newsroom@amcainnews.com

പൊലീസുകാരൻ മദ്യലഹരിയിൽ രണ്ടാം നിലയിൽനിന്ന് ചാടി, വീണത് മതിലിലെ ഇരുമ്പ് കമ്പികളിലേക്ക്; 30കാരന് ദാരുണാന്ത്യം

ചെന്നൈ: മദ്യലഹരിയിൽ രണ്ടാം നിലയിൽ നിന്ന് ചാടിയ പൊലീസുകാരൻ വീണത് മതിലിൽ സ്ഥാപിച്ച ഇരുമ്പ് കമ്പികളിലേക്ക്. പുറത്തും സ്വകാര്യ ഭാഗത്തും അടക്കം കമ്പി തുളച്ച് കയറിയ 30കാരന് ദാരുണാന്ത്യം. ചെന്നൈയിലെ കെ കെ നഗറിലാണ് സംഭവം. സെൽവകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. തമിഴ്നാട് വൈദ്യുതി വകുപ്പിലെ എൻജിനീയറായ സഹോദരനും ചെങ്കൽപേട്ടിലെ വനിതാ കോടതിയിലെ ജഡ്ജുമായ സഹോദര ഭാര്യയ്ക്കും ഒപ്പമായിരുന്നു സെൽവകുമാർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി സഹോദരനുമായി തർക്കത്തിലായി. […]

അൽ ജുലാനി സിറിയയിൽ അധികാരത്തിലേറി; അമേരിക്ക പ്രഖ്യാപിച്ച ഒരു കോടി ഡോളർ പാരിതോഷികം പിൻവലിച്ചു

വാഷിം​ഗ് ടൺ: സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം അമേരിക്ക പിൻവലിച്ചു. ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ മേധാവി ജുലാനിയെ പിടികൂടാൻ സഹായിച്ചാൽ ഒരു കോടി ഡോളർ നൽകുമെന്ന് ആയിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോൾ പിൻവലിച്ചത്. അൽ ജുലാനി സിറിയയിൽ അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ ഇനി പിടികിട്ടാപ്പുള്ളി ആയി നിലനിർത്തുന്നത് ശരിയല്ല എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് നയതന്ത്ര സംഘവും സിറിയൻ വിമത നേതാവും […]

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടി; സ്ത്രീകൾക്ക് മാസം 2100 രൂപ, വയോധികർക്ക് സൗജന്യചികിത്സ; രജിസ്ട്രേഷൻ നാളെ

ദില്ലി: തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടിയുമായി അരവിന്ദ് കെജ്‍രിവാൾ. മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന പദ്ധതികളുടെ രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്ന് കെജ്‍രിവാൾ പ്രഖ്യാപിച്ചു. അതേസമയം മദ്യനയ അഴിമതി കേസിൽ തുടർനടപടികൾ ശക്തമാക്കി കെജ്‍രിവാളിനെ പൂട്ടാനാണ് ബിജെപിയുടെ നീക്കം. ജനപ്രിയ പദ്ധതികളിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കെജ്‍രിവാൾ അതേ പദ്ധതികളിലൂടെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് പുറത്തിറക്കുന്നത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ദില്ലിയിലെ സ്ത്രീ വോട്ടർമാർക്ക് പ്രതിമാസം 2100 രൂപ നൽകുന്ന മുഖ്യമന്ത്രി മഹിള […]

റിപ്പബ്ലിക് ദിന പരേഡ്: ഫ്ലോട്ടുകൾക്ക് കേരളം നിർദേശം സമർപ്പിച്ചില്ല, 15 സംസ്ഥാനങ്ങക്ക് അവതരണാനുമതി

ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾക്ക് ഇക്കുറി അവതരണാനുമതി നൽകി കേന്ദ്രം. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, പശ്ചിമബംഗാൾ, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കും, ചണ്ഡിഗഡ്, ദാദ്ര ആൻഡ് നാഗർ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയിൽ നിന്ന് ആന്ധ്രയും കർണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിർദ്ദേശം സമർപ്പിച്ചിരുന്നില്ല. 2023ൽ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവിൽ കേരളം അവതരിപ്പിച്ചത്. അതേ സമയം ദില്ലി സർക്കാർ നിർദേശിച്ച നിശ്ചല […]

ആരാധകർക്ക് വേണ്ടിയെങ്കിലും ജയിച്ചേ മതിയാകു… ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം; മാനേജ്‌മെന്റിനെതിരേ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം. ലീഗിലെ അവസാന സ്ഥാനക്കാരായ മൊഹമ്മദൻസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. താത്കാലിക പരിശീലകൻ ടി ജി പുരുഷോത്തമനു കീഴിലാണ് ടീമിറങ്ങുന്നത്. കൊച്ചിയിൽ വൈകിട്ട് 7.30നാണ് മത്സരം. മാനേജ്‌മെന്റിനെതിരേ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകക്കൂട്ടായ്മ പ്രതിഷേധിക്കുന്നതിനിടെയാണ് മത്സരം. ജയിച്ചേ മതിയാകു ബ്ലാസ്റ്റേഴ്‌സിന്. ആരാധകർക്ക് വേണ്ടിയെങ്കിലും. മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്. അതും സ്വന്തം തട്ടകത്തിൽ. വെല്ലുകളിലേറെയുണ്ട് താത്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമന് മുന്നിൽ. […]

ശബരിമല മണ്ഡല പൂജ, തങ്ക അങ്കി ഘോഷയാത്ര: 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ; വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. 25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയിൽനിന്ന് പരമ്പരാഗത തീർത്ഥാടന പാതയിലൂടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് […]

മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം; 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

തൃശൂർ: മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരിൽ വെച്ചാണ് സംഭവം. ഗുരുവായൂർ വടക്കേ റോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്. ഇരുവരും വീട്ടിൽ നിന്ന് പിണങ്ങി […]

കാസർകോട് വികസന പാക്കേജ്: വിവിധ പദ്ധതികൾക്കായി 70 കോടി രൂപ അനുവദിച്ചു

കാസർകോട്: കാസർകോട് വികസന പാക്കേജിൽ ഈ വർഷം വിവിധ പദ്ധതികൾക്കായി 70 കോടി രൂപ അനുവദിച്ചു. കാസർകോട് വികസന പാക്കേജിൻറെ ജില്ലാതല യോഗത്തിൽ ജില്ലയിലെ 5 പദ്ധതികൾക്കായി 10.08 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷം ഇതോടുകൂടി ഭരണാനുമതി തുകയിൽ ഭേദഗതി വരുത്തിയത് ഉൾപ്പെടെ കാസർകോട് വികസന പാക്കേജിനായി ഈ വർഷം ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നൽകി കഴിഞ്ഞു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഉദയപുരം തൂങ്ങൽ റോഡ് നിർമ്മാണത്തിനായി 499 […]