റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറി ഫ്ലോറിഡ ഹൗസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഹിലരി കാസൽ; ഈ മാസം ഡെമോക്രാറ്റിക് വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നത് രണ്ട് പ്രതിനിധികൾ

ഫ്ലോറിഡ: ഫ്ലോറിഡ ഹൗസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഹിലരി കാസൽ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറി. ഈ മാസം ഹൗസിൽ നിന്ന് ഡെമോക്രാറ്റിക് വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറുന്ന രണ്ടാമത്തെ പ്രതിനിധിയാണ് ഹിലരി. ഈ മാസം ആദ്യ ആഴ്ചയിൽ സംസ്ഥാന പ്രതിനിധി സൂസൻ വാൽഡെസ് ഡെമോക്രാറ്റിക് വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നിരുന്നു. ഫ്ളോറിഡയുടെ മികച്ച ഭാവിക്കും പുരോഗതിയ്ക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ വീക്ഷണങ്ങൾ ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് പാർട്ടിയിൽ ചേർന്നതെന്ന് ഫ്ലോറിഡയിലെ ഹൗസ് ഡിസ്ട്രിക്ട് 101-നെ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റ് പ്രതിനിധി ഹിലരി കാസൽ […]
ടെക്സസിൽ റജിസ്റ്റർ ചെയ്ത കാറുകൾക്ക് ജനുവരി 1 മുതൽ പുതിയ ചട്ടം; വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല പക്ഷേ ഫീസ് അടയ്ക്കണം

ഓസ്റ്റിൻ: ടെക്സസിൽ റജിസ്റ്റർ ചെയ്ത കാറുകൾക്ക് ജനുവരി 1 മുതൽ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല, എന്നാൽ ഉടമകൾ ഫീസ് അടച്ചിരിക്കണം. പരിശോധന സംബന്ധിച്ച നിയമം ടെക്സസ് കോഡിൽ നിന്ന് നീക്കം ചെയ്ത സാഹചര്യത്തിലാണ് പുതിയ ചട്ടം ജനുവരി മുതൽ പ്രാബല്യത്തിലാകുന്നത്. പുതിയ ചട്ടം അനുസരിച്ച് മിക്ക ടെക്സസ് ഡ്രൈവർമാർക്കും ഇനി കാറുകളുടെ വാർഷിക സുരക്ഷാ പരിശോധന ആവശ്യമില്ല. വാണിജ്യേതര കാറുകൾക്ക് വാർഷിക പരിശോധന നിർബന്ധമാക്കുന്ന 15 സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്. 2023-ൽ മിക്ക വാഹന സുരക്ഷാ […]
മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ മുന്നിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ; യുഎഇ ഒന്നാം സ്ഥാനത്ത്, ഇന്ത്യ എത്രാമത്?

ദില്ലി: ലോകത്ത് ഇൻറർനെറ്റ് ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഇൻറർനെറ്റ് വേഗവും വർധിക്കുന്നു. മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ എത്രാമതായിരിക്കും ലോകത്ത് ഇന്ത്യയുടെ സ്ഥാനം? മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്. 2024 നവംബറിലെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൻറെ കണക്കുകൾ പ്രകാരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ് മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ ഏറ്റവും മുന്നിലെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മൊബൈൽ ഇൻറർനെറ്റ് വേഗതയുടെ മീഡിയൻ കണക്കുകൾ എടുത്താൽ ഗൾഫ് രാജ്യമായ യുഎഇയാണ് […]
യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ കാനഡയിലെ 260 കോളജുകൾക്കു പങ്കെന്ന് ഇഡി; രണ്ട് ഏജന്റുമാർ കഴിഞ്ഞ വർഷം മാത്രം 35,000 പേരെ കടത്തിയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നിരീക്ഷണം. ഗുജറാത്തിൽ നിന്നുള്ള ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി ബെൻ (37), മകൾ വിഹാംഗി (11), മകൻ ധാർമിക് (3) എന്നിവരാണ് അന്ന് അതിർത്തിയിൽ മരിച്ചത്. യുഎസിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ആരോ ഇവരെ അതിർത്തി വരെ കാറിലെത്തിച്ചശേഷം അവിടെ വിട്ടിട്ടുപോയതായിരുന്നു. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന […]
ട്രംപിന്റെ അണികളെ രണ്ടു തട്ടിൽ; കാരണം ഒരു ഇന്ത്യൻ വംശജന്റെ നിയമനം!

ഹൂസ്റ്റൺ: ഒരു ഇന്ത്യൻ വംശജന്റെ നിയമനം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അണികളെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. വൈറ്റ് ഹൗസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സീനിയർ പോളിസി അഡൈ്വസറായി ശ്രീരാമകൃഷ്ണനെ നിയമിച്ചതാണ് രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ട്രംപിനെ പിന്തുണയ്ക്കുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്നിൽ (MAGA) ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുള്ളത്. കൃഷ്ണന്റെ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ, വിശാലമായ കുടിയേറ്റ പരിഷ്കരണം എന്നിവയാണ് ഇതിനു പ്രധാന കാരണം. പലരെയും ആശ്ചര്യപ്പെടുത്തിയ ഒരു നീക്കത്തിൽ, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംബന്ധിച്ച […]
2024 യുഎസിന് സംഭവബഹുലം; ട്രംപിന്റെ തിരിച്ചു വരവോടെ യുഎസിനെയും ലോകത്തിനെയും കാത്തിരിക്കുന്നത് എന്തൊക്കെയാകും? ആശങ്കയോടെ കുടിയേറ്റക്കാർ

ലോകം മുഴുവൻ യുഎസിലേക്കു കണ്ണും കാതും തിരിച്ച വർഷം, യുഎസിന്റെ 47-ാം പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ വർഷം. ഒരു വനിതയെ നേതാവായി സ്വീകരിക്കാൻ ആ രാജ്യം ഇനിയും പാകപ്പെട്ടില്ലെന്നു വീണ്ടും തെളിയിക്കപ്പെട്ട വർഷം, തെരഞ്ഞെടുപ്പു രാഷ്ട്രീയം ഇനി വേണ്ടെന്ന് ജോ ബൈഡൻ പാതിവഴിയിൽ തീരുമാനിച്ച വർഷം. സംഭവബഹുലമായിരുന്നു യുഎസിന് 2024. 2024ന് രണ്ടുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2022 നവംബർ 15ന്, ഡോണൾഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തിനു ശേഷം […]
പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎമ്മിന് കനത്ത തിരിച്ചടി; മുൻ എംഎൽഎയും മുൻ ലോക്കൽ സെക്രട്ടറിയും അടക്കം 14 പ്രതികൾ കുറ്റക്കാർ; ശിക്ഷ ജനുവരി 3നു വിധിക്കും

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. സിപിഎമ്മിന്റെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ജനുവരി 3നു വിധിക്കും. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് […]