ഓബ്രി കൊന്നത്. കുറ്റസമ്മതം നടത്തിയ ഓബ്രിയെ 5,000 ഡോളർ ബോണ്ടിൽ വിട്ടയച്ചു. ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഓബ്രി ചെയ്തിരിക്കുന്നത്.

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ജനുവരി 4ന്

ന്യൂയോർക്ക്: ഡിസംബർ 21ന് അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം ജനുവരി 2, 3 തീയതികളിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4ന്. ജനുവരി 2ന് വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് – 10710), ജനുവരി 3ന് വൈകുന്നേരം 3 […]

നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ; മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ […]

ഡാലസിലെ ജ്വല്ലറിയിൽ മോഷണം; 6 ലക്ഷം ഡോളറിൻറെ ആഭരണങ്ങൾ നഷ്ടപ്പെട്ടു, പിന്നിൽ നാലുപേരടങ്ങുന്ന സംഘം

ഡാലസ്: ഈസ്റ്റ് ഡാലസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രിൻസെസ എന്ന ജ്വല്ലറിയിൽ നിന്ന് ഏകദേശം 600,000 ഡോളറിൻറെ ആഭരണങ്ങൾ മോഷണം പോയി. ഗസ് തോമസ്സൺ റോഡിലുള്ള കടയിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. കടയുടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നാലുപേരടങ്ങുന്ന സംഘം മോഷണം നടത്തുന്നത് കാണാം. പ്രതികളിൽ ഒരാൾ ചുറ്റിക കൊണ്ട് ഗ്ലാസ് പൊട്ടിക്കുന്നതും ജീവനക്കാരനായ ഏഞ്ചൽ ക്യൂൻക എതിർവശത്ത് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “അയാൾ തോക്ക് എടുക്കുമെന്ന് ഞാൻ കരുതി,” ക്യൂൻക പറഞ്ഞു. അമ്മയ്ക്ക് […]

ഭവനരഹിതരായ ആളുകൾ തെരുവിൽ ഉറങ്ങുന്നത് നിരോധിച്ച് ഫ്ലോറിഡ; പുതിയ നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ

ഫ്ലോറിഡ: ഭവനരഹിതരായ ആളുകൾ തെരുവിൽ കഴിയുന്നത് നിരോധിച്ച് ഫ്ലോറിഡ. പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായ പുതിയ നിയമം ഫ്ലോറിഡയിൽ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ. പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാക്കുമെന്ന് ജാക്സൺവില്ലെ കൗൺസിലർ പറഞ്ഞു. നടപ്പാതകൾ, പാർക്കുകൾ, ബീച്ചുകൾ അല്ലെങ്കിൽ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഉറങ്ങുന്നതാണ് ഫ്ലോറിഡയിൽ നിയമവിരുദ്ധമാക്കുന്നത്. ജനുവരി 1ന് പൊതു ഇടങ്ങളിൽ ഉറങ്ങുന്നതിനുള്ള സംസ്ഥാനം നിർബന്ധിത നിരോധനം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടാൽ ഫ്ലോറിഡയിലെ പ്രാദേശിക സർക്കാരുകൾക്കെതിരെ പരാതി നൽകാൻ […]

കലൂർ അപകടം: കടുത്ത നടപടിയിലേയ്ക്ക് പൊലീസ്; പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി

കൊച്ചി: കലൂരിലെ നൃത്ത പരിപാടിയിൽ കടുത്ത നടപടിയിലേയ്ക്ക് പൊലീസ്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി.‌ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ അപകടത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച […]