newsroom@amcainnews.com

തീയറ്ററിൽ സിനിമ കാണാനെത്തിയ സ്ത്രീകളെ മദ്യലഹരിയിൽ ശല്യപ്പെടുത്തി; എ.എസ്.ഐ പിടിയിൽ

തൃശ്ശൂർ: തീയറ്ററിൽ സിനിമ കാണാനെത്തിയ സ്ത്രീകളെ മദ്യലഹരിയിൽ ശല്യപ്പെടുത്തിയ എ.എസ്.ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42) കാഞ്ഞാണിയിലെ സിനിമാ തിയ്യറ്ററിൽ നിന്ന് പൊലീസെത്തി പിടികൂടിയത്. വാടാനപ്പള്ളി സ്വദേശിയാണ് പിടിയിലായ എ.എസ്.ഐ രാഗേഷ്. സിനിമ കാണാനെത്തിയ സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തുന്നതായി പരാതികൾ വന്നതോടെ തിയ്യേറ്റർ ജീവനക്കാരാണ് പൊലീസിൽ അറിയിച്ചത്. പിടിയിലാവുമ്പോൾ ഇയാൾ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇഎംഐയുടെ അടവ് വൈകി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചു; രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ

തിരുപ്പതി: യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ. തിരുപ്പതിയിലാണ് സംഭവം. സുല്ലൂർപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ഫിനാബിൾ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആപ്പിൽ നിന്ന് യുവതി ഓൺലൈനായി ലോൺ എടുത്തിരുന്നു. ആദ്യത്തെ അഞ്ച് ഇഎംആകൾ കൃത്യസമയത്ത് തന്നെ അടച്ചു. […]

സുസുകിയുടെ മുൻ ചെയർമാൻ ഒസാമു സുസുകി അന്തരിച്ചു

ടോക്കിയോ: സുസുകി മോട്ടോർസിന്റെ മുൻ ചെയർമാൻ ഒസാമു സുസുകി അന്തരിച്ചു. കാൻസർ രോഗബാധിതനായിരുന്ന ഒസാമു 94-ാം വയസിലാണ് അന്തരിച്ചത്. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് ഒസാമു അറിയപ്പെടുന്നത്. ജാപ്പനീസ് വാഹന കമ്പനിയായ സുസുകിയുടെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മറ്റാരുമല്ല. 40 വർഷത്തോളം സുസുക്കിയെ നയിച്ച ഒസാമു, ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു വാഹന കമ്പനിയെ […]

കല്ലാർകുട്ടി അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായി സൂയസ് വാൽവ് തുറന്നു; നാട്ടുകാർക്ക് ചാകര! മീനുകൾ പിടിത്തം തകൃതി

ഇടുക്കി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാർകുട്ടി അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായി സൂയസ് വാൽവ് തുറന്നുവിട്ട് വെള്ളം പൂർണമായും ഒഴുക്കി കളഞ്ഞു. ഇതോടെ അണക്കെട്ട് പൂർണമായി വറ്റിച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് വെള്ളം സൂയസ് വാൽവിലൂടെ തുറന്നുവിട്ട് പൂർണമായും ഡാം വറ്റിച്ചത്. ഉച്ചയോടെ വെള്ളം പൂർണമായും ഒഴുകി പോയി. അണക്കെട്ടിൽ ടണലിന് മുൻപിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് കാലപ്പഴക്കത്തെ തുടർന്ന് തകരാറിലായിരുന്നു. ഇവ പരിഹരിക്കണം. സൂയസ് വാൽവിലെ തകരാർ പരിഹരിക്കുന്ന പണികളും നടക്കും. ഇവ പരിഹരിക്കുകയാണ് മുഖ്യലക്ഷ്യം. […]

കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു

കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം പുത്തൻകുളങ്ങര സ്വദേശി അനന്ദു ( 16 ) ആണ് മരിച്ചത്. ചാത്തിനാംകുളത്തെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രായപൂ‍ർത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് പൂട്ടിക്കിടന്ന ഫാക്ടറിയിലെത്തിയത്. എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് കുട്ടികൾ അവിടെയെത്തിയതെന്നോ വ്യക്തമല്ല. ചിമ്മിണി തകർന്നുവീണ് അനന്ദു അവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും ഓടിരക്ഷപ്പെട്ടിരുന്നു. ഇവർ തിരികെ വന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അനന്ദുവിനെ പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും ഫയർ […]

മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് രാവിലെ 11.45ന് ദില്ലിയിൽ, പൂർണ്ണ സൈനിക ബഹുമതികളോടെ നടക്കും; സ്‍മാരകത്തിനായി സ്ഥലം അനുവദിക്കാത്തതിൽ പ്രതിഷേധം

ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. രാവിലെ 11.45ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മൻമോഹൻ സിങിനായി നിർമിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ മൃതദേഹത്തിന്റെ […]

The funeral of former Prime Minister Manmohan Singh will be held in Delhi tomorrow with full military honors, as announced by the Centre.

The final rites of former Prime Minister Dr. Manmohan Singh, who passed away on Thursday, will take place at Nigambodh Ghat in New Delhi on Saturday at 11:45 AM.

The Ministry of Home Affairs confirmed in a statement that the funeral will be conducted with full military honors.

“Dr. Manmohan Singh, former Prime Minister, passed away at 9:51 PM on December 26, 2024, at AIIMS Hospital, New Delhi. The Government has decided to accord him a State funeral. The ceremony is scheduled for 11:45 AM on December 28, 2024, at Nigambodh Ghat, New Delhi. The Ministry of Defence has been directed to arrange a State funeral with full military honors,” the statement read.

Latest Updates on Dr. Manmohan Singh’s Passing
Dr. Singh, aged 92, passed away on Thursday at the All India Institute of Medical Sciences (AIIMS) in Delhi after being admitted to the emergency ward around 8 PM.

Born on September 26, 1932, Dr. Singh was a highly respected economist and one of India’s most influential leaders. He served as the 13th Prime Minister of India from 2004 to 2014.

In April 2024, the veteran Congress leader retired from the Rajya Sabha after an illustrious 33-year tenure in the Upper House.

Dr. Singh is particularly remembered for his pivotal role in introducing economic reforms in the early 1990s as Finance Minister, which transformed India’s economy. His tenure as Prime Minister saw the implementation of significant policies like the National Rural Employment Guarantee Act (NREGA) and the Right to Information Act (RTI).

He also played a crucial role in steering India through the global economic crisis of 2008, advocating for liberalisation and economic stability.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിൻറെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ലെന്ന് തോന്നുന്നു, ഞാൻ സുനിലിൻ്റെയും സുനിൽ എൻ്റെയും വീട്ടിൽ വന്നിട്ടുണ്ട്, കടുപ്പമുള്ള ചായയും കടിയും തന്നിട്ടുമുണ്ട്; സുരേന്ദ്രൻ

തൃശൂർ: ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയർ എം കെ വർഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനിൽ കുമാർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിൻറെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ‘സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ താൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും […]

വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ല, കേക്ക് കൈപറ്റിയത് സാമാന്യ മര്യാദയുടെ ഭാഗമായി; സുനിൽകുമാറിന് മറുപടിയുമായി തൃശൂർ മേയർ

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വർഗീസ് തുറന്നടിച്ചു. സുനിൽ കുമാറിൻറെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോൽ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എംകെ വർഗീസ് പറഞ്ഞു. […]

ചോറ് ഇവിടെയും കൂറ് അവിടെയും; തൃശൂർ മേയർക്കെതിരേ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽകുമാർ, എൽഡിഎഫിനും വിമർശനം

തിരുവനന്തപുരം: തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനിൽകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയർ എംകെ വർഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനിൽ കുമാർ ആരോപിച്ചു. തൃശൂർ മേയർ എംകെ വർഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ തീരുമാനിച്ചതാണ് പ്രശ്നമെന്നും എൽഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് […]