newsroom@amcainnews.com

ഓരോ ദിവസവും ഓരോ ഭീഷണി എന്നതാണ് നിലപാട്! അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കിൽ… യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ്

വാഷിംഗ്ടൺ: ഓരോ ദിവസവും ഓരോ ഭീഷണി എന്നതാണ് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നിലപാട്. ഏറ്റവുമൊടുവിൽ യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്. അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും എന്നാണ് പുതിയ ഭീഷണി. യൂറോപ്പ് തങ്ങളിൽ നിന്നും എണ്ണയും വാതകവും വാങ്ങിയില്ലെങ്കിൽ എല്ലാത്തിൻറെയും താരിഫ് കൂടും എന്നാണ് ഭീഷണി. മുൻപും യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. നാറ്റോയ്ക്കുള്ള അധിക ധനസഹായം നിർത്തുമെന്നായിരുന്നു മുൻപ് പ്രസിഡൻറായപ്പോഴുള്ള ഭീഷണി. ചില അമേരിക്കൻ ഉൽപന്നങ്ങളുടെ […]

അമേരിക്കയിലെ ഭവന വിപണി പ്രവചനങ്ങൾ: വീട് വാങ്ങുന്നവരും വിൽക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സമീപ മാസങ്ങളിൽ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചു, വീടുകളുടെ വിലകൾ ഉയർന്ന നിലയിലാണ്.

2025-ൽ, നിരക്കുകൾ കുറയുന്നതിനാൽ താങ്ങാനാവുന്ന വില കുറച്ച് മെച്ചപ്പെട്ടേക്കാം. എന്നാൽ വില ഇനിയും ഉയരാനാണ് സാധ്യത.

അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമാണ്; റിപ്പബ്ലിക് ദിനം കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബി.ആർ. അംബേദ്കർ ദിനമായി ആചരിക്കുമെന്ന് കെ. സുധാകരൻ

തലശ്ശേരി: ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാൻ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബി.ആർ. അംബേദ്കർ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കർ സമ്മേളനം’ സംസ്ഥാനതലത്തിൽ കോൺഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണിൽ മണ്ഡലം […]

വന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽ 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും!

ഭോപ്പാൽ: ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പ്രത്യേക റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്തു. വന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽ നിന്നാണ് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തത്. വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തിയത്. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. നൂറിലധികം പൊലീസുകാരും 30ലധികം പൊലീസ് വാഹനങ്ങളിലെത്തിയാണ് കള്ളക്കടത്ത് തടയാൻ പരിശോധന […]

ബെവറേജസ് ഔട്ട്‍ലെറ്റിൽ മദ്യം വാങ്ങാനെന്ന വ്യാജേന എത്തി, അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകഞ്ഞു; പ്രതികൾ പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴയിലെ ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയവ‍ർ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 12നായിരുന്നു കേസിനാസ്പതമായ സംഭവം. മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ്സ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന മദ്യകുപ്പികൾ മോഷ്ടിച്ച് അരയിൽ ഒളിപ്പിച്ചു. ശേഷം കടന്നു കളഞ്ഞു. രാത്രിയിൽ കണക്ക് ക്ലോസ് ചെയ്യുമ്പോഴാണ് മദ്യക്കുപ്പികൾ നഷ്ടമായത് ഉദ്യഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. […]

ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, 100 എസ്എംഎസ് 365 ദിവസ വാലിഡിറ്റി… ഇതിൽകൂടുതൽ എന്താണ് നിങ്ങൾ ആ​ഗ്രഹിക്കുന്നത്? ഇതാണ് വിഐയുടെ കിടിലൻ പ്ലാൻ

ഇന്ത്യയിൽ ഇപ്പോൾ ഹോട്ട്സ്റ്റാറിന് ആരാധകർ ഏറെയുണ്ട്. എന്നാൽ തങ്ങളുടെ ഈ പ്രിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് വലിയൊരു തുക ചെലവഴിക്കേണ്ടിവരും. എന്നാൽ വിഐ സിം ഉള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ചെലവിൽ ഒരു വർഷ​ത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബസ്ക്രിപ്ഷൻ നേടാൻ അ‌വസരമുണ്ട്, അ‌തിന് റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ അ‌ൽപ്പം ശ്രദ്ധിച്ചാൽ മാത്രം മതി. കാരണം വിഐ തങ്ങളുടെ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ […]

ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പതിവാക്കിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പതിവാക്കിയെന്ന് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നത് കൊണ്ട് അവര്‍ ഭരണഘടനയേയും അതിന്‍റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിൽ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കല്‍ […]

രാത്രി മുഴുവന്‍ പാര്‍ട്ടി, തിരിച്ചെത്തുന്നത് രാവിലെ ആറിന്; പൃഥ്വി ഷായെ മുംബൈ ടീമില്‍നിന്ന് ഒഴിവാക്കിയത് ഗുരുതര അച്ചടക്കലംഘനത്തെത്തുടർന്നെന്ന് ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം

മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരം പൃഥ്വി ഷായെ ഒഴിവാക്കാന്‍ കാരണം ഗുരുതര അച്ചടക്കലംഘനം കാരണമെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കായി കളിച്ചെങ്കിലും പരിശീലന സെഷനുകളില്‍ കൃത്യമായി പങ്കെടുക്കാതെയും രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്തും പൃഥ്വി ഷാ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു. കായികക്ഷമതയില്ലാത്ത പൃഥ്വി ഷായെ ഫീല്‍ഡിംഗിനിറക്കുമ്പോള്‍ ഗ്രൗണ്ടില്‍ പലപ്പോഴും 10 ഫീല്‍ഡര്‍മാരുമായി കളിക്കുന്ന അവസ്ഥയാണുള്ളതെന്നും സീനിയര്‍ […]

പാലക്കാട് സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഡിവൈഎഫ്ഐ മേഖലാ ജോയിൻ സെക്രട്ടറി പാര്‍ട്ടി വിട്ടു, പാര്‍ട്ടിയിലെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് വിശദീകരണം

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ വരമംഗലമാണ് പാര്‍ട്ടി വിട്ടത്. അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ട്ടിവിട്ട സിപിഎം കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ പത്തോളം പേര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകി. ഏരിയ സമ്മേളനങ്ങൾ ഏറെക്കുറെ പൂര്‍ത്തിയായി, ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടയിലാണ് പാലക്കാട്ടെ സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഇടമില്ലാത്തിടത്ത് ഇനിയില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാണ് പാര്‍ട്ടി അംഗവും […]

കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, കനത്ത പ്രതിഷേധം

ഇടുക്കി: കട്ടപ്പന റൂറൽ കോ – ഓപ്പറേറ്റീവ് ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കനത്ത പ്രതിഷേധം. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് സാബു എന്ന നിക്ഷേപകനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ സമരക്കാർ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ്. ബാങ്ക് പ്രസിഡന്‍റിനെയടക്കം അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ സമരക്കാർ നഗരത്തിൽ ഹർത്താലും പ്രഖ്യാപിച്ചു. കട്ടപ്പന നഗരത്തിൽ ഒരു മണി മുതൽ ഹർത്താൻ പ്രഖ്യാപിച്ചു. ബി ജെ പി – […]