കോലഞ്ചേരി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് കാനഡയിൽ അന്തരിച്ചു

കോലഞ്ചേരി: കോലഞ്ചേരി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു. കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ – ജേക്കബ് കുര്യന്റെയും അന്നമ്മ കുര്യൻ്റെയും മകനാണ്. കാനഡയിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ സിജി ദീപു (നേഴ്സ് കാനഡ) മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയിൽ കുടുംബാംഗമാണ്. മക്കൾ: അന്ന ദീപു, ആബേൽ ദീപു (ഇരുവരും കാനഡയിൽ വിദ്യാർത്ഥികൾ). കോലഞ്ചേരി കാരമോളയിൽ അജി മത്തായിയുടെ ഭാര്യ ദീപ കുര്യൻ – (ട്യൂട്ടർ-എം.ഒ.എസ്.സി- നഴ്സിംഗ് കോളേജ് കോലഞ്ചേരി) ഏക സഹോദരിയാണ്.
സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ വിമർശനങ്ങളും മുറുമുറുപ്പുകളും ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ മറുപടി ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’; ഒടുവിൽ എല്ലാവരും മൻമോഹനൊപ്പം നിന്നു

ദില്ലി: സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരിൽ പ്രമുഖനായിരുന്നെങ്കിലും മൻമോഹൻ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ വലിയ പരിഷ്കാരങ്ങളില്ലെങ്കിൽ ഒരു പക്ഷെ തകർന്നുപോയേക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മൻമോഹൻ സിങിൻ്റെ ഉദയം. പുതുതായി അധികാരമേറ്റ സർക്കാരിൽ ധനമന്ത്രിയാകാനായിരുന്നു 1991ൽ നരസിംഹ റാവു, മൻമോഹൻ സിങിനെ ക്ഷണിച്ചത്. അതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറായി […]
രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങിൻറെ രാഷ്ട്രീയ ജീവിതത്തിൻറെ തുടക്കം അപ്രതീക്ഷിതമായ ആ ഫോൺ കോളിൽനിന്ന്…

ദില്ലി: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു മൻമോഹൻ സിങ്. രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായാണ് മൻമോഹൻ സിംഗ് എത്തുന്നത്. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ […]
‘ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി’; മൻമോഹൻ സിങിൻറെ നിര്യാണത്തിൽ അനുശോചിച്ച് മോദി

ദില്ലി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിൻറെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിൻറെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെൻറിലെ അദ്ദേഹത്തിൻറെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് മരണം സഭവിച്ചത്. 2004 മുതൽ 2014 വരെ […]
സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവ്; മൻമോഹൻ സിങിൻറെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി മല്ലികാർജുൻ ഖർഗെ

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻറെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മൻമോഹനെന്നാണ് ഖർഗെ അനുസ്മരിച്ചത്. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു മൻമോഹനെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 92 -ാം വയസിൽ ദില്ലി എയിംസിലാണ് അന്തരിച്ചത്. ഇന്ത്യ കണ്ട എറ്റവും […]
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ […]
ഗർഭിണിയായ ഭാര്യയുടെ താമസം ലെസ്ബിയൻ പങ്കാളിക്കൊപ്പം; വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയിൽ, പക്ഷേ ഹർജി തള്ളി; കാരണം ഇതാണ്…

അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം താമസം തുടങ്ങിയതിന് പിന്നാലെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയിൽ. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭർത്താവ് ഹർജി സമർപ്പിച്ചത്. എന്നാൽ, ഭർത്താവിനൊപ്പം മടങ്ങാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഹർജി തള്ളി. കഴിഞ്ഞയാഴ്ചയാണ് ചന്ദ്ഖേഡ സ്വദേശി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. തിങ്കളാഴ്ച സിറ്റി പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി. യുവതി ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ വിസമ്മതിക്കുകയും തൻ്റെ സുഹൃത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. യുവതിയുടെ ആഗ്രഹപ്രകാരം വനിതാ സുഹൃത്തിനൊപ്പം ജീവിക്കാൻ കോടതി അനുവദിച്ചു. […]
ബീഹാറിലെ സർക്കാർ പ്രൈമറി സ്കൂളിൽ പുരുഷ അധ്യാപകന് എട്ട് ദിവസത്തെ പ്രസവാവധി! വിവാദം

ബീഹാറിൽ നിന്നും അവിശ്വസനീയമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലെ ഹസൻപൂരിലെ യുസിസിഎച്ച് മധ്യമിക് സർക്കാർ പ്രൈമറി സ്കൂളിലെ ഒരു പുരുഷ അധ്യാപകന് എട്ട് ദിവസത്തെ പ്രസവാവധി നൽകി എന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. സർക്കാർ അധ്യാപകരുടെ അവധി അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടലിൻറെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. പിന്നാലെ നിരവധി പേർ അധ്യാപകൻറെയും അവധിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബീഹാർ വിദ്യാഭ്യാസ വകുപ്പിൻറെ പോർട്ടലിലെ […]
ആരാകും തമിഴകത്തിന്റെ പുതിയ ദളപതി? വിജയ്യുടെ പകരക്കാരനെ കാത്ത് സിനിമാ ലോകം; 2024ൽ ആ സിംഹാസനം കൈയ്യടക്കിയത് ഈ നടൻ

തമിഴകത്ത് രജനികാന്തിന്റെ പകരക്കാരനാരാകും എന്ന ചോദ്യത്തിന് ഒരുകാലത്ത് പ്രസക്തിയുണ്ടായിരുന്നില്ല. രജനികാന്ത് സ്റ്റൈലും മാസുമായി മുന്നോട്ടുപോയപ്പോൾ തമിഴ് സിനിമയിൽ നടന വിസ്മയത്തിന്റെ മറുവാക്കാകാനാകാനായിരുന്നു മറുവശത്ത് കമൽഹാസൻ ശ്രമിച്ചത്. എന്നാൽ ആരാധകർ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു ഓരോ കാലത്തും. അങ്ങനെ കിട്ടിയ ഉത്തരമായിരുന്നു വിജയ്. രജനികാന്ത് ദളപതിയായി നിറഞ്ഞാടിയപ്പോൾ പുത്തൻ താരമായ വിജയ് ആരാധകർക്ക് ഇളയദളപതിയായി മാറി. ദളപതിയിൽ നിന്ന് പ്രമോഷൻ കിട്ടി തമിഴ് സിനിമയിൽ രജനികാന്ത് തലൈവരായി. അപ്പോൾ വിജയ്യ്ക്കും കിട്ടി പ്രമോഷൻ. ഇളയ എന്നത് ഒഴിവാക്കി ദളപതിയായി. […]
പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ, എസ്ഐയെ കാണാനില്ല; ദുരൂഹത നിറഞ്ഞ സംഭവം തെലങ്കാനയിൽ; അന്വേഷണം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിനെയും യുവാവിനെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇന്നലെ അർദ്ധരാത്രിയോടെയാണ് കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ ചാടി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിബിപേട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയെയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലിനെയുമാണ് മരിച്ച നിലയിൽ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. കോൺസ്റ്റബിൾ ജോലി ചെയ്തിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരു പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാറിനെ കാണാനില്ലെന്ന വാർത്തയും ഇതിനിടെ പുറത്ത് വന്നു. ഈ എസ്ഐയുടെ അടക്കം മൂന്നു […]